ഛത്രപതി ശിവജിയെ തിരിച്ചുപിടിക്കണം; അദ്ദേഹം എല്ലാവരുടേതുമാണ്
Daily News
ഛത്രപതി ശിവജിയെ തിരിച്ചുപിടിക്കണം; അദ്ദേഹം എല്ലാവരുടേതുമാണ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st September 2015, 6:00 pm

ശിവാജിയെ ജനസമ്മതനാക്കിയത് വര്‍ഗീയ ശക്തികളായിരുന്നു. ഔറംഗസേബുമായും അഫ്‌സല്‍ ഖാനുമായും ശിവാജി നടത്തിയ യുദ്ധങ്ങളില്‍ വര്‍ണിക്കുന്നതിലാണ് അവര്‍ ശ്രദ്ധകേന്ദ്രീകരിച്ചത്. ശിവാജിയ്ക്ക് അദ്ദേഹത്തിന്റെ സാമ്രാജ്യം പടുത്തുയര്‍ത്തുന്നതിനുവേണ്ടിയായിരുന്നു ഈ യുദ്ധങ്ങള്‍. ശിവാജി ഹിന്ദുരാജാക്കന്മാര്‍ക്കെതിരെ നടത്തിയ യുദ്ധങ്ങള്‍ വിസ്മരിക്കപ്പെടുകയും ഒഴിവാക്കപ്പെടുകയും ചെയ്തപ്പോള്‍ ഈ രണ്ടു മുസ്‌ലിം രാജാക്കന്മാര്‍ക്കെതിരെയുള്ള യുദ്ധങ്ങള്‍ ഉയര്‍ത്തിക്കാട്ടപ്പെട്ടു.


sivaji-2

ram-puniyani


| ഒപ്പിനിയന്‍ : രാം പുനിയാനി |

മൊഴിമാറ്റം : ജിന്‍സി ബാലകൃഷ്ണന്‍


“ഔറംഗസേബുമായുള്ള യുദ്ധം അധികാരത്തിനുവേണ്ടിയായിരുന്നെങ്കില്‍ ഔറംഗസേബിന്റെ ഭാഗത്തുണ്ടായിരുന്ന രാജാ ജെയ്‌സിങ് എന്ന ഉദ്യോഗസ്ഥന്‍ ഔറംഗസേബിന്റെ ഭരണകൂടത്തില്‍ ഉള്‍പ്പെട്ട വലിയ ഉദ്യോഗസ്ഥനായിരുന്നു. അഫ്‌സല്‍ ഖാന്റെ കാര്യത്തില്‍ ശിവാജിയുടെ മുസ്‌ലിം അംഗരക്ഷകനാണ് അദ്ദേഹത്തെ ഇരുമ്പുകവചം അണിയാന്‍ ഉപദേശിക്കുന്നത്. അഫ്‌സല്‍ ഖാന്റെ ഭാഗത്തുണ്ടായിരുന്ന കൃഷ്ണജി ഭാസ്‌കര്‍ കുല്‍ക്കര്‍ണി അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്നു. അധികാരത്തിനുവേണ്ടി മാത്രം നടത്തിയ യുദ്ധത്തിനു മതത്തിന്റേതായ നിറം നല്‍കിയിരിക്കുകയാണ്.”

മഹാരാഷ്ട്ര സര്‍ക്കാറിന്റെ പരമോന്നത പുരസ്‌കാരമായ മഹാരാഷ്ട്ര ഭൂഷണ്‍ ബാബ സാഹബ് പുരന്തരെയ്ക്കു സമ്മാനിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ചിലര്‍ പൊതുതാല്‍പര്യ ഹര്‍ജി (2015 ആഗസ്റ്റ് 17ന്) ഫയല്‍ ചെയ്തിരിക്കുകയാണ്. “രാജാ ശിവജി ഛത്രപതി”, “ജനതാ രാജാ” എന്നീ കൃതികളിലൂടെ പ്രശസ്തനാണ് പുരന്തരെ.

ഇതാദ്യമായല്ല പുരന്തരെയെ ചുറ്റിപ്പറ്റി ഇത്തരമൊരു വിവാദമുയരുന്നത്. കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പ് അറബിക്കടലില്‍ ശിവാജിയുടെ പ്രതിമ സ്ഥാപിക്കാനുള്ള പദ്ധതിക്കുവേണ്ടി രൂപീകരിച്ച കമ്മിറ്റിയുടെ ചെയര്‍മാനായി മഹാരാഷ്ട്ര സര്‍ക്കാര്‍ പുരന്തരെയെ നിയമിച്ചിരുന്നു. എന്നാല്‍ ശിവാജി മറാത്തക്കാരനാണെന്നും പുരന്തരെ ബ്രാഹ്മണനാണെന്നും പറഞ്ഞ് ഇതിനെ എതിര്‍ത്ത് ദ മറാത്ത മഹാസംഘ് രംഗത്തുവന്നു.

govind-pansare

ഗോവിന്ദ് പന്‍സാരെ


ബ്രാഹ്മണരോടും പശുക്കളോടും ഭക്തിയുള്ളവനായും മുസ്‌ലീങ്ങളെ എതിര്‍ക്കുന്നവനുമായാണ് ശിവാജിയെ പുരന്തരെ വ്യാഖ്യാനിച്ചത്. ഈ വ്യഖ്യാനത്തെ മതാടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ട രാഷ്ട്രീയ സംഘടനകള്‍ കാര്യമായി ഉപയോഗിച്ചു. ആ വ്യഖ്യാനം ഒരു വശത്ത് ശിവാജിയെ മേല്‍ജാതിയുടെ മേധാവിത്വത്തെ ഉയര്‍ത്തിക്കാട്ടുന്നവനായും അതേസമയം മുസ്‌ലിം രാജാക്കന്മാരെ അവജ്ഞയോടെ കാണുന്നവനായും ചിത്രീകരിച്ചു.

ശിവാജി വിഷയത്തില്‍ കാലാകാലങ്ങളായി മഹാരാഷ്ട്ര നിരവധി വിവാദങ്ങള്‍ കണ്ടിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് പുനെയിലെ ഭണ്ഡാര്‍കര്‍ ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനുനേരെ ആക്രമണം നടന്നിരുന്നു. ഈ സ്ഥാപനം പാശ്ചാത്യ  എഴുത്തുകാരനായ  ജെയിംസ് ലെയ്‌നിനെ “ശിവാജി: ഹിന്ദു കിങ് ഇന്‍ ഇസ്‌ലാമിക് ഐഡിയ” (ശിവാജി : ഇസ്‌ലാമിക ആശയങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ഹുന്ദുരാജാവ്) എന്ന പുസ്തകം എഴുതാന്‍  സഹായിച്ചു എന്നതായിരുന്നു ആ സമയത്തെ പ്രശ്‌നം. ഈ പുസ്തകത്തില്‍ ചില പ്രചരണങ്ങളെ സൂചിപ്പിച്ചുകൊണ്ട് ശിവാജിയുടെ മാതാവിനുനേരെ അദ്ദേഹം അപവാദങ്ങള്‍ തൊടുത്തുവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മഹാരാഷ്ട്ര-ബ്രാഹ്മിന്‍ രാഷ്ട്രീയം. ഭണ്ഡാര്‍ക്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (BORI) കൂടുതലും ബ്രാഹ്മണിക്കലായാണ് നിലകൊണ്ടത്.


ശിവാജിയുടെ കിരീടാധാരണം നടത്താന്‍ മഹാരാഷ്ട്ര ബ്രാഹ്മണര്‍ വിസമ്മതിച്ചത് അദ്ദേഹം ശൂദ്രനായതുകൊണ്ടാണെന്നാണ് ടീസ്റ്റ വിശദീകരിച്ചത്. ശിവാജിയെ കിരീടാധാരണം നടത്താന്‍ കാശിയിലെ പുരോഹിതനായ ഗാഗ ഭട്ടിനെയാണ് കിരീടധാരണ ചടങ്ങിനു ക്ഷണിച്ചത്. പക്ഷെ അദ്ദേഹം ചടങ്ങ് നടത്തിയത് ബ്രാഹ്മണരുടെ ആചാരം അനുസരിച്ച് ശരീരഭാഗങ്ങളുടെ അധികാരശ്രേണിയില്‍ ഏറ്റവും താഴെയെന്നു കരുതുന്ന ഇടതുകാലിലെ ചെറുവിരല്‍ ഉപയോഗിച്ചാണ്.


teesta
ടീസ്റ്റ സെതല്‍വാദ്


മറ്റൊരു വിവാദം സാംഗലി മേഖലയിലെ തെരഞ്ഞെടുപ്പിന് (2009ല്‍) തൊട്ടുമുമ്പായിരുന്നു. അന്ന് പുറത്തുവന്ന ശിവാജി അഫ്‌സല്‍ ഖാനെ കത്തികൊണ്ടു കൊലപ്പെടുത്തുന്ന പോസ്റ്റര്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കു വരെ കാരണമായി. ഈ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും അസ്വസ്ഥമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയും ചെയ്തിരുന്നു. ശിവാജി ഹിന്ദുക്കളെയും അഫ്‌സല്‍ ഖാന്‍ മുസ്‌ലീങ്ങളെയും പ്രതിനിധീകരിക്കുന്നു എന്നായിരുന്നു പോസ്റ്റര്‍ സൂചിപ്പിച്ചത്. ഇത് വിദ്വേഷങ്ങള്‍ക്കു വളമാകുകയും അതിന്റെ ഫലമായി അക്രമങ്ങള്‍ അരങ്ങേറുകയും ചെയ്തു. ഇത് മതധ്രുവീകരണം സൃഷ്ടിക്കുകയും വര്‍ഗീയ ശക്തികള്‍ തെരഞ്ഞെടുപ്പില്‍ ജയിക്കുകയും ചെയ്തു.

സ്‌കൂള്‍ അധ്യാപകര്‍ക്കുവേണ്ടി മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് തയ്യാറാക്കിയ ഹാന്റ് ബുക്കുമായി ബന്ധപ്പെട്ടതായിരുന്നു ശിവാജിയെ ചുറ്റിപ്പറ്റിയുള്ള മറ്റൊരു വിവാദം.ശിവാജിയുടെ കിരീടാധാരണം നടത്താന്‍ മഹാരാഷ്ട്ര ബ്രാഹ്മണര്‍ വിസമ്മതിച്ചത് അദ്ദേഹം ശൂദ്രനായതുകൊണ്ടാണെന്നാണ് ടീസ്റ്റ വിശദീകരിച്ചത്. ശിവാജിയെ കിരീടാധാരണം നടത്താന്‍ കാശിയിലെ പുരോഹിതനായ ഗാഗ ഭട്ടിനെയാണ് കിരീടധാരണ ചടങ്ങിനു ക്ഷണിച്ചത്. പക്ഷെ അദ്ദേഹം ചടങ്ങ് നടത്തിയത് ബ്രാഹ്മണരുടെ ആചാരം അനുസരിച്ച് ശരീരഭാഗങ്ങളുടെ അധികാരശ്രേണിയില്‍ ഏറ്റവും താഴെയെന്നു കരുതുന്ന ഇടതുകാലിലെ ചെറുവിരല്‍ ഉപയോഗിച്ചാണ്.

ശിവാജിയെ ശൂദ്രന്‍ എന്നു വിളിക്കാന്‍ ആര്‍ക്കാണ് ധൈര്യം? എന്നു ചോദിച്ചുകൊണ്ട് പ്രദേശത്തെ ശിവ സൈനികര്‍ ഹാന്റ് ബുക്കിനെതിരെ രംഗത്തുവന്നു. ചരിത്രത്തിന് അതിന്റേതായ സത്യമുണ്ട്. എന്നാല്‍ വികാരങ്ങള്‍ പ്രവര്‍ത്തിക്കുന്നത് വ്യത്യസ്തമായൊരു തരംഗദൈര്‍ഘ്യത്തിലാണ്! വാസ്തവത്തില്‍ പാവപ്പെട്ട കര്‍ഷകര്‍ക്കുമേലുണ്ടായ നികുതിഭാരം കുറച്ചുകൊടുത്ത രാജാവായിരുന്നു ശിവാജി. അതാണ് അദ്ദേഹത്തെ ജനപ്രിയനാക്കിയത്.


ശിവാജിയുടെ സംഭാവനകളുടെ സ്മരണ പുതുക്കിയ ആദ്യ വ്യക്തി ലോകമാന്യ തിലക് ആയിരുന്നു. അദ്ദേഹം അതിനുവേണ്ടി ശിവാജി ഫെസ്റ്റിവെല്‍ സംഘടിപ്പിച്ചു. ബ്രാഹ്മണര്‍മാരുടെയും പശുക്കളുടെയും സംരക്ഷകനായി തിലക് ശിവാജിയെ അവതരിപ്പിച്ചു. അതിനുശേഷമാണ് സാമൂഹ്യസ്മരണയില്‍ ശിവാജി വന്നത്. പക്ഷെ അത് മേല്‍ജാതി അഭിവിന്യാസത്തിലായിരുന്നു.


LOK-MANYA-TILAK

കല്യാണിലെ നവാബിന്റെ മരുമകളെ വിട്ടുകൊടുക്കാന്‍ ശിവജി എന്ന ഇതിഹാസം തന്റെ സൈനികരോട് ആവശ്യപ്പെട്ടു എന്നത് അദ്ദേഹത്തിനോട് മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്കുള്ള ബഹുമാനം വര്‍ദ്ധിപ്പിച്ചു. കൃഷിക്കാര്‍ക്കുവേണ്ടി അദ്ദേഹം സ്വീകരിച്ച നയങ്ങളുടെ സ്മരണകളാണ് അദ്ദേഹത്തെ മഹാരാഷ്ട്ര ജനതയ്ക്കിടയില്‍ ആദരണീയനാക്കുന്നത്.

ശിവാജിയുടെ സംഭാവനകളുടെ സ്മരണ പുതുക്കിയ ആദ്യ വ്യക്തി ലോകമാന്യ തിലക് ആയിരുന്നു. അദ്ദേഹം അതിനുവേണ്ടി ശിവാജി ഫെസ്റ്റിവെല്‍ സംഘടിപ്പിച്ചു. ബ്രാഹ്മണര്‍മാരുടെയും പശുക്കളുടെയും സംരക്ഷകനായി തിലക് ശിവാജിയെ അവതരിപ്പിച്ചു. അതിനുശേഷമാണ് സാമൂഹ്യസ്മരണയില്‍ ശിവാജി വന്നത്. പക്ഷെ അത് മേല്‍ജാതി അഭിവിന്യാസത്തിലായിരുന്നു.
അതിനുശേഷം ശിവാജിയെ ജനസമ്മതനാക്കിയത് വര്‍ഗീയ ശക്തികളായിരുന്നു. ഔറംഗസേബുമായും അഫ്‌സല്‍ ഖാനുമായും ശിവാജി നടത്തിയ യുദ്ധങ്ങളില്‍ വര്‍ണിക്കുന്നതിലാണ് അവര്‍ ശ്രദ്ധകേന്ദ്രീകരിച്ചത്. ശിവാജിയ്ക്ക് അദ്ദേഹത്തിന്റെ സാമ്രാജ്യം പടുത്തുയര്‍ത്തുന്നതിനുവേണ്ടിയായിരുന്നു ഈ യുദ്ധങ്ങള്‍. ശിവാജി ഹിന്ദുരാജാക്കന്മാര്‍ക്കെതിരെ നടത്തിയ യുദ്ധങ്ങള്‍ വിസ്മരിക്കപ്പെടുകയും ഒഴിവാക്കപ്പെടുകയും ചെയ്തപ്പോള്‍ ഈ രണ്ടു മുസ്‌ലിം രാജാക്കന്മാര്‍ക്കെതിരെയുള്ള യുദ്ധങ്ങള്‍ ഉയര്‍ത്തിക്കാട്ടപ്പെട്ടു.
aurangazeb

ഔറംഗസേബ്


ഔറംഗസേബുമായുള്ള യുദ്ധം അധികാരത്തിനുവേണ്ടിയായിരുന്നെങ്കില്‍ ഔറംഗസേബിന്റെ ഭാഗത്തുണ്ടായിരുന്ന രാജാ ജെയ്‌സിങ് എന്ന ഉദ്യോഗസ്ഥന്‍ ഔറംഗസേബിന്റെ ഭരണകൂടത്തില്‍ ഉള്‍പ്പെട്ട വലിയ ഉദ്യോഗസ്ഥനായിരുന്നു. അഫ്‌സല്‍ ഖാന്റെ കാര്യത്തില്‍ ശിവാജിയുടെ മുസ്‌ലിം അംഗരക്ഷകനാണ് അദ്ദേഹത്തെ ഇരുമ്പുകവചം അണിയാന്‍ ഉപദേശിക്കുന്നത്. അഫ്‌സല്‍ ഖാന്റെ ഭാഗത്തുണ്ടായിരുന്ന കൃഷ്ണജി ഭാസ്‌കര്‍ കുല്‍ക്കര്‍ണി അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്നു. അധികാരത്തിനുവേണ്ടി മാത്രം നടത്തിയ യുദ്ധത്തിനു മതത്തിന്റേതായ നിറം നല്‍കിയിരിക്കുകയാണ്.

[relared1 p=”left”]ഇന്ന് ഒരു ഭാഗത്ത് ശിവാജിയെ വര്‍ഗീയ ചേരിതിരിവിന് ആക്കം കൂട്ടാനും (ഹിന്ദു മുസ്‌ലിം ചേരിതിരിവ്) മറുഭാഗത്ത് ബ്രാഹ്മണര്‍-മറാത്താ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കാനും ഉപയോഗിക്കുന്നു.

ശിവാജിയെ യുക്ത്യാനുസൃതമായി മികച്ച രീതിയില്‍ അവതരിപ്പിച്ചിട്ടുള്ളത് അന്തരിച്ച സഖാവ് ഗോവിന്ദ് പന്‍സാരെയാണ്, അദ്ദേഹത്തെ പ്രശസ്തമായ “ശിവാജി കോന്‍ ഹോ ഥ?” എന്ന പുസ്തകത്തിലൂടെ. സഖാവ് പന്‍സാരെയുടെ “ജനതേജാ രാജാ ശിവാജി” എന്ന യൂട്യൂബ് വീഡിയോയും കാണേണ്ടതാണ്. ശിവാജിക്കു ചുറ്റും രൂപപ്പെടുത്തിയ നിഴലുകള്‍ ഒരു തരത്തില്‍ വര്‍ഗീയ രാഷ്ട്രീയത്തിന്റെയും ജാതിയുദ്ധങ്ങളുടെയും പ്രതിഫലനമാണ്. യഥാര്‍ത്ഥ ശിവാജിയെ മനസിലാക്കിയാല്‍ മാത്രമേ നമുക്ക് വിഭാഗീയത സൃഷ്ടിക്കാനുള്ള ഈ നീക്കങ്ങള്‍ക്കു തടയിടാന്‍ നമുക്കാവൂ.