ഇന്നലെ എകാന സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 98 റണ്‍സിന്റെ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നേടിയ ലഖ്‌നൗ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സ് ആണ് നേടിയത്. സുനില്‍ നരെയ്ന്‍ കാഴ്ചവച്ച മിന്നും പ്രകടനത്തിലാണ് കൊല്‍ക്കത്ത വമ്പന്‍ സ്‌കോറിലേക്ക് കുതിച്ചത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ലഖ്‌നൗ 16.1 ഓവറില്‍ 137 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.
എന്നാല്‍ മത്സരത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത് കൊല്‍ക്കത്തയുടെ പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ പന്തില്‍ ഉയര്‍ത്തിയടിച്ച കുല്‍ക്കര്‍ണിയുടെ ക്യാച്ചാണ്. മത്സരത്തില്‍ രണ്ടാം ഓവറിന്റെ അവസാന പന്തില്‍ ടീം സ്‌കോര്‍ 20 എന്നിരിക്കെ ഡീപ് മിഡിലേക്ക് ഉയര്‍ന്ന പന്ത് രമണ്‍ദീപ് സിങ് പുറകോട്ട് ഓടി ഒരു തകര്‍പ്പന്‍ ഡൈവ് ക്യാച്ച് നേടുകയായിരുന്നു. ആറ് പന്തില്‍ നിന്ന് ഒമ്പത് റണ്‍സായിരുന്നു. കുല്‍ക്കര്‍ണി നേടിയത്.
മത്സരത്തില്‍ രമണ്‍ദീപ് സിങ് ആറ് പന്തില്‍ മൂന്ന് സിക്‌സറും ഒരു ഫോറും ഉള്‍പ്പെടെ 25 റണ്‍സ് നേടി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.
മത്സരത്തില്‍ കൊല്‍ക്കത്ത ഓപ്പണര്‍ സുനില്‍ നരെയ്ന്‍ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. 39 പന്തില്‍ നിന്ന് 7 സിക്സും ആറ് ഫോറും ഉള്‍പ്പെടെ 81 റണ്‍സ് ആണ് നരെയ്ന്റെ ബാറ്റില്‍ നിന്നും പിറന്നത്. കൊല്‍ക്കത്തയെ വിജയത്തില്‍ എത്തിച്ച സുനില്‍ തന്നെയായിരുന്നു കളിയിലെ താരവും.
Content Highlight: Ramandeep Singh’s Taka A Wonderful Catch