മുംബൈ: രാമായണം പരമ്പര ശനിയാഴ്ച മുതല്‍ പുനസംപ്രേഷണം നടത്തുമെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍. ജനങ്ങളുടെ താല്‍പ്പര്യപ്രകാരമാണ് 1987 ല്‍ പ്രക്ഷേപണം ആരംഭിച്ച പരമ്പര വീണ്ടും സംപ്രേഷണം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.
നേരത്തെ ലോക്ഡൗണില്‍ കഴിയുന്ന ജനങ്ങളുടെ ബോറടി മാറ്റാന്‍ രാമായണം, മഹാഭാരതം സീരിയലുകള്‍ പുന:സംപ്രക്ഷേപണം ചെയ്യുമെന്ന് പ്രസാര്‍ ഭാരതി സി.ഇ.ഒ ശശി ശേഖര്‍ അറിയിച്ചിരുന്നു.
രാവിലെ 9 മുതല്‍ 10 വരെ ഒരു എപ്പിസോഡും രാത്രി 9 മുതല്‍ 10 വരെ അടുത്ത എപ്പിസോഡും സംപ്രേഷണം ചെയ്യും.
വാല്‍മീകി രചിച്ച പുരാണകാവ്യത്തിന്റെ ആഖ്യാനമായിരുന്നു രാമായണം എന്ന സീരിയല്‍. രാമാനന്ദ് സാഗര്‍ ആയിരുന്നു സംവിധാനം ചെയ്തത്. ഇന്ത്യയുടെ ടെലിവിഷന്‍ രംഗത്ത് ചരിത്രം കുറിച്ച പരമ്പരയായിരുന്നു രാമായണം.
55 രാജ്യങ്ങളില്‍ ടെലികാസ്റ്റ് ചെയ്തതിലൂടെ, 650 ദശലക്ഷത്തോളം പേര്‍ വീക്ഷിക്കുന്ന, ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനം സമാഹരിച്ച പരമ്പര കൂടിയായി രാമായണം മാറി. ഇന്ത്യയില്‍ ഹിന്ദുത്വവാദികള്‍ രാഷ്ട്രീയമായി ഉപയോഗിച്ച് പരമ്പര കൂടിയായിരുന്നു രാമായണം.
WATCH THIS VIDEO: