വാത്മീകിരാമായണത്തെ ഏറ്റവും ജനകീയമാക്കിയത് രാമായണ്‍ എന്ന ടെലിവിഷന്‍ സീരിയലിലൂടെ മഹര്‍ഷിയായ രാമനാന്ദ് സാഗര്‍ ആണ്. രാമനോട് ഏറ്റവും വിധേയത്വം പുലര്‍ത്തുന്നതും ദാസ്യവേലചെയ്യുന്നതുമായ കഥാപാത്രമാണ് ഇതില്‍ സീതയുടേത്.
എസ്സേയ്‌സ്/രാം പുനിയാനി
മൊഴിമാറ്റം/ദിവ്യ ദിവാകരന്‍
പുരുഷാധിപത്യത്തിന്റെ തടവറകള്‍ ഭേദിച്ചുകൊണ്ട് പുറത്തുവന്ന് സ്വന്തം സ്ഥാനം ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള സ്ത്രീകളുടെ പോരാട്ടങ്ങള്‍ സമൂഹത്തിന്റെ ജനാധിപത്യ-മതേതരങ്ങളുടെ രൂപീകരണത്തിന്റെ ഭാഗം തന്നെയാണ്.
[]
സ്വതന്ത്ര ഇന്ത്യയിലെ ഭരണഘടനയില്‍ ഉറപ്പുവരുത്തിയതാണ് സമത്വമെങ്കിലും സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ സമത്വത്തില്‍ നിന്നും വളരെയകലെയാണെന്നതാണ് വാസ്തവം. മതത്തിന്റെ പേരിലുള്ള രാഷ്ട്രീയത്തോടൊപ്പം വളര്‍ന്നുവന്ന സാംസ്‌കാരികവും മതപരവും സാമൂഹികവുമായ മാനദണ്ഡങ്ങള്‍ ലിംഗനീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളെ സംബന്ധിച്ചിടത്തോളം പ്രശനങ്ങള്‍ സൃഷ്ടിക്കുന്നു. സ്ത്രീപ്രസ്ഥാനങ്ങള്‍ എല്ലാം തന്നെ സമത്വത്തിന് വേണ്ടി അചഞ്ചലമായി ഉറച്ചുനില്‍ക്കുമ്പോള്‍ നിരവധി തടസ്സങ്ങള്‍ ഈ പ്രക്രിയയില്‍ ഉണ്ടാവുന്നുണ്ട്. ഇതിനും പുറമേ മതം ഇതിനെ മറയ്ക്കാന്‍ ശ്രമിക്കുന്നത് തരണം ചെയ്യാന്‍ കഴിയാത്തവിധം കൂടുതല്‍ വിഷമകരമാകുന്നു.
മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പ്രശസ്തന്‍. മുംബൈ ഐ.ഐ.ടിയിലെ ബയോകെമിക്കല്‍ എഞ്ചിനീയര്‍ ആയിരുന്ന രാം പുനിയാനി 2004ല്‍ വര്‍ഗ്ഗീയതയ്‌ക്കെതിരായ പ്രവര്‍ത്തനത്തില്‍ മുഴുവന്‍ സമയം മുഴുകുന്നതിനായി വോളന്ററി റിട്ടയര്‍മെന്റ് എടുത്തു. ഇന്ത്യന്‍ മതേതരത്വത്തിനായുള്ള പോരാട്ടത്തില്‍ നിറ സാനിദ്ധ്യമാണ് രാം പുനിയാനി. രാജ്യത്തുടനീളം സമാധാനത്തിന്റെയും മതനിരപേക്ഷതയുടെയും സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള സെമിനാറുകളും ലക്ചര്‍ ക്ലാസുകളും സംഘടിപ്പിച്ചു വരുന്നു. നിരവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. |
2012 മാര്‍ച്ച് മാസത്തില്‍ വന്ന ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം ഇങ്ങനെയായിരുന്നു, “വിവാഹിതയായ ഒരു സ്ത്രീ സീതാദേവിയെപ്പോലെയാവണം. സീത ചെയ്തതുപോലെ തന്റെ ഭര്‍ത്താവിനെ പരിസേവിക്കുന്നതിനായി എല്ലാം അവര്‍ ത്യജിക്കണം. അതാണ് കരണീയം.” പോര്‍ട്ട്ബ്ലയറില്‍ ജോലികിട്ടി ഭര്‍ത്താവിനൊപ്പം പോകാന്‍ വിസമ്മതിച്ച ഭാര്യ കക്ഷിയായ ഒരു വിവാഹമോചന ഹരജി പരിഗണിക്കുന്നിതിനിടയിലായിരുന്നു ഈ പരാമര്‍ശം.
സ്ത്രീകളെ സംബന്ധിച്ചിടത്തോളം സീതയാകാം ഏറ്റവും വേദനയനുഭവിച്ച സ്ത്രീയെന്നതാണ് അതിലെ ഏറ്റവും വലിയ വൈരുദ്ധ്യം
നിയമജ്ഞരുടെ ഈ അഭിപ്രായവും ഇതിഹാസസംബന്ധമായ ഒന്നില്‍ നിന്നും സൂചകമെടുത്തതും നിരവധിയായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം സീതയാകാം ഏറ്റവും വേദനയനുഭവിച്ച സ്ത്രീയെന്നതാണ് അതിലെ ഏറ്റവും വലിയ വൈരുദ്ധ്യം. ഇന്ത്യയിലുടനീളം ശ്രീരാമകഥയുടെ വിവിധങ്ങളായ ഭാഷ്യങ്ങളുണ്ടെങ്കിലും വാത്മീകി രാമായണമാണല്ലോ സര്‍വ്വ സാധാരണം.
വാത്മീകിരാമായണത്തെ ഏറ്റവും ജനകീയമാക്കിയത് രാമായണ്‍ എന്ന ടെലിവിഷന്‍ സീരിയലിലൂടെ മഹര്‍ഷിയായ രാമനാന്ദ് സാഗര്‍ ആണ്. രാമനോട് ഏറ്റവും വിധേയത്വം പുലര്‍ത്തുന്നതും ദാസ്യവേലചെയ്യുന്നതുമായ കഥാപാത്രമാണ് ഇതില്‍ സീതയുടേത്. രാമായണത്തില്‍ സ്ത്രീയുടെ പാതിവ്രത്യത്തെപ്പറ്റിയുള്ള തെറ്റിദ്ധാരണകളെ തുടര്‍ന്ന് സീതയെ വനത്തില്‍ ഉപേക്ഷിക്കുന്ന അവസരത്തില്‍ രാമന്‍ ആശയക്കുഴപ്പത്തിലാകുമ്പോള്‍ രാമാനന്ദ സാഗറിന്റെ സീത തന്നെ വനത്തി്ല്‍ ഉപേക്ഷിക്കുവാന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെടുകയാണ്. വാത്മീകി രാമായണത്തില്‍ നിന്നും പൂര്‍ണ്ണമായും പ്രതിലോമകരമായ ഒരു ഭാഷ്യമാണിത്.
രാമായണ കഥയിലെ വിവിധ ഭാഷ്യങ്ങളിലെല്ലാം കാണുന്ന ഒരു പൊതുസംഗതി സീതയുടെ ജനനത്തെ സംബന്ധിച്ചുള്ളതാണ്. നിലമുഴുതപ്പോള്‍ രാജാവായ ജനകന്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കുഞ്ഞാണ് സീത. പിതാവായ ദശരഥന്‍ തന്റെ പത്‌നി കൈകേയിക്ക് കൊടുത്ത വാഗ്ദാനം പാലിക്കുന്നതിനായി നാടുവിടേണ്ടിവരുന്ന മകനായ രാമനാണ് സീതയെ വിവാഹം കഴിച്ചത്. ഇവിടം മുതലാണ് സീതയുടെ ദുരിതം ആരംഭിക്കുന്നത്.
സഹോദരിയായ ശൂര്‍പ്പണകക്ക് രാമലക്ഷ്മണന്മാരില്‍ നിന്നും നേരിട്ട അപമാനത്തിനും പ്രതികാരമായാണ് രാവണന്‍ സീതയെ തട്ടിക്കൊണ്ടുപോകുന്നതും അശോകവനിയില്‍ താമസിപ്പിന്നതും. അവിടെ നിന്നുള്ള രക്ഷതന്നെ അവള്‍ക്ക് അപമാനം നിറഞ്ഞതായിരുന്നു. തന്റെ അഭിമാനം കാക്കുന്നതിന് വേണ്ടിയാണ് താന്‍ പത്‌നിയെ രക്ഷിക്കുന്നതെന്നാണ് രാമന്‍ സീതയോട് പറയുന്നത്. തന്റെ പാതിവ്രത്യത്തിന് വേണ്ടി സീതയ്ക്ക് അഗ്നിപരീക്ഷ നേരിടേണ്ടിവരുന്നു. അതില്‍ സീത വിജയിച്ചു. കിരീടധാരണത്തിനായി രാമനൊപ്പം സീതയെ അയോധ്യയിലേക്ക് തിരികെകൊണ്ടുവരികയും ചെയ്തു.
പിതാവായ ദശരഥന്‍ തന്റെ പത്‌നി കൈകേയിക്ക് കൊടുത്ത വാഗ്ദാനം പാലിക്കുന്നതിനായി നാടുവിടേണ്ടിവരുന്ന മകനായ രാമനാണ് സീതയെ വിവാഹം കഴിച്ചത്. ഇവിടം മുതലാണ് സീതയുടെ ദുരിതം ആരംഭിക്കുന്നത്.
രാമായണത്തില്‍ സ്ത്രീയുടെ പാതിവ്രത്യത്തെ പ്പറ്റിയുള്ള തെറ്റിദ്ധാരണകളെ തുടര്‍ന്ന് സീതയെ വനത്തില്‍ ഉപേക്ഷിക്കുന്ന അവസരത്തില്‍ രാമന്‍ ആശയ ക്കുഴപ്പത്തിലാകുമ്പോള്‍ രാമാനന്ദ സാഗറിന്റെ സീത തന്നെ വനത്തി്ല്‍ ഉപേക്ഷിക്കുവാന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെടുകയാണ്
ദുരിതങ്ങള്‍ വര്‍ദ്ധിക്കുന്നു. രാജ്ഞിയുടെ പാതിവ്രത്യത്തെ ചൊല്ലി ഊഹാപോഹങ്ങള്‍ ഉണ്ടാകുന്നു. രാജാവായ രാമന്‍ അഗ്നിപരീക്ഷക്ക്ദൃക്‌സാക്ഷിയായിരുന്നു. ഈ അവസരത്തില്‍ ഗര്‍ഭിണിയായ തന്റെ ഭാര്യയെ സംരക്ഷിക്കുന്നതിന് പകരം അവളെ വനത്തില്‍ ഉപേക്ഷിക്കുവാനാണ് രാമന്‍ തന്റെ സഹോദരന്‍ ലക്ഷ്മണനോട് പറയുന്നത്. ചരിത്രത്തിലൊരിടത്തും ഗര്‍ഭിണിയായ ഭാര്യയെ പുറത്താക്കുന്നത് നീതിക്കു നിരക്കുന്നതായി പറയുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം യാദൃശ്ചികമായി തമ്മില്‍ കാണാനിടയായപ്പോള്‍ സീതയെ തിരികെ കൊണ്ടുപോകുന്നതിന് രാമന്‍ വിസമ്മതിക്കുകയാണുണ്ടായത്. അപ്പോഴാണ് സീത ആത്മഹത്യ ചെയ്യുന്നത്. ഒരു പക്ഷേ എല്ലാ സാങ്കല്‍പ്പിക കഥാപാത്രങ്ങളില്‍ വെച്ചും ഏറ്റവും ദുരന്തപൂര്‍ണ്ണമായ കഥ സീതയുടേതായിരിക്കും.
ഇതെല്ലാം തന്നെ ജാതീയമായ നാടോടിക്കഥയുടെ ഭാഗമെന്നിരിക്കെ, വിവാഹിതയായ സ്ത്രീകള്‍ സീതയെ അനുകരിക്കണമെന്ന് പറയാന്‍ വിദഗ്ധരായ നിയമജ്ഞര്‍ക്ക് എങ്ങനെയാണ് കഴിഞ്ഞത്? ഇതിനെക്കാളും ദുരിതപൂര്‍ണ്ണമായ ജീവിതം സ്ത്രീക്കുണ്ടാവില്ല. പ്രത്യേകിച്ചും ജനാധിപത്യമൂല്യ ബോധങ്ങളിലേക്ക് ഇന്നത്തെ സമൂഹം മാറാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ മിത്തുകളില്‍ (mythology) നിന്നും ഉദാഹരണങ്ങളെടുത്ത് സമൂഹം അനുകരിക്കണമെന്ന് പറഞ്ഞാല്‍ ചിന്തിക്കാനാകുമോ? പുരാണങ്ങളില്‍, മിത്തുകളില്‍ പരാമര്‍ശിച്ചിട്ടുള്ള കാലഘട്ടം രാജാക്കന്മാര്‍ക്ക് പ്രധാന്യം സിദ്ധിച്ചിരുന്ന കാലമാണ്. ജാതിയിലും ലിംഗത്തിലും അടിസ്ഥാനപ്പെടുത്തിയ മൂല്യങ്ങളായിരുന്നു രാജവാഴ്ച്ചക്കാലത്തേത്.
സ്ത്രീകള്‍ക്ക് പരിപാവനതയും ബഹുമാനവും നല്‍കിയിരുന്ന ഒരു കാലമായിരുന്നു പുരാതന ഇന്ത്യയെന്ന് പലരും അവകാശപ്പെട്ടിരുന്നെങ്കിലും മനുസ്മൃതിയില്‍ നിന്നുമാണ് സത്യം പുറത്തുവന്നത്. സ്ത്രീകളുടെ പദവി അങ്ങേയറ്റം വിധേയത്വം നിറഞ്ഞതായിരുന്നെന്ന് മനുസ്മൃതി വെളിപ്പെടുത്തുന്നു. വിശുദ്ധമായ ഈ പുസ്തകത്തിലെ ജാതി-ലിംഗ ശ്രേണികൊണ്ടാണ് അംബേദ്കര്‍ ഇതിനെ കത്തിച്ചു കളഞ്ഞത്.