| Friday, 26th May 2017, 5:38 pm

കശാപ്പ് നിരോധനം മനുഷ്യാവകാശം കവര്‍ന്നെടുക്കാനുള്ള ശ്രമമെന്ന് രമേശ് ചെന്നിത്തല; റംസാന്‍ വ്രതം ആരംഭിക്കുന്ന ദിവസം ഉത്തരവ് പുറപ്പെടുവിച്ചത് ദുരുദ്ദേശത്തോടെയെന്ന് എം.എം ഹസന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടി മനുഷ്യാവകാശം കവര്‍ന്നെടുക്കാനുള്ള ശ്രമമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പൗരവകാശങ്ങള്‍ ഹനിക്കാനുള്ള മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നീക്കങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Also read ‘അണ്ണാനെയും മുയലിനെയും പോലും ഇനി തൊടാന്‍ പറ്റില്ല’; കശാപ്പ് നിരോധനം നേരത്തെ കൊണ്ടുവരണമായിരുന്നു: കെ സുരേന്ദ്രന്‍


കന്നുകാലി കശാപ്പ് നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വന്നതിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുയരുന്നത്. കേരളത്തില്‍ ഭരണ പ്രതിപക്ഷ നേതാക്കളെല്ലാം തന്നെ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്ത് വന്നു.

“ഭരണഘടനാപരമായ പൗരന്റെ അവകാശങ്ങള്‍ ഹനിക്കാനുള്ള മോദി സര്‍ക്കാരിന്റെ തുടക്കം മുതല്‍ക്കേയുള്ള ഫാസിസ്റ്റ് നീക്കങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. എന്തു കഴിക്കണമെന്നു തീരുമാനിക്കാന്‍ ഓരോ പൗരനും അവകാശമുണ്ട്. എന്നാല്‍, എന്തു ഭക്ഷിക്കണമെന്ന് തങ്ങള്‍ തീരുമാനിക്കുമെന്ന ധിക്കാരപരമായ നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.” ചെന്നിത്തല പറഞ്ഞു

ഇതിനെ ചെറുത്തുതോല്പിക്കാന്‍ ഇന്ത്യന്‍ ജനത ഒന്നാകെ മുന്നോട്ടുവരണമന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് കന്നുകാലി കശാപ്പ് പൂര്‍ണ്ണമായും നിരോധിച്ചുകൊണ്ട് കേന്ദ്രപരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ് ഭരണഘടന വിരുദ്ധവും മൗലിക അവകാശങ്ങളിന്മേലുള്ള കടന്നാക്രമണവുമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍ പറഞ്ഞു.


Dont miss സച്ചിനും പിന്മുറക്കാര്‍ക്കും സ്വപ്‌നത്തില്‍ പോലും നേടാന്‍ കഴിയാത്ത നേട്ടവുമായി പാകിസ്ഥാന്‍ താരം; ഏകദിന ക്രക്കറ്റിലെ ആദ്യത്തെ ട്രിപ്പിള്‍ സെഞ്ചറി ഈ ‘നാട്ടിന്‍പുറത്തുകാരന്റെ’ പേരില്‍


റംസാന്‍ വ്രതം ആരംഭിക്കുന്ന ദിവസം തന്നെ ഇത്തരമൊരു ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത് ദുരുദ്ദേശത്തോടു കൂടിയാണെന്നും അദ്ദേഹം ആരോപിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more