ന്യൂദല്‍ഹി: കശ്മീര്‍ നിയമസഭയുടെ ശുപാര്‍ശയില്ലാതെ രാഷ്ട്രപതിക്ക് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനാവില്ലെന്ന് സുപ്രീം കോടതി അഭിഭാഷകനും കോണ്‍ഗ്രസ് വക്താവുമായ ജെയ്‌വീര്‍ ഷെര്‍ഗില്‍. 2017ലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ- സന്തോഷ് ഗുപ്ത കേസിലെ സുപ്രീം കോടതി വിധിയിലെ പരാമര്‍ശങ്ങള്‍ അടിവരയിട്ട് നിരത്തിക്കൊണ്ടാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്.
‘ ജമ്മുകശ്മീര്‍ നിയമസഭയുടെ ശുപാര്‍ശയില്ലാതെ രാഷ്ട്രപതിക്ക് 370 എടുത്തുകളയാന്‍ കഴിയില്ല.
2. നിയമസഭ പിരിച്ചുവിട്ടാലും (നിലവിലെ അവസ്ഥപോലെ) അതിനര്‍ത്ഥം 370ലെ നിലപാടുകള്‍ പിന്‍വലിച്ചുവെന്നല്ല’ വിധി ന്യായത്തിലെ ഈ ഭാഗങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകന്‍ ഇത്തരമൊരു വാദം മുന്നോട്ടുവെക്കുന്നത്.
370ാം ആര്‍ട്ടിക്കിള്‍ എടുത്തുമാറ്റുന്നതിനെ പിന്തുണയ്ക്കുന്നയാളാണ് താനെന്നും എന്നാല്‍ അത് ഭരണഘടന അനുശാസിക്കുന്ന ചട്ടപ്രകാരമായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ജമ്മുകശ്മീര്‍ നിയമസഭയുടെ അനുമതി വേണമെന്ന് ഭരണഘടനയില്‍ നിര്‍ബന്ധമുണ്ട്. മറ്റേതൊരു വഴിയും നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.