കോഴിക്കോട്: പ്രമുഖ സാഹിത്യകാരനും വിവർത്തകനുമായ രാമചന്ദ്രൻ മൊകേരിയെ അനുസ്മരിക്കുന്ന ചടങ്ങും നാടക പ്രദർശനവും സംഘടിപ്പിച്ച് കാലിക്കറ്റ് സർവകലാശാലാ മലയാള – കേരള പഠനവകുപ്പും നാടകക്കൂട്ടം കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ് തീയേറ്ററും.
പരിപാടി ഉദ്ഘാടനം ചെയ്യാനെത്തുന്നത് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ ആണ്. .മലയാളം-കേരള പഠനവകുപ്പ് മേധാവി ഡോ. ആർ.വി.എം. ദിവാകരൻ പരിപാടിക്ക് അധ്യക്ഷത വഹിക്കും. മുഖ്യ പ്രഭാഷണം നടത്താനെത്തുന്നത് പ്രശസ്ത സിനിമ താരം ജോയി മാത്യുവാണ്.
കവി പി.എൻ. ഗോപീകൃഷ്ണൻ രാമചന്ദ്രൻ മൊകേരിയെക്കുറിച്ച് അനുസ്മരണ പ്രഭാഷണംനടത്തുന്നതാണ്. ദാരിയോ ഫോയുടെ ‘അരാജകവാദിയുടെ അപകട മരണം’ എന്ന നാടകം വൈകിട്ട് ഏഴു മണിക്ക് അരങ്ങിലെത്തുകയും ചെയ്യും. . രാമചന്ദ്രൻ മൊകേരിയാണ് ഈ നാടകം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തത്. ഡോ. എൽ. തോമസ് കുട്ടിയാണ് നാടകത്തിന്റെ സംവിധാനം നിർവഹിച്ചത്.
പ്രമുഖ സാഹിത്യകാരനും വിവർത്തകനുമായിരുന്ന രാമചന്ദ്രൻ മൊകേരി നിരവധി നോവലുകൾ, ചെറുകഥകൾ എന്നിവ രചിച്ചിട്ടുണ്ട്. കൂടാതെ നിരവധി പ്രസിദ്ധമായ പുസ്തകങ്ങൾ വിവർത്തനം ചെയ്തിട്ടുമുണ്ട്. ദാരിയോ ഫോയുടെ ‘അരാജകവാദിയുടെ അപകട മരണം’ എന്ന നാടകം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തതും അദ്ദേഹമാണ്.
Content Highlight: Ramachandran Mokeri Memorial at Calicut University; ‘Accidental death of an anarchist’ play on stage