ന്യൂദല്‍ഹി: അംബേദ്കര്‍ വളരെ മികച്ചൊരു രാമ ഭക്തനായിരുന്നുവെന്ന് ബി.ജെ.പി നേതാവും എം.പിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. രാമന്റെ എല്ലാ ആശയങ്ങളും ഇന്ത്യന്‍ ഭരണഘടനയില്‍ ഉണ്ടെന്നും സുബ്രഹ്മണ്യ സ്വാമി പറഞ്ഞു. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടായിരുന്നു സ്വാമിയുടെ പ്രതികരണം.
രാമന്‍ പ്രചരിപ്പിച്ച ആശയങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയിലെ നിര്‍ദ്ദേശക തത്വങ്ങളിലും മൗലികാവകാശങ്ങളിലും ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടന എഴുതിയ ആളുകള്‍ ‘രാം ഭക്തന്മാരാണോ’ എന്ന് ചോദ്യത്തിന്’ തീര്‍ച്ചയായും, അംബേദ്കര്‍ ഏറ്റവും മികച്ച ഒരാളായിരുന്നു. 1915 ല്‍ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ അദ്ദേഹത്തിന്റെ പ്രബന്ധങ്ങളും തുടര്‍ന്നുള്ള പുസ്തകങ്ങളും നിങ്ങള്‍ കാണുകയാണെങ്കില്‍, ഹിന്ദുത്വത്തിന്റെ ഏറ്റവും വ്യക്തമായ വക്താവായണ് ഞാന്‍ കരുതുന്നത്. ആ പുസ്തകങ്ങളെല്ലാം ഞാന്‍ വായിച്ചിട്ടുണ്ട്, അതിനാലാണ് ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നത്. ‘
സുബ്രഹമണ്യന്‍ സ്വാമി പറഞ്ഞു.
അയോധ്യയിലെ ‘ഭൂമി പൂജയ്ക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്നും സ്വാമി പറഞ്ഞു.
രാമക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കം കുറിച്ചുള്ള ‘ഭൂമി പൂജ’യ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തുന്നുണ്ട്. മോദിയാണ് ക്ഷേത്രത്തിന് തറക്കലിടുന്നത്.
നേരത്തെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി രാമക്ഷേത്ര നിര്‍മ്മാണത്തിന് ആശംസുകളുമായി എത്തിയത് വിവാദമായിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ