| Wednesday, 2nd January 2019, 8:28 pm

രമാകാന്ത് അച്ഛരേക്കര്‍ അന്തരിച്ചു; ബൗളറാകാന്‍ കൊതിച്ച സച്ചിനെ ബാറ്റ്‌സ്മാനാക്കിയ പരിശീലകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ആദ്യ കോച്ച് രമാകാന്ത് അച്ഛരേക്കര്‍ അന്തരിച്ചു. 86 വയസായിരുന്നു.

ബൗളറാകാന്‍ കൊതിച്ച സച്ചിനെ ബാറ്റ്‌സ്മാനാക്കുന്നത് അച്ഛരേക്കറായിരുന്നു. 2013 ലുണ്ടായ പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ALSO READ: ഇപ്പോള്‍ ലോകത്തെ ഏറ്റവും മികച്ച ടീം ലിവര്‍പൂളാണ്: ഗ്വാര്‍ഡിയോള

അച്ഛരേക്കറുടെ മുംബൈയിലെ ക്രിക്കറ്റ് അക്കാദമിയിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെത്തിയവര്‍ നിരവധിയാണ്. വിനോദ് കാംബ്ലി, അജിത് അഗാര്‍ക്കര്‍, പ്രവീണ്‍ ആംറെ, രമേശ് പവാര്‍ എന്നിവര്‍ അച്ഛരേക്കറുടെ ശിക്ഷണത്തിലാണ് ഇന്ത്യന്‍ ടീമിലെത്തിയത്.

ബാന്ദ്ര സ്‌കൂളില്‍ നിന്ന് ശാരദാശ്രം വിദ്യാ മന്ദിറിലേക്ക് സച്ചിനെ മാറ്റിയതിന് പിന്നിലും അച്ഛരേക്കറായിരുന്നു. തന്റെ ക്രിക്കറ്റ് കരിയറിലെ പ്രധാനപ്പെട്ട സംഭവങ്ങള്‍ക്കെല്ലാം അച്ഛരേക്കറോട് കടപ്പെട്ടിരിക്കുന്നുവെന്ന് സച്ചിന്‍ പറഞ്ഞിരുന്നു.

1990 ല്‍ രാജ്യം ദ്രോണാചാര്യ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more