പിണറായിക്കൊപ്പം നില്‍ക്കുന്ന ചിത്രത്തോടൊപ്പമായിരുന്നു പസ്വാന്റെ വിവാദ ട്വീറ്റ്. കേരള മുഖ്യ മന്ത്രിയായ ഒ പനീര്‍ശെല്‍വവും സംഘവുമായി നടത്തിയ കൂടിക്കാഴ്ച എന്നായിരുന്നു ട്വീറ്ററില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് മുകളില്‍ നല്‍കിയ കുറിപ്പില്‍ പസ്വാന്‍ വിശേഷിപ്പിച്ചിരുന്നത്.
ന്യൂദല്‍ഹി: പ്രധാന മന്ത്രിയെയും കേന്ദ്ര മന്ത്രിമാരെയും കാണാനെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയനെ പനീര്‍ ശെല്‍വമെന്ന് തെറ്റിദ്ധരിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പസ്വാന്റെ ട്വീറ്റ്. ഇന്നലെ കേരളത്തിലെ റേഷന്‍ പ്രതിസന്ധി ചര്‍ച്ചചെയ്യാനെത്തിയ പിണറായിയെയാണ് ഒ പനീര്‍ ശെല്‍വമായി തെറ്റിദ്ധരിച്ച് പസ്വാന്‍ ട്വീറ്റ് ചെയ്തത്.
Also read സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി
പിണറായിക്കൊപ്പം നില്‍ക്കുന്ന ചിത്രത്തോടൊപ്പമായിരുന്നു പസ്വാന്റെ വിവാദ ട്വീറ്റ്. കേരള മുഖ്യ മന്ത്രിയായ ഒ പനീര്‍ശെല്‍വവും സംഘവുമായി നടത്തിയ കൂടിക്കാഴ്ച എന്നായിരുന്നു ട്വീറ്ററില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് മുകളില്‍ നല്‍കിയ കുറിപ്പില്‍ പസ്വാന്‍ വിശേഷിപ്പിച്ചിരുന്നത്. രാജ്യസഭാഗം കെ.കെ രാഗേഷും ചിത്രത്തിലുണ്ടായിരുന്നു.
തെറ്റ് മനസ്സിലായ പസ്വാന്‍ പിന്നീട് ട്വീറ്റ് പിന്‍വലിച്ചിരുന്നെങ്കിലും അതിനു മുന്നേ പസ്വാന്റെ പോസ്റ്റ് കേന്ദ്ര മന്ത്രിക്കു പറ്റിയ അബദ്ധം എന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെട്ട് തുടങ്ങിയിരുന്നു. ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ ഭാഗമായി കേരളത്തിനു നേരിടേണ്ടി വന്ന പ്രതിസന്ധി കേന്ദ്ര സര്‍ക്കാരിനെ അറിയിക്കാനായിരുന്നു പിണറായിയുടെ ദല്‍ഹി സന്ദര്‍ശനം.
പ്രധാന മന്ത്രിയെയും ക്യാബിനറ്റ് മന്ത്രിമാരെയും കണ്ട പിണറായി കേരളത്തിന് ആവശ്യമായ പരിഹാര നടപടികള്‍ ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി ഇന്നലെ ദല്‍ഹിയില്‍ വ്യക്തമാക്കിയിരുന്നു. ഭക്ഷ്യ ഭദ്രതാ നിയമം കേരളത്തില്‍ വേഗത്തില്‍ നടപ്പിലാക്കാനാവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രിയെ അറിയിച്ചതായും പിണറായി വ്യക്തമാക്കി.