|

ഡബിള്‍ ആക്ഷന്‍, ഡബിള്‍ മാസുമായി എത്തുന്നത് അടുത്ത പാന്‍ ഇന്ത്യന്‍; ടീസറിനുള്ള കാത്തിരിപ്പ് മൂന്നാം നാള്‍ അവസാനിക്കും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രാം പൊതിനേനിയെ നായകനാക്കി പുരി ജഗന്നാഥ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡബിള്‍ ഐസ്മാര്‍ട്ട്’. സിനിമയുടെ ടീസര്‍ മെയ് 15ന് റിലീസ് ചെയ്യും. പുരി കണക്ട്സിന്റെ ബാനറില്‍ പുരി ജഗന്നാഥും ചാര്‍മി കൗറും ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്.

ഡബിള്‍ ഐസ്മാര്‍ട്ടിന്റെ ചിത്രീകരണം മുംബൈയില്‍ പുരോഗമിക്കുകയാണ്. ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍ ഉള്‍പ്പെടുന്ന ഭാഗങ്ങളാണ് ചിത്രീകരിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി പ്രദര്‍ശനത്തിനെത്തുന്ന ഈ പാന്‍ ഇന്ത്യന്‍ ചിത്രം ഉടന്‍ റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് അണിയറപ്രവര്‍ത്തകര്‍.

സഞ്ജയ് ദത്ത് ശക്തമായ ഒരു കഥാപാത്രത്തെ ‘ഡബിള്‍ ഐസ്മാര്‍ട്ടി’ല്‍ അവതരിപ്പിക്കുന്നുണ്ട്. രാം പൊതിനേനി ചിത്രത്തിനായ് കിടിലന്‍ സ്‌റ്റൈലിഷ് മേക്കോവറാണ് നടത്തിയിട്ടുള്ളത്. ഡബിള്‍ ആക്ഷന്‍, ഡബിള്‍ മാസ്, ഡബിള്‍ വിനോദം എന്നിവയാണ് ഈ ചിത്രത്തിലൂടെ ടീം ഉറപ്പുനല്‍കുന്നത്.

2019 ജൂലൈ 18ന് റിലീസ് ചെയ്ത ‘ഐസ്മാര്‍ട്ട് ശങ്കര്‍’ എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് ‘ഡബിള്‍ ഐസ്മാര്‍ട്ട്’. രാം പൊതിനേനിയും പുരി ജഗന്നാഥും വീണ്ടും ഒന്നിക്കുന്ന ഈ സിനിമക്കായി വന്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

‘ഐസ്മാര്‍ട്ട് ശങ്കര്‍’ ഉള്‍പ്പെടെ നിരവധി സിനിമകളില്‍ പുരി ജഗന്നാഥിന് വേണ്ടി സെന്‍സേഷണല്‍ സംഗീതം ഒരുക്കിയ മണി ശര്‍മയാണ് ‘ഡബിള്‍ ഐസ്മാര്‍ട്ടി’ന്റെയും സംഗീതസംവിധായകന്‍. സി.ഇ.ഒ: വിഷ്ണു റെഡ്ഡി, ഛായാഗ്രഹണം: സാം കെ. നായിഡു, ജിയാനി ജിയാനെലി, ആക്ഷന്‍: കേച്ച, റിയല്‍ സതീഷ്, പി.ആര്‍.ഒ: ശബരി.

Content Highlight: Ram Pothineni’s Movie Double ISmart Movie Teaser Out Soon

Latest Stories