| Saturday, 23rd July 2022, 10:25 pm

കക്ഷി രാഷ്ട്രീയത്തിന് അതീതമായി, മുഴുവന്‍ പാര്‍ട്ടികളും ഉയരണം; രാംനാഥ് കോവിന്ദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാഷ്ട്രപതി സ്ഥാനത്തുനിന്നും പിന്‍മാറുന്നതിനിടെ രാജ്യത്തെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് മുന്‍ രാഷ്ട്രപതി ാംനാഥ് കോവിന്ദ്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി, മുഴുവന്‍ പാര്‍ട്ടികളും ഉയരണമെന്നായിരുന്നു ാംനാഥ്് കോവിന്ദ് പറഞ്ഞു. പാര്‍ലമെന്റില്‍ വാദ പ്രതിവാദങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ അതിനിടയില്‍ എം.പിമാര്‍ ഗാന്ധിയന്‍ തത്വശാസ്ത്രം പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു. പുതിയ രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു അധികാരമേറ്റെടുക്കാനിരിക്കെ രാംനാഥ് കോവിന്ദിന് നല്‍കിയ യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘പാര്‍ലമെന്റ് ജനാധിപത്യത്തിന്റെ അമ്പലമാണ്. രാഷ്ട്രപതിയായി സേവിക്കാന്‍ അവസരം നല്‍കിയ രാജ്യത്തെ പൗരന്മാരോട് നന്ദി അറിയിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

നിയുക്ത രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് അദ്ദേഹം ആശംസകളും നേര്‍ന്നിരുന്നു.

‘പ്രധാനമന്ത്രി മോദിയുടെ മന്ത്രി സഭാ, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ക്കും നന്ദി. നിയുക്ത രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു. അവരുടെ മാര്‍ഗനിര്‍ദേശം രാജ്യത്തിന് പ്രയോജനപ്പെടും.” രാംനാഥ് കോവിന്ദ് പറഞ്ഞു.

യാത്രയയപ്പ് ചടങ്ങിനിടെ രാംനാഥ് കോവിന്ദിന് എം.പിമാരുടെ ഒപ്പുകളടങ്ങിയ പുസ്തകം കൈമാറിയിരുന്നു. മൊമെന്റോയും സമാമനമായി നല്‍കിയയായിരുന്നു യാത്രയയപ്പ്.

ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതിയാണ് ദ്രൗപതി മുര്‍മു. അധ്യാപികയില്‍ നിന്നും രാഷ്ട്രീയത്തിലെത്തിയ മുര്‍മു എം.എല്‍.എയായും, ജാര്‍ഖണ്ഡ് ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

രാജ്യത്ത് അധികാരത്തിലെത്തുന്ന രണ്ടാമത് രാഷ്ട്രപതിയാണ് ദ്രൗപതി മുര്‍മു. 1934ല്‍ അധികാരത്തിലേറിയ പ്രതിഭാ പാട്ടീല്‍ ആയിരുന്നു രാജ്യത്തെ ആദ്യ രാഷ്ട്രപതി.

തിങ്കളാഴ്ചയായിരിക്കും പുതിയ രാഷ്ട്രപതിയായി  ദ്രൗപതി മുര്‍മു ചുമതലയേല്‍ക്കുക.

Content Highlight: Ram Nath kovind says all parties in india should work together to form a better nation leaving politics aside

We use cookies to give you the best possible experience. Learn more