ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കരിയര്‍ തുടങ്ങി ഇന്ന് ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരില്‍ ഒരാളായി മാറിയ നടനാണ് വിജയ് സേതുപതി. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പിസയിലൂടെ നായകനായ വിജയ് സേതുപതി തമിഴിന് പുറമെ തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
2019ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഡീലക്‌സ് എന്ന ചിത്രത്തിലെ അഭിനയിത്തിന് മികച്ച സ്വഭാവ നടനുള്ള ദേശീയ അവാര്‍ഡും താരം സ്വന്തമാക്കി. വിജയ് സേതുപതിയോടൊപ്പം പിസയിൽ അഭിനയിച്ച അനുഭവം പറയുകയാണ് നടി രമ്യ നമ്പീശൻ.
രമ്യ നമ്പീശനും വിജയ് സേതുപതിയും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു പിസ. കാർത്തിക് സുബ്ബരാജ് ഒരുക്കിയ ചിത്രം കേരളത്തിലും വലിയ ശ്രദ്ധ നേടിയിരുന്നു.
പിസയിലേക്ക് ക്ഷണിച്ച് കൊണ്ട് കാർത്തിക് സുബ്ബരാജ് അയച്ച മെയിൽ ഇന്നും തന്റെ കയ്യിൽ ഉണ്ടെന്നും ഏതോ ഒരു വിജയ് സേതുപതി എന്നായിരുന്നു അന്ന് കരുതിയതെന്നും എന്നാൽ ആദ്യ ഷോട്ടിൽ തന്നെ അദ്ദേഹം ഞെട്ടിച്ചുവെന്നും രമ്യ പറയുന്നു. അന്ന് ലൊക്കേഷനിലേക്ക് ബൈക്കിലായിരുന്നു വിജയ് സേതുപതി വന്നിരുന്നതെന്നും രമ്യ വനിത മാഗസിനോട് പറഞ്ഞു.
‘പിസയിലേക് ക്ഷണിച്ചു കാർത്തിക് സുബ്ബരാജ് ആദ്യം അയച്ച മെയിൽ ഇപ്പോഴും കയ്യിലുണ്ട്. കഥ വായിച്ചപ്പോൾ രസം തോന്നി. മൊത്തം പുതിയ ടീം ഏതോ ഒരു വിജയ് സേതുപതി നായകൻ. ഏതോ ഒരു സന്തോഷ് നാരായണൻ മ്യൂസിക്. കാർത്തിക്കിനെ കണ്ടപ്പോഴാണെങ്കിലും പയ്യൻ.
സിനിമ തുടങ്ങിയപ്പോൾ ധാരണകൾ മാറി വിജയ് സേതുപതിക്കൊപ്പമുള്ള ഫസ്‌റ്റ് ടേക്ക് കഴിഞ്ഞപ്പോൾ തന്നെ ഇദ്ദേഹം ഗംഭീര ആക്‌ടറാണല്ലോ എന്നു തോന്നി. ചെറിയ കണ്ടിന്യുവിറ്റി പോലും ശ്രദ്ധിക്കും.
ബൈക്കിലാണ് ലൊക്കേഷനിൽ വന്നിരുന്നത് പടം വലിയ ഹിറ്റായി വിജയ്‌യുടെ ഭാര്യ ജെസ്സിയുമായി ഞാൻ നല്ല കൂട്ടാണ് ഇടയ്ക്കിടെ സംസാരിക്കും,’രമ്യ നമ്പീശൻ പറയുന്നു.
Content Highlight: Ramaya Nambeeshan Talk About Vijay Sethupathy