Advertisement
Movie Day
നിവിന്‍ പോളിയും വിനയ് ഫോര്‍ട്ടും ഓണം തൂക്കിയോ; രാമചന്ദ്ര ബോസ് ആന്‍ഡ് കോ പ്രേക്ഷക പ്രതികരണം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Aug 25, 08:23 am
Friday, 25th August 2023, 1:53 pm

നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത രാമചന്ദ്ര ബോസ് ആന്‍ഡ് കോ തിയേറ്ററിലെത്തിയിരിക്കുകയാണ്. കോമഡി എന്റര്‍ടെയ്‌നര്‍ ജോണറിലൊരുങ്ങി ചിത്രം കിങ് ഓഫ് കൊത്തയ്ക്കും ആര്‍.ഡി.എക്‌സിനുമൊപ്പം ക്ലാഷ് റിലീസായാണ് തിയേറ്ററിലെത്തിയിരിക്കുന്നത്.

സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ക്ലൈമാക്‌സ് ട്വിസ്റ്റും ആക്ഷനുമൊക്കെയുള്ള കണ്ടിരിക്കാവുന്ന മൂവിയാണെന്നും വിനയ് ഫോര്‍ട്ടിന്റേയും നിവിന്റേയും പ്രകടനം മികച്ചതാണെന്നുമാണ് ആദ്യ ഷോ കണ്ടിറങ്ങിയവര്‍ അഭിപ്രായപ്പെടുന്നത്.

റിയലസ്റ്റിക് മൂവിയൊന്നുമല്ലെന്നും എങ്കില്‍ പോലും കിങ് ഓഫ് കൊത്തയ്ക്ക് മുകളില്‍ നില്‍ക്കുമെന്നുമെന്നും ചിലര്‍ അഭിപ്രായപ്പെടുമ്പോള്‍ ചിലയിടത്ത്  തിരക്കഥയുടെ കെട്ടുറപ്പില്ലായ്മ ചിത്രത്തെ ബാധിച്ചിട്ടുണ്ടെന്നാണ് മറ്റു ചിലരുടെ വിലയിരുത്തല്‍.

നല്ലൊരു ഹിറ്റില്ലെന്ന് പറഞ്ഞ് നിവിന്‍ പോളിയെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണ് ചിത്രമെന്നും ഈ ഓണം രാമചന്ദ്ര ബോസും പിള്ളേരും കൊണ്ടുപോയെന്നുമാണ് മറ്റു ചില പ്രതികരണങ്ങള്‍.

നിവിന്‍ പോളിയുടെ തിരിച്ചുവരവാണ് ചിത്രമെന്നും ഫാമിലി വന്ന് കാണേണ്ട മൂവിയാണെന്നും ചിത്രം കണ്ടവര്‍ പറയുന്നു. ചില ട്വിസ്റ്റുകള്‍ സിനിമയിലുണ്ട്. കള്ളന്മാരുടെ കഥയാണ് സിനിമ പറയുന്നത്. സീരിയസ് കാര്യങ്ങള്‍ പോലും കോമഡിയിലൂടെ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് ചിലരുടെ അഭിപ്രായം.

ഹനീഫ് അദേനിയുടെ ഫ്രേമുകളേയും മറ്റും പ്രശംസിക്കുമ്പോള്‍ തന്നെ വര്‍ക്കാവാത്ത ചില കോമഡികള്‍ പടത്തിലുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

അതേസമയം ജാഫര്‍ ഇടുക്കിയുടേയും വിനയ് ഫോര്‍ട്ടിന്റേയും പെര്‍ഫോമന്‍സിന് ആളുകള്‍ കയ്യടിക്കുന്നുണ്ട്. സിനിമ എക്‌സ്ട്രാ ഓഡിനറിയെന്ന് പറയാന്‍ പറ്റില്ല. കണ്ടിരിക്കാം. ഫാമിലി പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടും. ചിത്രത്തിലെ ബി.ജി.എം ഉള്‍പ്പെടെ നല്ലതായിരുന്നെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ഫെസ്റ്റിവല്‍ പടമാണ്. ആ രീതിയില്‍ വന്നാല്‍  നിരാശയില്ലാതെ മടങ്ങാമെന്നാണ് മറ്റുചില പ്രതികരണങ്ങള്‍.

ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തെത്തിയത് വലിയ പ്രേക്ഷകപ്രീതി നേടിയിരുന്നു. ചിരികളാല്‍ സമ്പന്നമായ ഒരു കൊളളയുടെയും കൊള്ളക്കാരന്റെയും കഥയാണ് ചിത്രം പറയുന്നത്.

യു.എ.ഇയിലും കേരളത്തിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്‌ചേഴ്സും ചേര്‍ന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിര്‍മ്മിച്ചിരിക്കുന്നത്.

നിവിന്‍ പോളിക്കൊപ്പം ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. വിഷ്ണു തണ്ടാശ്ശേരിയാണ് ക്യാമറ.

Content Highlight: Ramachandra Boss and Co movie response