| Thursday, 11th January 2024, 11:44 am

രാമക്ഷേത്ര പ്രതിഷ്ഠയിൽ നാല് ശങ്കരാചാര്യൻന്മാർ പങ്കെടുക്കില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്നൗ: ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠയിൽ നാല് ശങ്കരാചാര്യൻന്മാർ പങ്കെടുക്കില്ലെന്ന് അറിയിച്ചു. ഉത്തരാഖണ്ഡിലെ ജ്യോതിർ മഠാധിപതി അവിമുക്തേശ്വരാനന്ദ സരസ്വതിയാണ് ഇക്കാര്യം അറിയിച്ചത്. ഗോവർദ്ധന മഠാധിപതി പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചതിന്റെ അടുത്ത ദിവസമാണ് പ്രഖ്യാപനം ഉണ്ടാകുന്നത്.

അയോധ്യയിലെ രാമക്ഷേത്രം അപൂർണ്ണമാണെന്നും ഈ ചടങ്ങിൽ പങ്കെടുക്കുന്നത് ശാസ്ത്രവിരുദ്ധമാകും എന്നും അവർ പറഞ്ഞു.

എന്നാൽ ഇതിനെ മോദി വിരുദ്ധതയായി കാണരു

തെന്നും അദ്ദേഹം നവ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ പറഞ്ഞു.

ജ്യോതിർ മഠം, ഗോവർദ്ധൻ മഠം, ശൃംങ്കേരി ശാരദപീഠം, ദ്വാരക ശാരദപീഠം എന്നിവിടങ്ങളിൽ നിന്നുള്ള ശങ്കരാചാര്യന്മാരാണ് ചടങ്ങിൽ പങ്കെടുക്കാതിരിക്കുക.

മോദി വിരുദ്ധർ ആയതുകൊണ്ടല്ല ശാസ്ത്ര വിരോധികൾ ആകാതിരിക്കാൻ വേണ്ടിയാണ് ചടങ്ങിൽ പങ്കെടുക്കാതിരിക്കുന്നതെന്ന് അവിമുക്തേശ്വരാനന്ദ സരസ്വതി പറഞ്ഞു. ശാസ്ത്ര വിധികൾ കൃത്യമായി പിന്തുടരുകയും അവ പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുകയുമാണ് തങ്ങളുടെ ഉത്തരവാദിത്തമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയോധ്യയിലെ ഈ രാമക്ഷേത്രം ശാസ്ത്ര വിധികളെ അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി വിഗ്രഹം കൈകൊണ്ട് തൊടുന്ന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പൂരിയിലെ ഗോവർദ്ധൻ മഠാധിപതി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.

പൂരിയിലെ ഗോവർദ്ധൻ മഠാധിപതി തീരുമാനത്തെ സ്വാഗതം ചെയ്തു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു

ശങ്കരാചാര്യന്മാർ ശൈവ ആചാരങ്ങൾ പിന്തുടരുന്നവരാണെന്നും രാമൻ വിഷ്ണുവിന്റെ അവതാരമായതിനാലാണ് അവർ ചടങ്ങിൽ പങ്കെടുക്കാത്തതെന്നും പറയപ്പെടുന്നു.

അതിനിടെ കോൺഗ്രസ് പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
കോൺഗ്രസ് രാമന് എതിരാണെന്നാണ് ബിജെപി നേതാക്കൾ ഇതിനെതിരെ പ്രതികരിച്ചത്.

Content Highlights: Ram Temple not yet complete so pran pratishtha against shastras, says Jyotir Mutt shankaracharya

We use cookies to give you the best possible experience. Learn more