ന്യൂദല്‍ഹി: രാഷ്ട്രപതി സ്ഥാനത്തുനിന്നും പിന്‍മാറുന്നതിനിടെ രാജ്യത്തെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് മുന്‍ രാഷ്ട്രപതി ാംനാഥ് കോവിന്ദ്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി, മുഴുവന്‍ പാര്‍ട്ടികളും ഉയരണമെന്നായിരുന്നു ാംനാഥ്് കോവിന്ദ് പറഞ്ഞു. പാര്‍ലമെന്റില്‍ വാദ പ്രതിവാദങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ അതിനിടയില്‍ എം.പിമാര്‍ ഗാന്ധിയന്‍ തത്വശാസ്ത്രം പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു. പുതിയ രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു അധികാരമേറ്റെടുക്കാനിരിക്കെ രാംനാഥ് കോവിന്ദിന് നല്‍കിയ യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
‘പാര്‍ലമെന്റ് ജനാധിപത്യത്തിന്റെ അമ്പലമാണ്. രാഷ്ട്രപതിയായി സേവിക്കാന്‍ അവസരം നല്‍കിയ രാജ്യത്തെ പൗരന്മാരോട് നന്ദി അറിയിക്കുന്നു,’ അദ്ദേഹം പറഞ്ഞു.
ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതിയാണ് ദ്രൗപതി മുര്‍മു. അധ്യാപികയില്‍ നിന്നും രാഷ്ട്രീയത്തിലെത്തിയ മുര്‍മു എം.എല്‍.എയായും, ജാര്‍ഖണ്ഡ് ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
രാജ്യത്ത് അധികാരത്തിലെത്തുന്ന രണ്ടാമത് രാഷ്ട്രപതിയാണ് ദ്രൗപതി മുര്‍മു. 1934ല്‍ അധികാരത്തിലേറിയ പ്രതിഭാ പാട്ടീല്‍ ആയിരുന്നു രാജ്യത്തെ ആദ്യ രാഷ്ട്രപതി.