തിരുവനന്തപുരം: എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയ ഗുരുവായൂരിലും തലശേരിയിലും ബി.ജെ.പി വോട്ട് വേണ്ടെന്നു പറയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബി.ജെ.പി വോട്ടുവേണ്ടെന്ന് സി.പി.ഐ.എം പറഞ്ഞിട്ടുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു.
വോട്ടു വേണ്ടെന്ന് രാഷ്ട്രീയ പാര്‍ട്ടികളൊന്നും പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ എന്‍.ഡി.എ വോട്ട് കണ്ട് ആരും മനപായസം ഉണ്ണേണ്ടെന്ന് ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞിരുന്നു.
അതേസമയം കള്ളവോട്ട് ആരോപണവുമായി ചെന്നിത്തല വീണ്ടും രംഗത്തെത്തി. സംസ്ഥാനത്ത് കള്ളവോട്ടിനായി ഒരു മണ്ഡലത്തിലെ വോട്ടറുടെ പേരില്‍ പല മണ്ഡലങ്ങളില്‍ വ്യാജവോട്ടുകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലുമായി ഇത്തരത്തിലുള്ള ഒരു ലക്ഷത്തിലേറെ ഇരട്ട വോട്ടുകളാണ് കണ്ടെത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
എല്‍.ഡി.എഫ് വ്യാജവോട്ടര്‍മാരെ കൂട്ടുപിടിച്ചാണ് തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പു കമ്മിഷന് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക