|

രാമജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റിയായി മുന്‍ അറ്റോര്‍ണി ജനറല്‍; ട്രസ്റ്റ് പ്രവര്‍ത്തനം സ്വവസതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാമജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റിന്റെ ട്രസ്റ്റിയായി മുന്‍ അറ്റോര്‍ണി ജനറലും അയോധ്യകേസിലെ ഹിന്ദു ഭാഗത്തിന്റെ അഭിഭാഷകനുമായിരുന്ന കെ.പരസരനെ നിയമിച്ചു. ബുധനാഴ്ച്ചയായിരുന്നു പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയില്‍ രാമക്ഷേത്രം രൂപീകരിക്കരിക്കുന്നതിനായുള്ള ട്രസ്റ്റ് രൂപീകരിച്ചത്.

ആഭ്യന്തരമന്ത്രാലയത്തിന്റെ നോട്ടിഫിക്കേഷന്‍ പ്രകാരം ആര്‍20 ഗ്രേറ്റര്‍ കൈലാഷ് പാര്‍ട്ടി-1, ന്യൂദല്‍ഹി,110048 എന്ന് അഡ്രസിലാണ് ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത് പരസരന്റെ വസതിയുടെ മേല്‍വിലാസമാണ്.

പരസരന്റെ വസതിയിലാണ് ട്രസ്റ്റിന്റെ പ്രവര്‍ത്തനം നടക്കുകയെന്നാണ് വൃത്തങ്ങള്‍ നല്‍കുന്ന വിശദീരണം.

എന്നിരുന്നാലും ട്രസ്റ്റ് അംഗങ്ങളുടെ ആദ്യയോഗത്തില്‍ തന്നെ ട്രസ്റ്റിനുവേണ്ടി ഒരു സ്ഥിരം ഓഫീസ് നിര്‍മ്മിക്കുന്നതിനുള്ള തീരുമാനമെടുക്കും.

ബുധനാഴ്ച്ച രാവിലെ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിന് ശേഷമാണ് പ്രധാനമന്ത്രി രാമജന്മഭൂമി ക്ഷേത്രനിര്‍മ്മാണത്തിനായി ട്രസ്റ്റ് രൂപീകരിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം നിലനില്‍ക്കെയാണ് പ്രഖ്യാപനം. ആദ്യം ലോകസഭയുടെ അജണ്ടയില്‍ ഇത് ഉള്‍പ്പെടുത്തിയിരുന്നില്ല.

അയോധ്യയിലെ മുഴുവന്‍ ഭൂമിയും ഈയൊരു ട്രസ്റ്റിന് നല്‍കുന്നുവെന്നതും വളരെ പ്രസക്തമാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Video Stories