| Wednesday, 29th August 2018, 5:35 pm

ഓഖി ഫണ്ട് സംബന്ധിച്ച ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രിയ്ക്ക് മറുപടിയില്ല: ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഓഖി ഫണ്ട് ചെലവഴിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഓഖി ഫണ്ട് സംബന്ധിച്ച് താന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ഓഖി ഫണ്ട് വകമാറ്റി ചെലവഴിച്ചോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. എത്ര രൂപ ചെലവഴിച്ചു എന്ന് മുഖ്യമന്ത്രി പറയുന്നില്ല.”

സംസ്ഥാനത്ത് നടക്കുന്ന ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രതിപക്ഷം നല്‍കുന്നുണ്ടെന്നും എന്നാല്‍ ചില വീഴ്ചകള്‍ ചൂണ്ടിക്കാണിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: മത്സ്യത്തൊഴിലാളികള്‍ക്ക് എന്റെ ബിഗ് സല്യൂട്ട്: മുഖ്യമന്ത്രി

താന്‍ ഇന്നലെ ആരോപണം ഉയര്‍ത്തുന്നതുവരെ ഓഖി ഫണ്ട് ചെലവഴിക്കുന്നത് സംബന്ധിച്ച ഉത്തരവിറങ്ങിയില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

“നാടിനുണ്ടായ ദുരന്തം രാഷ്ട്രീയവല്‍ക്കരിക്കാനാണ് സി.പി.ഐ.എം ശ്രമിക്കുന്നത്. പ്രളയക്കെടുതിയില്‍ നിന്ന് കരകയറാനായി ലഭിക്കുന്ന സഹായങ്ങള്‍ക്കായി പ്രത്യേക അക്കൗണ്ട് രൂപീകരിക്കണം.”

തങ്ങളുടെ ആരോപണത്തിന് പുകമറ സൃഷ്ടിച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more