ന്യൂദല്‍ഹി: സി.പി.ഐ.എം മുഖപത്രത്തിനെതിരെ വ്യാജപ്രചരണം നടത്തിയതിന് ക്ഷമ ചോദിച്ച് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്. സി.പി.ഐ.എമ്മിന്റെ ബംഗാള്‍ മുഖപത്രമായ ഗണശക്തിയ്‌ക്കെതിരെയായിരുന്നു രാം മാധവിന്റെ വ്യാജപ്രചരണം.
ഗല്‍വാനിലെ സംഘര്‍ഷത്തിന് കാരണം ഇന്ത്യന്‍ സൈന്യമാണെന്ന് ഗണശക്തി റിപ്പോര്‍ട്ട് ചെയ്തുവെന്നായിരുന്നു ആരോപണം. ഇന്ത്യാ ടുഡേയുടെ ചാനല്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു പരാമര്‍ശം. തനിക്ക് ലഭിച്ച പത്രത്തില്‍ ഇത്തരത്തില്‍ വാര്‍ത്ത കണ്ടുവെന്നും രാം മാധവ് പറഞ്ഞു.
എന്നാല്‍ ഗണശക്തി ഇന്ത്യന്‍ സൈന്യത്തിനെതിരെ ഒരു വാര്‍ത്തയും പ്രസിദ്ധീകരിച്ചിരുന്നില്ല. രാം മാധവിന്റെ പരാമര്‍ശം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി സി.പി.ഐ.എം മുന്‍ എം.പിയും മുതിര്‍ന്ന നേതാവുമായ മുഹമ്മദ് സലീം തന്നെ രംഗത്തെത്തി.
വാട്സ്പ്പില്‍ ലഭിക്കുന്ന വ്യാജ പ്രചരണമാണ് ബി.ജെ.പി നേതാവ് ഒരു ദേശീയ മാധ്യമത്തിലൂടെ ഏറ്റുപറഞ്ഞതെന്ന് മുഹമ്മദ് സലീം വിമര്‍ശിച്ചു. ഗണശക്തി പ്രസിദ്ധീകരിച്ച വാര്‍ത്ത ഇപ്പോഴും ഓണ്‍ലൈനില്‍ ലഭ്യമാണെന്നും രാം മാധവിന് വേണമെങ്കില്‍ പരിശോധിക്കാമെന്നും മുഹമ്മദ് സലീം ട്വിറ്ററിലൂടെ പ്രതികരിച്ചു.
ഇതിനു പിന്നാലെയാണ് രാം മാധവ് തന്റെ ഓദ്യോഗിക ട്വിറ്റര്‍ പ്രൊഫൈലിലൂടെ ക്ഷമാപണം നടത്തിയത്. ഗണശക്തിയെക്കുറിച്ചുള്ള വാര്‍ത്ത മുതിര്‍ന്ന നേതാവ് അയച്ചു തന്നപ്പോള്‍ വിശ്വസിച്ച് പോയതാണെന്നും രാം മാധവ് മുഹമ്മദ് സലീമിനുള്ള മറുപടിയായി പറഞ്ഞു.
താന്‍ വാട്സപ്പ് വാര്‍ത്തകളെ വിശ്വസിക്കുന്നില്ല. തെറ്റ് സംഭവിച്ചതിന് ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ