| Friday, 10th October 2014, 3:50 pm

ഹിന്ദുയിസത്തിന്റെ നിറം മാറുന്നെന്നോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

“ബഹുഭൂരിപക്ഷം ഹിന്ദുക്കളും ഗാന്ധിയുടെ പാതയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. അതുകൊണ്ട് തന്നെ അക്കാലത്ത് ആര്‍.എസ്.എസ് ബ്രാന്റ് ഹിന്ദുയിസമായ ഹിന്ദുമഹാസഭ അരികിലേക്ക് മാറിനില്‍ക്കുകയായിരുന്നു. എന്നാല്‍ രാമക്ഷേത്ര പ്രക്ഷോഭം മുതല്‍ തുടങ്ങുന്ന അവസാനത്തെ മൂന്ന് പതിറ്റാണ്ടുകളില്‍ ഹിന്ദു ദേശീയവാദികള്‍ “അപരത്വ”ങ്ങളൈ സൃഷ്ടിച്ചുകൊണ്ട് അസഹിഷ്ണുതാപരമായ പ്രചരണപരിപാടികളും രാഷ്ട്രീയ കാമ്പയിനുകളും അഴിച്ചുവിട്ടു. ബി.ജെ.പി നേതൃത്വം കൊടുക്കുന്ന ഒരു ഭരണക്രമത്തില്‍ ഈ ഹിന്ദു ദേശീയവാദ പാര്‍ട്ടിയുടെ നേതാക്കള്‍ക്കും അതിന്റെ ആശ്രിത സംഘടനകള്‍ക്കും ഭരണകൂടം തന്നെ സംരക്ഷണം നല്‍കും. ഇത് രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ വിദ്വേഷ പ്രചരണത്തിനാണ് ആക്കം കൂട്ടുക.” രാം പുനിയാനി എഴുതുന്നു…


ഇന്ത്യയുടെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് ഫാലി എസ്. നാരിമാന്‍ ശ്രദ്ധേയമായൊരു നിരീക്ഷണം നടത്തിയിട്ടുണ്ട്; “എല്ലാ ഇന്ത്യന്‍ വിശ്വാസങ്ങളും പരിശോധിക്കുകയാണെങ്കില്‍ ഹിന്ദുയിസം പരമ്പരാഗതമായി ഏറ്റവും സഹിഷ്ണുതാപരമാണ്. എന്നാല്‍ മതഭ്രാന്തന്‍മാര്‍ പരത്തുന്ന ഇപ്പോഴത്തെ മതസംഘര്‍ഷങ്ങളും വെറുപ്പുളവാക്കുന്ന പ്രഭാഷണങ്ങളും ഹിന്ദു സഹിഷ്ണുതാ പാരമ്പര്യത്തിന് ഇടുക്കം വന്നുകൊണ്ടിരിക്കുന്നതിന്റെ ചിഹ്നങ്ങളാണ്. എന്റെ കണക്കു കൂട്ടലില്‍ ഹിന്ദുയിസം അതിന്റെ തുടക്കത്തില്‍ നിന്നും കുറേ മാറിയിട്ടുണ്ട്.”

ഹിന്ദുത്വം ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമാകുമ്പോള്‍ ഹിന്ദുയിസം ഒരു മതമായിത്തീരും.

ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രം കടംകൊണ്ടിട്ടുള്ള ചില സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ഭാഗത്തു നിന്ന് അടുത്തകാലത്തായി ഉണ്ടായിട്ടുള്ള വാഗ്ദ്വാരണികളുടെ പ്രതികരണമാണ് തീര്‍ച്ചയായും ശ്രീമാന്‍ നരിമാനില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ഇന്ത്യയെ ഹിന്ദു ദേശമാക്കാനോ അല്ലെങ്കില്‍ ഇത് ഹിന്ദുദേശം തന്നെയാണ് ഇന്ത്യയെന്ന് വാദിക്കാനോ ശ്രമിക്കുന്നവരുടെ അക്രമോത്സുക ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ കുറിച്ചാണ് അദ്ദേഹം പരാമര്‍ശിച്ചിരിക്കുന്നത്.

ഹിന്ദുത്വം ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമാകുമ്പോള്‍ ഹിന്ദുയിസം ഒരു മതമായിത്തീരും.

അടുത്തകാലത്തായി ഹിന്ദുത്വത്തിന്റെ സ്വന്തം ആള്‍ക്കാരെന്ന് അവകാശപ്പെടുന്ന ചിലര്‍ “ലൗ ജിഹാദ്” എന്ന പേരില്‍ പ്രചരിപ്പിക്കപ്പെടുന്ന വിഷയത്തെ തുടര്‍ന്ന് നിരവധി വിദ്വേഷജനകമായ പ്രഭാഷണങ്ങള്‍ നടത്തിയതിന് നമ്മള്‍ നേര്‍സാക്ഷികളായി. ഇതിനെ തുടര്‍ന്ന് ഇന്ത്യയിലുള്ളവരെല്ലാം “ഹിന്ദുക്കളാണ്” എന്ന് അവര്‍ പ്രത്യയശാസ്ത്രപരമായി ഉറപ്പിക്കല്‍ നടത്തി.

മാത്രവുമല്ല മിതവാദഹിന്ദുക്കള്‍ക്കെതിരെ ഇവര്‍ കടുത്ത ആക്രമണവും അഴിച്ചുവിട്ടു. ഇത്തരക്കാരെ സംബന്ധിച്ചിടത്തോളം മുസ്‌ലീം കുടുംബത്തില്‍ ജനിച്ച ഷിര്‍ദ്ദി സായിബാബയെ തങ്ങളുടെ ദൈവമായി ആരാധിക്കുന്ന ഈ മിതവാദഹിന്ദുക്കള്‍ ചെയ്യുന്നത് തെറ്റാണ്.

വിശാലമായ അര്‍ത്ഥത്തില്‍ ഇവര്‍ ടാര്‍ഗെറ്റ് ചെയ്യുന്ന് ഒരര്‍ത്ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ മതന്യൂനപക്ഷങ്ങളെയാണ്. അപ്പോള്‍ നമ്മള്‍ അഭിമുഖീകരിക്കേണ്ട അടിസ്ഥാന ചോദ്യം എന്നു പറയുന്നത് ആര്‍.എസ്.എസില്‍ നിന്നും വരുന്ന ഈ ശബ്ദങ്ങള്‍ യഥാര്‍ത്ഥ ഹിന്ദുയിസത്തെ പ്രതിനിധാനം ചെയ്യുന്നതാണോ?  ഇസ്‌ലാമിന്റെ പേരില്‍ അല്‍ഖ്വയ്ദയോ ഇസിസോ മാനവികതയ്‌ക്കെതിരായി പ്രവര്‍ത്തിക്കുമ്പോഴും ഇതേ ചോദ്യം നമ്മുടെ മുന്നില്‍ കടന്നുവരുന്നു.


ഭരണത്തെ കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചുമുള്ള തങ്ങളുടെ സമീപനം അംഗീകരിക്കാത്ത ആളുകളെ കേന്ദ്രീകരിച്ചാണ് അവരുടെ പ്രഖ്യാപനങ്ങളും ഭീഷണികളും. “അപരത്വ”ങ്ങള്‍ക്കെതിരെ മാത്രമല്ല ആര്‍.എസ്.എസ് രാഷ്ട്രീയം ഭീഷണി മുഴക്കുന്നത്; മറിച്ച് മിതവാദ ഹിന്ദുക്കള്‍ക്കുമെതിരെയാണ്.


സ്വാതന്ത്ര്യസമരകാലത്ത് തങ്ങളുടെ മതത്തില്‍ ആഴത്തില്‍ വിശ്വാസം ഉണ്ടായിരുന്ന ഗാന്ധിയെയും മൗലാന അബ്ദുള്‍ കലാം ആസാദിനെയും പോലെയുള്ളവര്‍ മുന്നോട്ട് കടന്നു വരികയും സ്വാതന്ത്ര്യ പ്രസ്ഥാനത്തെ മുമ്പോട്ട് നയിക്കുകയും ചെയ്തു. അതാകട്ടെ ആഴത്തില്‍ തന്നെ സെക്കുലറുമായിരുന്നു.

[]അതേകാലത്തു തന്നെ മറ്റുചില വ്യക്തിത്വങ്ങളുമുണ്ടായിരുയിന്നു, ജിന്നയെയും സവര്‍ക്കറെയും പോലെ. യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ഇവര്‍ മതകീയരായിരുന്നില്ല. എന്നാല്‍ അവരാകട്ടെ ഇസ്‌ലാമിന്റെ പേരിലും ഹിന്ദുയിസത്തിന്റെ പേരിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളെ നയിക്കുകയുണ്ടായി.

ആര്‍.എസ്.എസ് ഹിന്ദുയിസവുമായി താദാത്മ്യപ്പെടുന്നു. ആര്‍.എസ്.എസിന്റെ ഹിന്ദുയിസം എന്നു പറയുന്നത് ഒരു ന്യൂനപക്ഷത്തിന്റെ ഹിന്ദുയിസമാണ് അഥവാ ബ്രാഹ്മണിസമാണ്.

ഹിന്ദുയിസം ഏതെങ്കിലും ഒരു ഗ്രന്ഥത്തെയോ പ്രവാചകനെയോ പൗരോഹിത്യത്തെയോ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ളതല്ല. ബഹു ആരാധനയാണ് അതിന്റെ വേര്. ഈ മതത്തില്‍ നിരവധി മതശാസ്ത്രങ്ങളുണ്ട്, ആചാരങ്ങളുണ്ട്, വിശുദ്ധമായ നിരവധി ഗ്രന്ഥങ്ങളുമുണ്ട്.

ഹിന്ദുയിസത്തിന്റെ മിതവാദപാരമ്പര്യമാണ് ഗാന്ധി പിന്തുടര്‍ന്നിരുന്നത്. സ്വാതന്ത്ര്യ പ്രസ്ഥാനകാലത്ത് ഇന്ത്യന്‍ ദേശീയതയ്ക്ക് അടിത്തറപാകുമ്പോള്‍ അദ്ദേഹം മതത്തെ രാഷ്ട്രീയവുമായി കൂട്ടിയോജിപ്പിക്കാന്‍ തയ്യാറായില്ല. എന്നാലതേസമയം ഹിന്ദുക്കളെ പ്രതിനിധാനം ചെയ്യുന്നവരെന്ന് സ്വയം അവകാശപ്പെടുന്ന ഹിന്ദുമഹാസഭ, ആര്‍.എസ്.എസ് മറ്റ് അതിന്റെ സങ്കുചിത സംഘടനകളാണ് ഹിന്ദുദേശീയത എന്ന് പറയുന്നത് പ്രചരിപ്പിക്കുന്നത്.


രാഷ്ട്രീയത്തെ മതം ആഴത്തില്‍ ഗ്രസിക്കുന്തോറും സമൂഹത്തില്‍ അസഹിഷ്ണുതയുടെ അളവ് വന്‍തോതില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കും. മതത്തെയും മതത്തിന്റെ പേരിലുള്ള രാഷ്ട്രീയത്തെയും വേര്‍തിരിച്ച് മനസിലാക്കുക എന്നതാണ് ഇന്നത്തെ നമ്മുടെ കാലം നേരിടുന്ന വെല്ലുവിളി.


ബഹുഭൂരിപക്ഷം ഹിന്ദുക്കളും ഗാന്ധിയുടെ പാതയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. അതുകൊണ്ട് തന്നെ അക്കാലത്ത് ആര്‍.എസ്.എസ് ബ്രാന്റ് ഹിന്ദുയിസമായ ഹിന്ദുമഹാസഭ അരികിലേക്ക് മാറിനില്‍ക്കുകയായിരുന്നു. എന്നാല്‍ രാമക്ഷേത്ര പ്രക്ഷോഭം മുതല്‍ തുടങ്ങുന്ന അവസാനത്തെ മൂന്ന് പതിറ്റാണ്ടുകളില്‍ ഹിന്ദു ദേശീയവാദികള്‍ “അപരത്വ”ങ്ങളൈ സൃഷ്ടിച്ചുകൊണ്ട് അസഹിഷ്ണുതാപരമായ പ്രചരണപരിപാടികളും രാഷ്ട്രീയ കാമ്പയിനുകളും അഴിച്ചുവിട്ടു. ബി.ജെ.പി നേതൃത്വം കൊടുക്കുന്ന ഒരു ഭരണക്രമത്തില്‍ ഈ ഹിന്ദു ദേശീയവാദ പാര്‍ട്ടിയുടെ നേതാക്കള്‍ക്കും അതിന്റെ ആശ്രിത സംഘടനകള്‍ക്കും ഭരണകൂടം തന്നെ സംരക്ഷണം നല്‍കും. ഇത് രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ വിദ്വേഷ പ്രചരണത്തിനാണ് ആക്കം കൂട്ടുക.

ഭരണത്തെ കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചുമുള്ള തങ്ങളുടെ സമീപനം അംഗീകരിക്കാത്ത ആളുകളെ കേന്ദ്രീകരിച്ചാണ് അവരുടെ പ്രഖ്യാപനങ്ങളും ഭീഷണികളും. “അപരത്വ”ങ്ങള്‍ക്കെതിരെ മാത്രമല്ല ആര്‍.എസ്.എസ് രാഷ്ട്രീയം ഭീഷണി മുഴക്കുന്നത്; മറിച്ച് മിതവാദ ഹിന്ദുക്കള്‍ക്കുമെതിരെയാണ്.

രാഷ്ട്രീയത്തെ മതം ആഴത്തില്‍ ഗ്രസിക്കുന്തോറും സമൂഹത്തില്‍ അസഹിഷ്ണുതയുടെ അളവ് വന്‍തോതില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കും. മതത്തെയും മതത്തിന്റെ പേരിലുള്ള രാഷ്ട്രീയത്തെയും വേര്‍തിരിച്ച് മനസിലാക്കുക എന്നതാണ് ഇന്നത്തെ നമ്മുടെ കാലം നേരിടുന്ന വെല്ലുവിളി.

ആര്‍.എസ്.എസും അതിന്റെ സഖ്യകക്ഷികളും നയിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയം നമ്മുടെ ജനാധിപത്യ ഇടങ്ങളെ വെല്ലുവിളിക്കുന്നതില്‍ എത്രമാത്രം നിരാശയാണ് നരിമാനെന്ന ആ വൃദ്ധ നിയമപണ്ഡിതനുണ്ടാവുന്നത് എന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.

വ്യക്തിപരമായ ഒരു കാര്യം കൂടി പറയട്ടെ. ഹിന്ദുത്വത്തെയും മറ്റ് മതകേന്ദ്രിത രാഷ്ട്രീയത്തെയും വിമര്‍ശിച്ച് ലേഖനങ്ങളെഴുതുന്നു എന്നതിന്റെ പേരില്‍ ദിവസവും അസംഖ്യം വിദ്വേഷ മെയിലുകളാണ് എനിക്ക് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ ഈ ആര്‍.എസ്.എസ് വിരുദ്ധ ലേഖനവും അത്തരം മെസേജുകളില്‍ നേരിയ വര്‍ദ്ധനയുണ്ടാക്കുമെന്ന് എനിക്കറിയാം.

We use cookies to give you the best possible experience. Learn more