റാം പൊതിനേനി- പുരി ജഗന്നാഥ് പാന്‍ ഇന്ത്യന്‍ ചിത്രം 'ഡബിള്‍ ഐ സ്മാര്‍ട്' ലോഞ്ച്
Film News
റാം പൊതിനേനി- പുരി ജഗന്നാഥ് പാന്‍ ഇന്ത്യന്‍ ചിത്രം 'ഡബിള്‍ ഐ സ്മാര്‍ട്' ലോഞ്ച്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 10th July 2023, 4:25 pm

റാം പൊതിനേനിയും സംവിധായകന്‍ പുരി ജഗന്നാഥും വീണ്ടും ഒന്നിക്കുന്നു. പുരി കണക്ട്‌സിന്റെ ബാനറില്‍ പുരി ജഗന്നാഥും ചാര്‍മി കൗറും ചേര്‍ന്നാണ് ഡബിള്‍ ഐ സ്മാര്‍ട് എന്ന ചിത്രം നിര്‍മിക്കുന്നത്.

റാമിന്റെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്റെ ടൈറ്റിലും റിലീസ് തീയതിയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ ക്ലാപ് ചാര്‍മി നിര്‍വഹിച്ചു.

ജൂലൈ 12 മുതല്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കും. റാം പൊതിനെനിയുടെയും പുരി ജഗന്നാഥിന്റെയും സിനിമ കരിയറില്‍ തന്നെ ഏറ്റവും മികച്ച വിജയമായിരുന്നു ഐ സ്മാര്‍ട്ട് ശങ്കര്‍. ചിത്രത്തിന്റെ രണ്ടാം ഭാഗം പാന്‍ ഇന്ത്യന്‍ റിലീസ് ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്.

തെലുങ്ക, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസിനൊരുങ്ങുന്നു. അടുത്ത വര്‍ഷം മാര്‍ച്ച് എട്ടിന് മഹാ ശിവരാത്രി നാളില്‍ ചിത്രം തിയേറ്ററുകളിലെത്തും. പി.ആര്‍.ഒ. – ശബരി

Content Highlight: Ram Pothineni and director Puri Jagannadh to team up again