ന്യദല്‍ഹി: രാജ്യത്ത് രൂക്ഷമാകുന്ന വൈദ്യുതിക്ഷാമം പരിഹരിക്കാന്‍ പുതിയ പദ്ധതിയുമായി യോഗാ ഗുരു ബാബാ രാംദേവ്. വൈദ്യുതി ക്ഷാമത്തില്‍ നിന്ന് കര്‍ഷകരെ സഹായിക്കാനുള്ള മാര്‍ഗങ്ങളാണ് രാം ദേവ് തന്റെ പതഞ്ജലിയിലൂടെ ആവിഷ്‌കരിക്കാന്‍ പോകുന്നത്.
Also read ആര്‍.എസ്.എസുകാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ അനന്തുവിനും പ്ലസ് ടു പരീക്ഷയില്‍ വിജയം
കാളശക്തിയില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് പതഞ്ജലി തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പതഞ്ജലിയുടെ ഓഹരിയുടമയും മാനേജിംഗ് ഡയറക്ടറുമായ ആചാര്യ ബാലകൃഷ്ണ പുതിയ പദ്ധതിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
പദ്ധതിക്കുവേണ്ട തയ്യാറെടുപ്പുകളിലാണ് പതഞ്ജലി ഇപ്പോള്‍. കാളശക്തി കൂടുതല്‍ വ്യാപിപ്പിക്കാനാവശ്യമായ ശക്തി പതഞ്ജലിക്കുണ്ടെന്ന് പതഞ്ജലിയിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇന്ത്യയിലെ ഒരു പ്രമുഖ വാഹന നിര്‍മാതാവും ഒരു തുര്‍ക്കി കമ്പനിയും പുതിയ കണ്ടെത്തല്‍ വ്യാപകമാക്കാനുള്ള പ്രവര്‍ത്തികളില്‍ പങ്കാളിയാകുമെന്നാണ് ആചാര്യ ബലകൃഷ്ണ പറയുന്നത്.
Dont miss ‘ജീവിക്കാന്‍ മതം വേണ്ട’; താന്‍ പൂണൂല്‍ ഉപേക്ഷിച്ചത് പതിനൊന്നാം വയസ്സിലെന്നും കമലഹാസന്‍
“ഇപ്പോള്‍ കാളകളെ പൊതുവെ അറുക്കാനാണ് ഉപയോഗിക്കുന്നത്. നമ്മള്‍ അവയുടെ മൂല്യം തിരിച്ചറിയണം. അവയെ രാവിലെ കൃഷിയിടങ്ങളിലും വൈകിട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനും ഉപയോഗിക്കാം. നമുക്ക് പഴമയിലേക്ക് മടങ്ങേണ്ടിയിരിക്കുന്നു. പുരാതന ഭാരതത്തില്‍ കാളയെ ഊര്‍ജം ഉത്പാദിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നു” ബാലകൃഷ്ണ പറഞ്ഞ