| Saturday, 19th August 2023, 4:04 pm

രാം പൊതിനേനിയും ശ്രീലീലയും അടിപൊളി ചുവടുവെപ്പില്‍; ഗന്ദരഭായ് ലിറിക്കല്‍ വീഡിയോ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബ്ലോക്ക്ബസ്റ്റര്‍ മേക്കര്‍ ബോയപതി ശ്രീനുവും ഉസ്താദ് രാം പൊതിനേനിയും ഒന്നിച്ചഭിനയിക്കുന്ന മാസ്സ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ചിത്രം ‘സ്‌കന്ദ’ റിലീസിനൊരുങ്ങുന്നു. രാം പൊതിനേനിയും ശ്രീലീലയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിലെ ഗാനം ‘ഗന്ദരഭായ്’ ലിറിക്കല്‍ വീഡിയോ റിലീസായി.

സംഗീത സംവിധായകന്‍ എസ്. തമനാണ് സംഗീതം ഒരുക്കിയത്. ദീപക് രാമകൃഷ്ണന്റേതാണ് വരികള്‍. ഗാനം ആലപിച്ചിരിക്കുന്നത് സാകേത് കോമന്ദുരിയും സാഹിതി ചാഗാന്തിയുമാണ്. രാമിനെ ഇതുവരെയും കാണാത്തൊരു മാസ് ലുക്കിലാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ബോയപതി ശ്രീനു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ 15 മുതല്‍ തിയറ്ററുകളിലെത്തും.

ശ്രീനിവാസ സില്‍വര്‍ സ്‌ക്രീന്‍, സീ സ്റ്റുഡിയോസ് എന്നിവയുടെ ബാനറുകളില്‍ ശ്രീനിവാസ ചിറ്റൂരി നിര്‍മിക്കുന്ന ചിത്രം പവന്‍കുമാറാണ് അവതരിപ്പിക്കുന്നത്. സന്തോഷ് ഡിറ്റേക്ക് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്യുന്നത് തമ്മിരാജുവാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി പുറത്തിറങ്ങുന്ന ഒരു പാന്‍ ഇന്ത്യന്‍ സിനിമയാണ് ‘സ്‌കന്ദ’. പി.ആര്‍.ഒ. ശബരി.

content highlights: Ram Pothineni and Srileela in cool step; Gandarabhai lyrical video out

Latest Stories

We use cookies to give you the best possible experience. Learn more