| Sunday, 15th September 2019, 8:06 pm

'തൊഴിലില്ലായ്മയ്ക്കു കാരണം സാങ്കേതിക വിദ്യയുടെ വളര്‍ച്ച'; മറ്റൊരു കാരണവുമായി അടുത്ത കേന്ദ്രമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സാങ്കേതിക വിദ്യ വളര്‍ന്നതാണ് തൊഴിലില്ലായ്മയ്ക്കു കാരണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. ഈ പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും അതിനാണ് നിരവധി പദ്ധതികള്‍ കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഈ ദിവസങ്ങളില്‍ ജനങ്ങള്‍ തൊഴിലില്ലാതെ വലയുന്നുണ്ട്. ആധുനിക സാങ്കേതികതയുടെ വളര്‍ച്ചയാണ് അതിനുകാരണം. മുന്‍പ് ആയിരം പേര്‍ ഒരു ഫാക്ടറിയില്‍ ജോലി ചെയ്തുകൊണ്ടിരുന്നിടത്ത് ഇപ്പോള്‍ 200 പേര്‍ മാത്രമാണുള്ളത്.’- വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരാള്‍ രണ്ട് യന്ത്രങ്ങളാണു പ്രവര്‍ത്തിപ്പിക്കുന്നത്. നേരത്തേ ഇത് പത്തിലേറെപ്പേരാണു പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരുന്നത്. ഇപ്പോള്‍ ജനങ്ങള്‍ക്കു തൊഴില്‍ കണ്ടെത്തി നല്‍കേണ്ടതിന്റെ ഭാരം കേന്ദ്രസര്‍ക്കാരിന്റെ ചുമലലിലാണെന്നും സാമൂഹിക നീത സഹമന്ത്രിയായ അദ്ദേഹം പറഞ്ഞു.

നേരത്തെ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഓട്ടോമൊബൈല്‍ മേഖലയിലെ പ്രതിസന്ധിക്ക് കാരണം ചെറുപ്പക്കാരാണെന്ന് പറഞ്ഞിരുന്നു. ഇവര്‍ ഒലയും ഊബറും അടക്കമുള്ള സര്‍വീസുകള്‍ ഉപയോഗിക്കുന്നതാണ് ഓട്ടോമൊബൈല്‍ വ്യവസായം തകരാന്‍ കാരണമായത് എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടയില്‍ ഓട്ടോമൊബൈല്‍ വ്യവസായ മേഖലയില്‍ 3.5 ലക്ഷം പേരുടെ തൊഴിലാണ് നഷ്ടപ്പെട്ടത്. ധനമന്ത്രി ആശ്വാസ നടപടികള്‍ പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും മേഖല പ്രതിസന്ധിയില്‍ നിന്ന് കരകയറിയിട്ടില്ല.

We use cookies to give you the best possible experience. Learn more