| Monday, 30th October 2023, 12:10 pm

ചെമ്പന്‍ വിനോദിന്റെ തിരക്കഥയില്‍ ജോഷിയുടെ സംവിധാനം; മോഹന്‍ലാല്‍ ചിത്രം റമ്പാന്‍ മോഷന്‍ പോസ്റ്റര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാല്‍ നായകനാവുന്ന പുതിയ ചിത്രം റമ്പാന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടു. തോക്കും ചുറ്റികയുമായി കാറിന് മുകളില്‍ നില്‍ക്കുന്ന നായകനെയാണ് മോഷന്‍ പോസ്റ്ററില്‍ കാണുന്നത്. ചെമ്പന്‍ വിനോദ് തിരക്കഥയെഴുതുന്ന ചിത്രം ജോളിയാണ് സംവിധാനം ചെയ്യുന്നത്.

ഭീമന്റെ വഴിക്ക് ശേഷം ചെമ്പന്‍ വിനോദ് തിരക്കഥയെഴുതുന്ന ചിത്രമാണ് റമ്പാന്‍. ലൈല ഒ ലൈലയാണ് ഒടുവില്‍ ജോഷിയും മോഹന്‍ലാലും ഒന്നിച്ച ചിത്രം.

ചെംബോസ്‌കി മോഷന്‍ പിക്ചേഴ്സ്, ഐന്‍സ്റ്റിന്‍ മീഡിയ, നെക്സ്റ്റല്‍ സ്റ്റുഡിയോ എന്നിവയുടെ ബാനറില്‍ ചെമ്പന്‍ വിനോദ് ജോസ്, ഐന്‍സ്റ്റിന്‍ സാക്ക് പോള്‍, ശൈലേഷ് ആര്‍. സിങ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 2024-ന്റെ മധ്യത്തോടെ ചിത്രീകരണം ആരംഭിക്കും. 2025ലായിരിക്കും ചിത്രത്തിന്റെ റിലീസ്.

ഛായാഗ്രഹണം: സമീര്‍ താഹിര്‍, എഡിറ്റര്‍: വിവേക് ഹര്‍ഷന്‍, സംഗീതം: വിഷ്ണു വിജയ്, കോസ്റ്റ്യൂം ഡിസൈനര്‍: മഷര്‍ ഹംസ, മേക്കപ്പ് ആര്‍ട്ടിസ്റ്റ്: റോണക്‌സ് സേവ്യര്‍. പി.ആര്‍.ഒ: ശബരി.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്‍, ജീത്തു ജോസഫിന്റെ റാം, പൃഥ്വിരാജിന്റെ എമ്പുരാന്‍, നന്ദ കിഷോറിന്റെ വൃഷഭ, മോഹന്‍ലാല്‍ തന്നെ സംവിധാനം ചെയ്യുന്ന ബാറോസ് എന്നിവയാണ് താരത്തിന്റെ മറ്റ് പുതിയ പ്രൊജക്ടുകള്‍.

Content Highlight: Rambaan movie motion poster

We use cookies to give you the best possible experience. Learn more