| Sunday, 14th May 2023, 5:11 pm

ലൈഗറിന് ശേഷം ഡബിള്‍ ഐ സ്മാര്‍ടുമായി പുരി ജഗന്നാഥ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ഐ സ്മാര്‍ട് ശങ്കറിന് ശേഷം നടന്‍ രാം പൊതിനേനിയും സംവിധായകന്‍ പുരി ജഗന്നാഥും വീണ്ടും ഒന്നിക്കുന്നു. ഐ സ്മാര്‍ട്ട് ശങ്കര്‍ തിയേറ്ററുകളില്‍ എത്തിയിട്ട് നാല് വര്‍ഷങ്ങള്‍ തികയുമ്പോഴാണ് രാം പൊതിനേനിയും സംവിധായകന്‍ പുരി ജഗന്നാഥും വീണ്ടും ഒന്നിക്കുന്നത്.

പുരി കണക്ട്‌സിന്റെ ബാനറില്‍ പുരി ജഗന്നാഥും ചാര്‍മി കൗറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. രാമിന്റെ പിറന്നാള്‍ നാളെ വരാനിരിക്കെ ചിത്രത്തിന്റെ ടൈറ്റിലും റിലീസ് തീയതിയും പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ഐ സ്മാര്‍ട് ശങ്കറിന്റെ രണ്ടാം ഭാഗമായിട്ടാണ് ഡബിള്‍ ഐ സ്മാര്‍ട് ഒരുങ്ങുന്നത്. മികച്ച സാങ്കേതിക മികവില്‍ വന്‍ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.

ത്രിശൂലങ്ങളില്‍ ചോരക്കറ നിറഞ്ഞ് നില്‍ക്കുന്നതാണ് ടൈറ്റില്‍ പോസ്റ്ററില്‍ കാണുന്നത്. ഐ സ്മാര്‍ട് ശങ്കറിന്റെ രണ്ടാം ഭാഗമായിട്ട് ഒരുങ്ങുന്നതിന്റെ സൂചനകള്‍ പോസ്റ്ററിലും കാണാം.

പാന്‍ ഇന്ത്യന്‍ റിലീസ് ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. മാര്‍ച്ച് 8, 2024ല്‍ മഹാ ശിവരാത്രി നാളില്‍ ചിത്രം തിയേറ്ററുകളിലെത്തും. പി.ആര്‍.ഒ. – ശബരി

Content Highlight: Ram Pothineni and director Puri Jagannath reunite for new film 

We use cookies to give you the best possible experience. Learn more