ന്യൂദല്‍ഹി: ബി.സി.സി.ഐ ഭരണസമിതിയില്‍ നിന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് രാമചന്ദ്ര ഗുഹ സുപ്രീംകോടതിയെ അറിയിച്ചു. സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ചുമതലയേറ്റ ഇടക്കാല സമിതിയംഗമാണ് ഗുഹ.
Also read മെസ്സിയോ? റൊണാള്‍ഡോയോ?; ഇഷ്ടതാരമാരെന്നുള്ള ചോദ്യത്തിന് എബി ഡിവില്ല്യേഴ്‌സിന്റെ മറുപടി ഇതാ; വീഡിയോ
സുപ്രീം കോടതി നിയോഗിച്ച ലോധ പാനലിന്റെ ശുപാര്‍ശ്ശ പ്രകാരമായിരുന്നു രാമചന്ദ്ര ഗുഹ വിനോദ് റായി അധ്യക്ഷനായ ബി.സി.സി.ഐയുടെ നാലംഗ ഭരണസമിതിയില്‍ അംഗമായത്. ഈ വര്‍ഷം ആദ്യമായിരുന്നു ലോധ കമ്മിറ്റിയെ സുപ്രീം കോടതി നിയമിച്ചത്.
രാജിക്കത്ത് ബി.സി.സി.ഐ ചെയര്‍മാന്‍ വിനോദ് റായിയ്ക്ക് കൈമാറിയതായി രാമചന്ദ്രഗുഹ വ്യക്തമാക്കി. ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്നും അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 14ന് രാമചന്ദ്ര ഗുഹയുടെ അപേക്ഷ കോടതി പരിഗണിക്കും.
വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ടീം ചാമ്പ്യന്‍സ് ട്രോഫിയ്ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണ് ഭരണ സമിതിയില്‍ നിന്ന് ഗുഹയുടെ രാജി.