തലയില്‍ യു.എസ്.ബി പോര്‍ട്ടും വെച്ച് നടക്കുന്ന ഒരു നായകന്‍; റാം പൊതിനേനി ചിത്രത്തിന്റെ ട്രെയ്‌ലര്‍
Entertainment
തലയില്‍ യു.എസ്.ബി പോര്‍ട്ടും വെച്ച് നടക്കുന്ന ഒരു നായകന്‍; റാം പൊതിനേനി ചിത്രത്തിന്റെ ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 5th August 2024, 11:34 am

റാം പൊതിനേനിയെ നായകനാക്കി പുരി ജഗനാഥ് രചിച്ചു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഡബിള്‍ ഐ സ്മാര്‍ട്ട്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വന്നു. മെഗാ മാസ് ആക്ഷന്‍ ചിത്രമായി ഒരുക്കിയിരിക്കുന്ന ഡബിള്‍ ഐ സ്മാര്‍ട്ടിന്റെ ട്രെയ്‌ലര്‍ ലോഞ്ച് ചെയ്തത് വിശാഖപട്ടണത്തിലെ ഗുരജാഡ കലാക്ഷേത്രത്തില്‍ വെച്ച് നടന്ന വമ്പന്‍ ചടങ്ങിലാണ്. വലിയ കാന്‍വാസില്‍ ഉയര്‍ന്ന സാങ്കേതിക നിലവാരത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് സിനിമയുടെ ട്രെയ്‌ലര്‍ നല്‍കുന്നത്.

കാവ്യ ഥാപ്പര്‍ നായികാ വേഷം ചെയ്തിരിക്കുന്ന ഈ ചിത്രത്തിലെ വില്ലനായി അഭിനയിച്ചിരിക്കുന്നത് ബോളിവുഡ് സൂപ്പര്‍ താരം സഞ്ജയ് ദത്താണ്. ട്രെയ്‌ലറിന് മുമ്പ് പ്രേക്ഷകരുടെ മുന്നിലെത്തിയ ഈ ചിത്രത്തിലെ മൂന്നു ഗാനങ്ങളും ഇതിനോടകം സൂപ്പര്‍ ഹിറ്റുകളായി മാറിയിട്ടുണ്ട്. മണി ശര്‍മയാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ‘സ്റ്റെപ് മാര്‍’, ‘മാര്‍ മുന്താ ചോട് ചിന്ട’ എന്നീ ഡാന്‍സ് നമ്പറുകളും, ‘ക്യാ ലഫ്ഡ’ എന്ന പ്രണയ ഗാനവുമാണ് ഇതിനോടകം റിലീസ് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായി മാറിയത്.

ഈ വര്‍ഷം ഓഗസ്റ്റ് 15നാണ് ആഗോള റിലീസായി ഡബിള്‍ ഐ സ്മാര്‍ട്ട് പ്രേക്ഷകരുടെ മുന്നിലെത്തുക. റാം പൊതിനേനി, കാവ്യ ഥാപ്പര്‍, സഞ്ജയ് ദത്ത് എന്നിവരെ കൂടാതെ ബാനി ജെ, അലി, ഗെറ്റപ്പ് ശ്രീനു, സായാജി ഷിന്‍ഡെ, മകരന്ദ് ദേശ്പാണ്ഡെ, ടെംപെര്‍ വംശി എന്നിവരും വേഷമിട്ടിരിക്കുന്ന ഈ മെഗാ ബഡ്ജറ്റ് ചിത്രം നിര്‍മിച്ചിരിക്കുന്നത് പുരി കണക്ട്‌സിന്റെ ബാനറില്‍ പുരി ജഗനാഥ്, ചാര്‍മി കൗര്‍ എന്നിവര്‍ ചേര്‍ന്നാണ്. സാം കെ. നായിഡു, ജിയാനി ജിയാനെല്ലി എന്നിവര്‍ ചേര്‍ന്ന് ക്യാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് കാര്‍ത്തിക ശ്രീനിവാസ് ആണ്.

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് ഡബിള്‍ ഐ സ്മാര്‍ട്ട് വെള്ളിത്തിരയിലെത്തുക. ജോണി ഷൈഖ് പ്രൊഡക്ഷന്‍ ഡിസൈനറായ ഈ ചിത്രത്തിന് വേണ്ടി വി.എഫ്.എക്‌സ് ഒരുക്കിയത് അനില്‍ പടൂരി, സംഘട്ടനം ചിട്ടപ്പെടുത്തിയത് കെച്ച ഖംപഖഡീ , റിയല്‍ സതീഷ്, സൗണ്ട് ഡിസൈനര്‍ – ജസ്റ്റിന്‍ ജോസ്, കാസ്, കോ-ഡയറക്ടര്‍ ജിതേന്‍ ശര്‍മ, സി.ഇ.ഒ.- വിഷ്ണു റെഡ്ഡി, വേള്‍ഡ് വൈഡ് റിലീസ്- പ്രൈം ഷോ എന്റര്‍ടൈന്‍മെന്റ്, ഓണ്‍ലൈന്‍ ആന്‍ഡ് കോ എഡിറ്റര്‍- സന്തോഷ് നൂസില്ല, മാര്‍ക്കറ്റിങ്- മനോജ് വള്ളുരി, ഡിജിറ്റല്‍ ഏജന്‍സി- ഹാഷ്ടാഗ് മീഡിയ എന്നിവരാണ്. പി.ആര്‍.ഒ – ശബരി.

Content Highlight: Ram Pothineni’s Double iSmart Movie Trailer Out