| Monday, 6th April 2020, 11:00 am

അന്ന് പരിഹസിച്ചവരൊക്കെ എവിടെ, ഇപ്പോള്‍ ലോകം മുഴുവന്‍ ഗോ കൊറോണ 'മന്ത്ര'മല്ലേ ഉള്ളൂ: രാംദാസ് അത്തേവാലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ താന്‍ ഉപയോഗിച്ച ‘മന്ത്രം’ ഇന്ന് ലോകം മുഴുവന്‍ ഉപയോഗിക്കുകയാണെന്ന് കേന്ദ്രമന്ത്രി രാം ദാസ് അത്താവാലേ. അന്ന് തന്നെ പരിഹസിച്ചവരൊക്കെ ഇത് കാണുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘അന്ന് പരിഹസിച്ചിരുന്നവര്‍ ഇപ്പോള്‍ കാണുന്നില്ലേ. ലോകം മുഴുവന്‍ ഈ ശ്ലോകമാണ് ചെല്ലുന്നത്. താനാണ് ഈ ശ്ലോകം നല്‍കിയത്’

കൊവിഡ് 19 വൈറസിന്റെ വ്യാപനം അത്രയധികമുണ്ടാവാതിരുന്ന സമയത്ത് താന് ചൊല്ലിയ ശ്ലോകം അന്ന് പരിഹസിക്കപ്പെട്ടിരുന്നു. ഇത് ചൊല്ലിയത് കൊണ്ട് വൈറസ് പോകുമോയെന്നാണ് പലരും ചോദിച്ചത്. എന്നാല്‍ ഇന്ന് അത് ലോകരാജ്യങ്ങള്‍ ചെല്ലുകയാണെന്ന് അത്തേവാലെ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നടന്ന പ്രാര്‍ത്ഥനാ യോഗത്തിലായിരുന്നു കേന്ദ്രമന്ത്രി ഗോ കൊറോണ, കൊറോണ ഗോ എന്ന ശ്ലോകങ്ങള്‍ ചൊല്ലിയത്. ഈ പ്രാര്‍ത്ഥനാ യോഗത്തില്‍ ചൈനീസ് കൗണ്‍സില്‍ അംഗങ്ങളുമുണ്ടായിരുന്നു.

കേന്ദ്രമന്ത്രിയുടെ പ്രാര്‍ത്ഥനാ യോഗത്തിലെ കൊറോണ ശ്ലോകം ഏറെ പരിഹസിക്കപ്പെട്ടിരുന്നു. നിരവധി ട്രോള്‍ വീഡിയോകളും ഇതിന് പിന്നാലെ ഉണ്ടായിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more