| Thursday, 15th March 2018, 5:10 pm

'ക്രിക്കറ്റ് വിദേശ കളിയാണ്... അതിന് ഞങ്ങളുടെ പരസ്യം നല്‍കില്ല'; ഐ.പി.എല്ലില്‍ പതഞ്ജലിയുടെ പരസ്യം ഉണ്ടാകില്ലെന്ന് രാംദേവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വരാനിരിക്കുന്ന ഐ.പി.എല്‍ സീസണില്‍ പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് രാംദേവ്. ക്രിക്കറ്റ് വിദേശ കളിയാണെന്നും അതിനാല്‍ പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ പരസ്യം ക്രിക്കറ്റ് കളിയുടെ സമയത്ത് പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്നുമാണ് തങ്ങളുടെ നിലപാടെന്ന് പതഞ്ജലി ചീഫ് എക്‌സിക്യൂട്ടിവ് ബാലകൃഷ്ണ പറഞ്ഞു.

ഐ.പി..എല്‍ സ്‌പോര്‍ട്‌സിനെ ഉപഭോക്തൃവല്‍ക്കരിക്കുകയാണെന്നും ബഹുരാഷ്ട്ര കുത്തക കമ്പനികളാണ് ഇത് സ്പോണ്‍സര്‍ ചെയ്യുന്നതെന്നും ബാലകൃഷ്ണ പറഞ്ഞു.

” ഇന്ത്യന്‍ കായിക ഇനങ്ങളായ ഗുസ്തി, കബഡി എന്നിവയ്ക്ക് മാത്രമാണ് പതഞ്ജലി പരസ്യം നല്‍കുക”.


Also Read: ഹോളി ആഘോഷിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഫറൂഖ് കോളേജില്‍ അധ്യാപകരുടെ ക്രൂരമര്‍ദ്ദനം


ലോകത്ത് ഏറ്റവും ലാഭകരമായ കായിക ടൂര്‍ണ്ണമെന്റുകളിലൊന്നാണ് ഐ.പി.എല്‍. പതഞ്ജലി അവരുടെ പരസ്യത്തിന് വേണ്ടി മാത്രം ഒരു വര്‍ഷം മാറ്റിവെച്ചിട്ടുള്ള തുക 570-600 കോടി രൂപയാണ്.

ഡിജിറ്റല്‍ ആന്‍ഡ് സോഷ്യല്‍ മീഡിയയുടെ സഹായത്തോടെയാണ് പതഞ്ജലി പ്രചരണം നടത്തുന്നത്.

കഴിഞ്ഞ വര്‍ഷാരംഭത്തില്‍ നടന്ന ഗുസ്തി ലീഗിന്റെ സ്പോണ്‍സര്‍ഷിപ്പ് പതഞ്ജലി ഏറ്റെടുത്തിരുന്നു. രണ്ടു വര്‍ഷം മുന്‍പത്തെ കബഡി ലോകകപ്പും ഏറ്റെടുത്തിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more