കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിയുടെ മാലിന്യ പ്ലാന്റിനെ കുറിച്ച് പഠിക്കാനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് നിരാശാജനകമാണെന്ന് രാമന്തളി പഞ്ചായത്തിന്റെ പ്രമേയം. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവായ ഡോ. എം.സി ദത്തന്‍ ചെയര്‍മാനായ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
Must Read: വാണാക്രൈ തുടക്കം മാത്രം; കൂടുതല്‍ ഭീകരമായ സൈബര്‍ ആക്രമണം അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
സി.പി.ഐ.എം ഭരിക്കുന്ന പഞ്ചായത്ത് വിദഗ്ധ സമിതി റിപ്പോര്‍ട്ടിനെതിരെ പ്രമേയം പാസാക്കി. കഠിനമായ വേനലില്‍ പോലും കിണറുകളില്‍ വെള്ളം നിറയുന്നത് അക്കാദമിയിലെ മാലിന്യ പ്ലാന്റില്‍ നിന്ന് മനുഷ്യ വിസര്‍ജ്യം ഉള്‍പ്പെടെ കലര്‍ന്ന വെള്ളം കിണറുകളിലെത്തുന്നതിനാലാണെന്നാണ് രാമന്തളിയിലെ ജനങ്ങള്‍ വിശ്വസിക്കുന്നതെന്ന് പ്രമേയത്തില്‍ പറയുന്നു.
Also Read: ‘നല്‍കിയതെല്ലാം തെറ്റായ വിവരങ്ങള്‍’; വാട്ട്‌സ്ആപ്പ് ഏറ്റെടുത്തതിന് ഫേസ്ബുക്കിന് 800 കോടി രൂപ പിഴ
ജനവാസ കേന്ദ്രത്തിന്റെ സമീപത്ത് നിന്ന് മാലിന്യപ്ലാന്റ് മാറ്റി സ്ഥാപിച്ചാല്‍ മാത്രമേ രാമന്തളിയിലെ ജനങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കാന്‍ കഴിയൂ. നിശ്ചിത കാലാവധിക്കുള്ളില്‍ മാലിന്യ പ്ലാന്റ് മാറ്റി സ്ഥാപിക്കേണ്ടതായുണ്ടെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.
അതേസമയം ഹരിതട്രൈബ്യൂണലില്‍ ഹാജരാകാന്‍ കഴിയാതിരുന്നത് പഞ്ചായത്തിന്റെ വീഴ്ച്ചയല്ലെന്ന് രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് എം.വി ഗോവിന്ദന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. ട്രൈബ്യൂണലില്‍ ഹാജരാകാനായി അഭിഭാഷകനെ ഏല്‍പ്പിച്ചിരുന്നു. അഭിഭാഷകന്റെ വീഴ്ച കൊണ്ടാണ് ട്രൈബ്യൂണലില്‍ ഹാജരാകാന്‍ കഴിയാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏഴിമല നാവിക അക്കാദമിയിലെ മാലിന്യ പ്ലാന്റ് പ്രവര്‍ത്തിക്കുന്നത് പ്രത്യേക അനുമതി ഇല്ലാതെയാണെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഹരിത ട്രൈബ്യൂണലിനെ അറിയിച്ചിട്ടുണ്ട്. പ്ലാന്റ് മാറ്റി സ്ഥാപിക്കേണ്ടതല്ലേയെന്ന് ട്രൈബ്യൂണല്‍ അക്കാദമിയോട് ചോദിക്കുകയും ചെയ്തിരുന്നു.
പഞ്ചായത്തിന്റെ പ്രമേയം പൂര്‍ണ്ണരൂപത്തില്‍: