തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് പദ്ധതിയില്‍ ബന്ധമില്ലെന്ന സര്‍ക്കാര്‍ വാദം പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ ഉന്നത തലങ്ങളില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.
സര്‍ക്കാര്‍ സാന്നിധ്യം എല്ലാ ഇടപാടിലുമുണ്ടെന്ന് പറഞ്ഞ ചെന്നിത്തല സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് യൂണിടാകിന് പദ്ധതി ലഭിച്ചതെന്നും എല്ലാം നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ആരോപിച്ചു.
നാലേകാല്‍ കോടിയാണ് കോഴയെന്ന വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണെന്നും കോഴയുടെ വിവരം എല്ലാവര്‍ക്കും അറിയാമായിരുന്നും പറഞ്ഞ ചെന്നിത്തല വിവരം അറിഞ്ഞിട്ടും ധനമന്ത്രി തോമസ് ഐസക്ക് മറച്ചുവെച്ചെന്നും ആരോപിച്ചു.
നിയമസഭാ സമ്മേളനത്തിന് മുന്നേ മുഖ്യമന്ത്രി രാജിവെക്കണമെന്നും എം.എല്‍.എമാരെ ഇറക്കി ന്യായീകരിച്ചിട്ട് കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.
ആളുകളെ കളിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഫയല്‍ വിളിപ്പിച്ചതെന്നും ധാരണാപത്രത്തിന്റെ കോപ്പി താന്‍ ചോദിച്ചിട്ട് ഇതുവരെ തന്നിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. മിനുട്‌സ് പുറത്തു വന്നാല്‍ ആദ്യം കുടുങ്ങുന്നത് മുഖ്യമന്ത്രിയായിരിക്കുമെന്നും ചെന്നിത്തല ആരോപിച്ചു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
CONTENT HIGHLIGHTS: Ramesh Chennithala Against Pinarayi Vijayan