| Wednesday, 5th August 2020, 2:21 pm

രാമന്‍ നീതിയാണ്,ഒരിക്കലും അനീതിയില്‍ പ്രത്യക്ഷപ്പെടില്ല; രാമക്ഷേത്രത്തെക്കുറിച്ച് മിണ്ടാതെ രാമനെ പ്രശംസിച്ച് രാഹുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ഭാഗമായി ‘ഭൂമി പൂജ’യ്ക്ക് പിന്നാലെ ശ്രീരമാനെക്കുിറിച്ചുള്ള ട്വീറ്റുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

രാമക്ഷേത്രത്തെക്കുറിച്ച് യാതൊരു പരാമര്‍ശവും നടത്താതെ രാമനെക്കുറിച്ചു മാത്രമാണ് രാഹുല്‍ ട്വീറ്റില്‍ പറഞ്ഞിരിക്കുന്നത്. രാമന്‍ അനുകമ്പയാണെന്നും ഒരിക്കലും ക്രൂരത കാണിക്കാന്‍ പറ്റില്ലെന്നും പറയുന്ന രാഹുല്‍ രാമന്‍ നീതിയാണെന്നും ഒരിക്കലും അനീതിയില്‍ പ്രത്യക്ഷപ്പെടാന്‍ സാധിക്കില്ലെന്നും പറയുന്നു.

”ഏറ്റവും മികച്ച മനുഷ്യഗുണങ്ങളുടെ പ്രകടനമാണ് മര്യാദാ പുരുഷോത്തമനായ ശ്രീരാമന്‍. നമ്മുടെ മനസ്സിന്റെ ആഴങ്ങളിലെ മനുഷ്യത്വത്തിന്റെ കാതല്‍ അവയാണ്. രാമന്‍ സ്‌നേഹമാണ്,അദ്ദേഹത്തിന് ഒരിക്കലും വെറുപ്പ് തോന്നില്ല. രാമന്‍ അനുകമ്പയാണ്,

അദ്ദേഹത്തിന് ഒരിക്കലും ക്രൂരത കാണിക്കാന്‍ കഴിയില്ല. രാമന്‍ നീതിയാണ് അദ്ദേഹത്തിന് ഒരിക്കലും അനീതിയില്‍ പ്രത്യക്ഷപ്പെടാന്‍ കഴിയില്ല,” രാഹുല്‍ ട്വീറ്റില്‍ പറയുന്നു.
എന്നാല്‍ രാമക്ഷേത്രത്തെക്കുറിച്ചോ ‘ഭൂമി പൂജ’യെക്കുറിച്ചോ ഒന്നും തന്നെ രാഹുല്‍ പരാമര്‍ശം നടത്തിയിട്ടില്ല.
നേരത്തെ പ്രിയങ്കാ ഗാന്ധി ‘ഭൂമി പൂജ’യ്ക്ക് ആശംസയുമായി എത്തിയത് വിവാദത്തിന് വഴിയൊരിക്കിയിരുന്നു.

അതേസമയം,അയോധ്യയിലെ രാമക്ഷേത്രത്തിനുള്ള പോരാട്ടം സ്വാതന്ത്ര്യസമരം പോലെയെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more