തിരുവനന്തപുരം: സാമ്പത്തികമായി തകര്‍ന്നിരിക്കുന്ന സമയത്ത് സംസ്ഥാനത്ത് പ്രഖ്യാപിച്ചത് ജനവിരുദ്ധമായ ബജറ്റ് ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് 9000 കോടി രൂപ അധികമായി നല്‍കുമെന്ന് പ്രഖ്യാപിച്ചു.
പ്രഖ്യാപനത്തിന് എളുപ്പമാണ്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പണം കൊടുത്തിട്ടില്ലയെന്നതാണ് നേരത്തെ ഞങ്ങള്‍ കൊണ്ടുവന്ന അടിയന്തിര പ്രമേയം. കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം പൊലെ തന്നെ ഇതും ജലരേഖയായി തന്നെ അവസാനിക്കുമെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
നേരത്തെ തന്നെ ധനകാര്യമന്ത്രി പറഞ്ഞിട്ടുള്ളത് ഈ ബജറ്റിലെ പ്ലാന്‍ വെട്ടികുറക്കണമെന്ന. അപ്പോള്‍ പിന്നെ അധിക പണം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കൊടുക്കുമെന്ന് പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
‘ഇതുകൊണ്ട് കേരളത്തിന് ഒരു പുരോഗതിയും ഉണ്ടാവുന്നില്ല. ജനജീവിതം നരകതുല്യമായി മാറും. കേരളത്തില്‍ വിലകയറ്റം വര്‍ധിക്കാന്‍ പോകുന്നു. ധനകാര്യ വകുപ്പിലെ പിടിപ്പുകേട് കൊണ്ടും നികുതി പിരിക്കുന്നതിലെ പ്രശ്‌നം കൊണ്ടും സാമ്പത്തിക രംഗം തകര്‍ന്നിരിക്കുന്നുവെന്നും’ ചെന്നിത്തല പറഞ്ഞു.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അഞ്ചാമത്തെ ബജറ്റാണ് ഇന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചത്. കേരളത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തി കേരള സര്‍ക്കാരിന്റെ ബജറ്റ് അവതരണം ആരംഭിച്ചത്.
8330 കോടി രൂപയുടെ കുറവാണ് കേന്ദ്രഫണ്ടില്‍ നിന്നും കേരളത്തിന് കുറവ് വന്നത്. 2019ലെ പ്രളയദുരിതാശ്വാസത്തില്‍ നിന്നും കേരളത്തെ ഒഴിവാക്കിയതിനെതിരെയും ബജറ്റ് അവതരണത്തില്‍ ധനമന്ത്രി തോമസ് ഐസക് രൂക്ഷമായി വിമര്‍ശിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ