ഇംഫാല്‍: മണിപ്പൂരിന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക അധികാരം നല്‍കിയതിന് പിന്നാലെ സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിന് ഐ.എല്‍.പി അനുവദിച്ച ആദ്യ വ്യക്തിയായി ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്. ട്വിറ്ററിലൂടെയാണ് രാം മാധവ് ഇക്കാര്യം അറിയിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മണിപ്പൂരില്‍ പ്രവേശിക്കുന്നതിന് വേണ്ടി ഐ.എല്‍.പി എടുത്ത ആദ്യ വ്യക്തിയാണ് ഞാന്‍ എന്ന് തോന്നുന്നു എന്നാണ് രാം മാധവ് കുറിച്ചത്. ഏഴ് ദിവസത്തേക്കുള്ള ഐ.എല്‍.പി ആണ് രാം മാധവിന് അനുവദിച്ചിരിക്കുന്നത്.
മണിപ്പൂര്‍ ഗവണ്‍മെന്റിന്റെ ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ജോയല്‍ ജി ഹോകിപ്പ് ആണ് പെര്‍മിറ്റ് നല്‍കിയിരിക്കുന്നത്. ഡിസംബര്‍ ഒമ്പതിനാണ് മണിപ്പൂരിന് പ്രത്യേക അധികാരം നല്‍കിയുള്ള നിയമം ആഭ്യന്തര മന്ത്രി അമിത്ഷാ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.