| Monday, 16th April 2018, 9:04 am

രാമക്ഷേത്ര നിര്‍മാണം ഉടന്‍ ആരംഭിക്കും; ഹിന്ദു സമൂഹത്തിന് ഒന്നും അസാധ്യമല്ലെന്നും വിശ്വ ഹിന്ദു പരിഷത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാമക്ഷേത്ര നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷന്‍ വിഷ്ണു സദാശിവ് കൊക്ജി. ക്ഷേത്രം ഉടന്‍ പണിയുമെന്നും ആ കടമ നിറവേറ്റപ്പെടുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. ന്യൂദല്‍ഹിയില്‍ സംഘടിപ്പിച്ച ഒരു പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഹിന്ദു സമൂഹത്തിന് ഒരു കാര്യവും അസാധ്യമല്ലെന്നും ഹിന്ദു സംസ്‌കാരത്തിനും സംഘടനകള്‍ക്കും കൂടുതല്‍ പിന്തുണ വേണമെന്നും അദ്ദേഹം പറഞ്ഞു.


Read | സത്യം പറഞ്ഞാല്‍ ശരിക്കും മടുത്തു, എന്താണ് നടക്കുന്നതെന്ന് അറിയില്ല; വിമര്‍ശനവുമായി നടന്‍ അരവിന്ദ് സ്വാമി


ക്ഷേത്രം നിര്‍മ്മിക്കുകയും പശുക്കളെ സംരക്ഷിക്കുകയും ഏല്ലാ ഹിന്ദുക്കളെയും ഒരുമിപ്പിക്കുകയുമാണ് വിശ്വഹിന്ദു പരിഷത്തിന്റെ ലക്ഷ്യം. 1964 ല്‍ വി.എച്ച്.പി സ്ഥാപിതമായത് മുതല്‍ ഹിന്ദുക്കളുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി സംഘടന അക്ഷീണം പ്രവര്‍ത്തിക്കുകയാണ്. അദ്ദേഹം പറഞ്ഞു.

രാമക്ഷേത്രത്തിനായി ലോകത്തിലെ ഹിന്ദുക്കള്‍ ഒന്നിക്കുമെന്നും അതിന് ഒരു മാറ്റവും വരില്ലെന്നും വി.എച്ച്.പി സെക്രട്ടറി ജനറല്‍ മിലിന്ദ് പരാന്ദേ പറഞ്ഞു. ഹിന്ദുത്വത്തിന്റെ ശത്രുക്കള്‍ ഉന്മൂലനം ചെയ്യപ്പെടുമെന്നും ഹിന്ദുത്വം മുന്നോട്ട് തന്നെ പോവുമെന്നും അദ്ദേഹം വ്യക്തമാക്കി.


Read | ‘ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയം’; ഉന്നാവോ, കത്തുവ സംഭവത്തില്‍ മോദിയ്ക്ക് വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കത്ത്


രാമക്ഷേത്രം ഉണ്ടായിരുന്നിടത്ത് തന്നെ അത് പുനര്‍നിര്‍മ്മിക്കുമെന്ന് ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. “നമ്മള്‍ ആര്‍ക്കെതിരെയും സംസാരിക്കുന്നില്ല. പക്ഷേ ഹിന്ദുക്കളെ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ അത് സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി ചെയ്യുകയാണ്. ഹിന്ദുക്കള്‍ എല്ലാ വേര്‍തിരിവുകളും ഒഴിവാക്കി ഒന്നിക്കണം”- മോഹന്‍ ഭഗവത് പറഞ്ഞു.

We use cookies to give you the best possible experience. Learn more