തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെച്ചതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് വിവേകം ഉദിക്കണമെങ്കില്‍ 24 മണിക്കൂര്‍ വേണ്ടിവരുമെന്ന് തെളിഞ്ഞിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കുട്ടികളുടെ ആരോഗ്യത്തിലുള്ള ആശങ്ക മൂലമാണ് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കുന്ന കാര്യം പ്രതിപക്ഷം ആവശ്യപെട്ടത്. ഈ വിഷയത്തില്‍ എത്ര പുച്ഛത്തോടെയാണ് ഇന്നലെ വൈകിട്ട് പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചത് എന്നോര്‍ക്കുക.ഇപ്പോള്‍ പരീക്ഷ മാറ്റിവച്ചിരിക്കുന്നു. മുഖ്യമന്ത്രിക്ക് വിവേകം ഉദിക്കണമെങ്കില്‍ 24 മണിക്കൂര്‍ വേണ്ടിവരും എന്നാണ് ഇക്കാര്യത്തിലൂടെ തെളിയിച്ചിരിക്കുന്നത് എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സി.ബി.എസ്.ഇ പരീക്ഷ മാറ്റിവച്ചിട്ടും, എസ്.എസ് എല്‍.സി, പ്ലസ് ടു പരീക്ഷ മാറ്റിവയ്ക്കണം എന്ന ആവശ്യം ഗൗനിക്കാന്‍ പോലും മുഖ്യമന്ത്രി തയാറായില്ല. ഏതായാലും
വൈകി വന്ന വിവേകത്തിനു നന്ദിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക