ബാബരി മസ്ജിദ് പൊളിക്കപ്പെടുന്നതിന് ഒരു വര്‍ഷം മുമ്പായിരുന്നു ബി ജെ പി നേതാവ് എല്‍ കെ അദ്വാനി രഥയാത്ര നടത്തിയത്. അദ്വാനിയുടെ രഥയാത്രയെ ആനന്ദ് ക്യാമറയുമായി പിന്തുടര്‍ന്നു. യാത്രക്കിടെ അദ്ദേഹത്തിന്റെ ഇന്ത്യന്‍ വര്‍ഗീയതയുടെ ഭീകരമായ മുഖങ്ങളെ കണ്ടുകിട്ടി. ഒരു ജനത എങ്ങിനെ വര്‍ഗീയ വത്കരിക്കപ്പെടുന്നുവെന്നതിന്റെ നേര്‍സാക്ഷ്യമാണ് രാം കെ നാം.
|പരിഭാഷ: ബിജുരാജ്|
2009 നവംബര്‍ 2ന് പ്രസിദ്ധീകരിച്ചത്.
ഡോക്യുമെന്ററികള്‍ കൊണ്ട് വര്‍ത്തമാന രീഷ്ട്രീയത്തില്‍ ഇടപെടാന്‍ കഴിയുമെന്ന് തെളിയിച്ച സംവിധായകനാണ് ആനന്ദ് പട്‌വര്‍ധന്‍ . ഇന്ത്യന്‍ രാഷ്ട്രീയ, സാമൂഹിക അവസ്ഥയുടെയും അതിന്റെ ഇരകളാക്കപ്പെട്ട മനുഷ്യരുടെയും കഥകളാണ് പട്‌വര്‍ധന്റെ ഓരോ ഡോക്യുമെന്ററികളും. ദൃശ്യസുഖത്തിന്റെ വര്‍ണങ്ങളായല്ല അത് നമ്മുടെ മുമ്പിലെത്തുന്നത്. ചോദ്യം ചെയ്യലിന്റെയും ഓര്‍മ്മപ്പെടുത്തലിന്റെയും തിരിച്ചറിവിന്റെയും ഭാഷയാണതിനുള്ളത്. വെറുപ്പിന്റെ രാഷ്ട്രീയം അസത്യങ്ങളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുമ്പോള്‍ സത്യത്തിന്റെ കയ്യൊപ്പുകളായി മാറി അദ്ദേഹത്തിന്റെ ഡോക്യുമെന്ററികള്‍ . ശബ്ദം നഷ്ടപ്പെട്ട ജനതയുടെ നിലവിളകളായിരുന്നു അത്.
ജയപ്രകാശ് നാരായണന്റെ സമ്പൂര്‍ണ വിപ്ലവം മുതല്‍ നര്‍മദയുടെയും മുംബൈയിലെ ചേരിനിവാസികളുടെ അതിജീവനം വരെ, വിയറ്റ്‌നാം മുതല്‍ ഇറാഖ് യുദ്ധങ്ങള്‍ വരെ സത്യസന്ധമായ ദൃശ്യങ്ങളായി മര്‍ദ്ദിത പക്ഷത്തുനിന്ന് ലോകം കണ്ടത് പട്‌വര്‍ധന്റെ ഡോക്യുമെന്ററികളിലൂടെയാണ്. ആര്‍ക്കും നിഷേധിക്കാനാവാത്ത ദൃശ്യഭാഷയായിരുന്നു അത്. ചരിത്രത്തില്‍ നിന്നും ദൃശ്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന പതിവ് രീതിക്ക് പകരമായി ചരിത്രം തെളിവുകള്‍ തേടി പട്‌വര്‍ധന്റെ ദൃശ്യങ്ങല്‍ പരതേണ്ടി വന്നു.
പട്‌വര്‍ധന്‍ ഏറെ വില കൊടുക്കേണ്ടി വന്ന ഡോക്യുമെന്ററിയായിരുന്നു രാകെ നാം. ഇന്ത്യയില്‍ വര്‍ഗീയത ഉല്‍പാദിപ്പിക്കാന്‍ അദ്വാനി നടത്തിയ രഥയാത്രയെക്കുറിച്ചും തുടര്‍ന്നുണ്ടായ ബാബരി മസ്ജിദ് തകര്‍ച്ചയെക്കുറിച്ചുമാണത് പറയുന്നത്.
ബാബരി മസ്ജിദ് തകര്‍ച്ചക്ക് പിന്നിലുള്ള രാഷ്ട്രീയത്തെക്കുറിച്ചും മസ്ജിദ് പൊളിക്കുന്നതിനെ ഹിന്ദു സന്യാസിമാര്‍ തന്നെ രൂക്ഷമായി എതിര്‍ക്കുന്നതിനെക്കുറിച്ചുമെല്ലാം ഡോക്യമെന്ററി പുറത്ത് കൊണ്ടുവന്നു. എന്നാല്‍ യാഥാര്‍ഥ്യത്തിനു നേരെ തിരിച്ചു പിടിച്ച ക്യമാറയെ ഭരണകൂടം അടിച്ചുപിടിക്കാന്‍ ശ്രമച്ചു. 91ല്‍ പുറത്തിറങ്ങിയ ഡോക്യുമെന്ററി വെളിച്ചം കാണാന്‍ 97 വരെ കാത്തിരിക്കേണ്ടി വന്നു.
ബാബരി മസ്ജിദ് പൊളിക്കപ്പെടുന്നതിന് ഒരു വര്‍ഷം മുമ്പായിരുന്നു ബി ജെ പി നേതാവ് എല്‍ കെ അദ്വാനി രഥയാത്ര നടത്തിയത്. അദ്വാനിയുടെ രഥയാത്രയെ ആനന്ദ് ക്യാമറയുമായി പിന്തുടര്‍ന്നു. യാത്രക്കിടെ അദ്ദേഹത്തിന്റെ ഇന്ത്യന്‍ വര്‍ഗീയതയുടെ ഭീകരമായ മുഖങ്ങളെ കണ്ടുകിട്ടി. ഒരു ജനത എങ്ങിനെ വര്‍ഗീയ വത്കരിക്കപ്പെടുന്നുവെന്നതിന്റെ നേര്‍സാക്ഷ്യമാണ് രാം കെ നാം.
ബാബരി മസ്ജിദ് തകര്‍ച്ചക്ക് പിന്നിലുള്ള രാഷ്ട്രീയത്തെക്കുറിച്ചും മസ്ജിദ് പൊളിക്കുന്നതിനെ ഹിന്ദു സന്യാസിമാര്‍ തന്നെ രൂക്ഷമായി എതിര്‍ക്കുന്നതിനെക്കുറിച്ചുമെല്ലാം ഡോക്യമെന്ററി പുറത്ത് കൊണ്ടുവന്നു. എന്നാല്‍ യാഥാര്‍ഥ്യത്തിനു നേരെ തിരിച്ചു പിടിച്ച ക്യമാറയെ ഭരണകൂടം അടിച്ചുപിടിക്കാന്‍ ശ്രമച്ചു. 91ല്‍ പുറത്തിറങ്ങിയ ഡോക്യുമെന്ററി വെളിച്ചം കാണാന്‍ 97 വരെ കാത്തിരിക്കേണ്ടി വന്നു.
സ്‌ക്രീനില്‍ ഇങ്ങനെ തെളിയുന്നു:
ഈ ചിത്രം ബാബറി മസ്ജിദ് തകര്‍ക്കുന്നതിനു മുമ്പ് 1991 ല്‍ പൂര്‍ത്തിയാക്കി. ബോംബെ ഹൈക്കോടതിയുടെ ഒരു ഉത്തരവനുസരിച്ച് 1997 ലാണ് ഇത് പ്രദര്‍ശിപ്പിക്കപ്പെട്ടത്.
അധികം തിരക്കില്ലാത്ത ഒരു നഗരം. അദ്വാനി നയിക്കുന്ന രഥയാത്രയുടെ പോസ്റ്റര്‍. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമരയും ശ്രീരാമന്‍ അമ്പും വില്ലുമേന്തിനില്‍ക്കുന്ന ചിത്രവും അതില്‍ ആലേഖനം ചെയ്തിട്ടുണ്ട്. തുടര്‍ന്ന് കാമറ ഹിന്ദുതീവ്രവാദ കക്ഷികളുടെ അനുയായികള്‍ കാവിതലപ്പാവ് അണിയുന്നതിന്റെയും അയോധ്യയില്‍ പണിയാനുദ്ദേശിക്കുന്ന അമ്പലത്തിന്റെ മാതൃകയുടെയും ദൃശ്യങ്ങളിലേക്ക് നീങ്ങുന്നു. ഒരു പ്രസംഗം തുടരുന്നു:
സ്‌നേഹിതരേ… സഹസ്രാബ്ദങ്ങള്‍ക്ക് ശേഷം ജനം വീണ്ടും മതത്തിലേക്ക് ഉണരുകയാണ്. ഒക്‌ടോബര്‍ 30 ന് അവര്‍ പൂര്‍ണമായും ഉണരും. ബോംബെയിലെ ദൈവ വിശ്വാസികളെ ഞങ്ങളോടൊപ്പം അണിയണിയായി ചേരുവിന് . പുതിയ ചരിത്രം സൃഷ്ടിക്കാന്‍. ഭഗവാന്‍ രാമനു വേണ്ടി ഒരു പുതിയ ക്ഷേത്രം.
(സംഘപരിവാര്‍ പ്രവര്‍ത്തകരുമായി നീങ്ങുന്ന ലോറിയുടെ ദൃശ്യങ്ങള്‍ )
പ്രസംഗം തുടരുന്നു:
ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. രാമന്റെ ദീപം, നിങ്ങള്‍ക്ക് ജീവിത നന്മക്കായുളള എല്ലാം പകര്‍ന്നു തരും. നന്മക്കായി വേണ്ടത് രാമന്‍ മാത്രം. രാമന്‍ ഇല്ലെങ്കില്‍ നിലനില്‍പു തന്നെയില്ല.
(സംഘപരിവാര്‍- ക്ഷേത്രനിര്‍മാണവാദികളുടെ ലോറികളുടെ നീണ്ട നിര ദൃശ്യമാകുന്നു. കാവിക്കൊടികളും ബാനറുകളും ആ വണ്ടികളിലുണ്ട്)
മുദ്രാവാക്യം മുഴങ്ങുന്നു. തെരുവിന്റെ ഓരത്ത് സ്ത്രീകളും കുട്ടികളുമടക്കം കുറച്ചുപേര്‍ നില്‍ക്കുന്നുണ്ട്. ഒരു ലോറിയില്‍ കാവി തലപ്പാവ് അണിഞ്ഞയാളാണ് മറ്റുള്ളവര്‍ക്ക് മുദ്രാവാക്യം വിളിച്ചുനല്‍കുന്നത്. ലോറിയില്‍ രാമ-ലക്ഷ്മണ വേഷങ്ങളണിഞ്ഞവരുണ്ട്.
ഭാരത് മാതാ കി ജയ്. ഞങ്ങള്‍ രാമന്റെ പേരില്‍ പ്രതിജ്ഞ ചെയ്യുന്നു. അതേ സ്ഥലത്ത് രാമക്ഷേത്രം പണിയും. ഓരോ കുഞ്ഞും രാമന്റെ കുഞ്ഞാണ്. അവന്‍ ക്ഷേത്രത്തിനുവേണ്ടി അധ്വാനിക്കും.””
ഓം എന്നെഴുതിയ കാവിക്കൊടി കുത്തിയ ഒരു ബൈക്കില്‍, നെറ്റിക്കു കുറുകെ കാവിനാട കെട്ടിയ ഒരാള്‍ വരുന്നു:
അയാള്‍ സംസാരിക്കുമ്പോള്‍ പശ്ചാത്തലത്തില്‍ രാമക്ഷേത്രം പണിയുക തന്നെ ചെയ്യുമെന്നെഴുതിയ ബാനര്‍ .
രാമന്റെ ജന്മസ്ഥലം യഥാര്‍ത്ഥത്തില്‍ ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടതാണ്. ഞങ്ങളെല്ലാം ഹിന്ദുക്കളാണ്. ഹിന്ദുക്കളെ പിന്തുണക്കുന്നവര്‍ “”.
ശബ്ദം (അഭിമുഖകര്‍ത്താവിന്റേത്): രാമക്ഷേത്രം നിര്‍മിക്കപ്പെടുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?
യുവാവ് : തീര്‍ച്ചയായും. നൂറുശതമാനം.””
ശബ്ദം : നിങ്ങള്‍ക്കെന്താണ് ജോലി?
യുവാവ് : എനിക്ക് ബിസിനസാണ്. എണ്ണ വ്യാപാരം.
ശബ്ദം : നിങ്ങള്‍ അയോധ്യയിലേക്ക് പോകുന്നുണ്ടോ?
യുവാവ് : ഉണ്ട്
ശബ്ദം : എന്നാണ് പോകുന്നത്?
യുവാവ് : അതെന്റെ ബുക്കിംഗ് അനുസരിച്ച്
ശബ്ദം : ഇവിടെ നിന്ന് എത്രപേര്‍ പോകും?
യുവാവ് : അമ്പതിനായിരത്തില്‍ കുറയില്ല.
(പശ്ചാത്തലത്തില്‍ രാമക്ഷേത്രത്തിനുവേണ്ടി മുദ്രാവാക്യം മുഴക്കുന്ന ആള്‍ക്കാരുമായി ലോറികള്‍ കടന്നുപോകുന്നു. അവരുടെ കൈയില്‍ ത്രിശൂലങ്ങളുണ്ട്)
ഹിന്ദു തീവ്രവാദികള്‍ ഒരു രാത്രിയില്‍ പള്ളിയുടെ പൂട്ട് പൊളിച്ചു അകത്തുകടന്ന് അവിടെ വിഗ്രഹങ്ങള്‍ സ്ഥാപിച്ചു. ജില്ലാ മജിസ്‌ട്രേറ്റായിരുന്ന കെ കെ നായര്‍ വിഗ്രഹങ്ങള്‍ അവിടെ നിന്നു നീക്കാന്‍ കൂട്ടാക്കിയില്ല. ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്ന കാരണം പറഞ്ഞാണ് അനുമതി നിഷേധിച്ചത്. (കെ കെ. നായരുടെയും പത്രവാര്‍ത്തകളുടെയും ദൃശ്യങ്ങള്‍) അദ്ദേഹം പിന്നീട് ഹിന്ദുദേശിയ വാദ പാര്‍ട്ടിയായ ജനസംഘത്തില്‍ ചേര്‍ന്ന് പാര്‍ലമെന്റ് അംഗമായി.
ലോറി അകന്നുപോകുമ്പോള്‍ സ്‌ക്രീനില്‍ തെളിയുന്നു:
അയോധ്യയിലെ ബാബറി മസ്ജിദിന്റെ ദൃശ്യം.
വോയ്‌സ് ഓവര്‍ തുടരുമ്പോള്‍ അയോധ്യയുടെ ദൃശ്യങ്ങള്‍,
ബ്രിട്ടീഷ് ഭരണകാലത്തിന്റെയും രാജാക്കന്‍മാരുടെയും ഛായാചിത്രങ്ങള്‍ എന്നിവ തെളിയുന്നു.
വോയ്‌സ് ഓവര്‍ :
അയോധ്യയിലെ ബാബറി മസ്ജിദ് നിര്‍മിച്ചത് 1528 ലാണ്. ഏതാണ്ട് അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഹിന്ദുരാജ്യ ദൈവമായ രാമന്റെ അപദാനങ്ങള്‍ ജനകീയമാക്കി തുളസിദാസ് രാമായണത്തിന് അദ്ദേഹത്തിന്റേതായ വ്യാഖ്യാനം രചിച്ചു.
പത്തൊമ്പതാം നൂറ്റാണ്ടോടെ അയോധ്യ രാമക്ഷേത്രങ്ങള്‍ കൊണ്ട് നിറഞ്ഞു. ഇവയില്‍ പലക്ഷേത്രങ്ങളും നിലനില്‍ക്കുന്നത് രാമന്റെ ജന്മസ്ഥലത്താണെന്ന് പലരും അവകാശപ്പെട്ടു.
ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണം വ്യാപകമായതോടെ, വളര്‍ന്നു വന്ന ഹിന്ദു-മുസ്ലീം ഐക്യം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായി. അയോധ്യയിലെ രാമക്ഷേത്രം പൊളിച്ചാണ് മുഗള്‍ ഭരണാധികാരിയായ ബാബര്‍ രാമജന്മസ്ഥലത്ത് മുസ്ലീം പള്ളി പണിതത് എന്ന അഭ്യൂഹം അവര്‍ വ്യാപകമായി തന്നെ പ്രചരിപ്പിക്കാന്‍ തുടങ്ങി. രാമന്റെ ജന്മസ്ഥലമായി കരുതപ്പെടുന്ന ഒന്നാണ് ഇത് എന്നും പ്രചരണങ്ങള്‍ നടന്നു. വര്‍ഗീയ സംഘര്‍ഷത്തിന്റെ വിത്തുകള്‍ അവര്‍ വിതച്ചു. ഈ തര്‍ക്കം ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുളള ഒത്തുതീര്‍പ്പിലൂടെ പരിഹരിച്ചു. പള്ളിയങ്കണത്തിലെ വിഗ്രഹത്തിനു മുന്നില്‍ ഹിന്ദുക്കളും പള്ളിക്കകത്ത് മുസ്ലിങ്ങളും പ്രാര്‍ത്ഥന നടത്തി. പക്ഷെ ഈ ഒത്തുതീര്‍പ്പ് 1949 ല്‍ അവസാനിച്ചു. ഹിന്ദു തീവ്രവാദികള്‍ ഒരു രാത്രിയില്‍ പള്ളിയുടെ പൂട്ട് പൊളിച്ചു അകത്തുകടന്ന് അവിടെ വിഗ്രഹങ്ങള്‍ സ്ഥാപിച്ചു. ജില്ലാ മജിസ്‌ട്രേറ്റായിരുന്ന കെ കെ നായര്‍ വിഗ്രഹങ്ങള്‍ അവിടെ നിന്നു നീക്കാന്‍ കൂട്ടാക്കിയില്ല. ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്ന കാരണം പറഞ്ഞാണ് അനുമതി നിഷേധിച്ചത്. (കെ കെ. നായരുടെയും പത്രവാര്‍ത്തകളുടെയും ദൃശ്യങ്ങള്‍) അദ്ദേഹം പിന്നീട് ഹിന്ദുദേശിയ വാദ പാര്‍ട്ടിയായ ജനസംഘത്തില്‍ ചേര്‍ന്ന് പാര്‍ലമെന്റ് അംഗമായി.
അയോധ്യയിലെ ബാബറി മസ്ജിദിന്റെ ദൃശ്യങ്ങള്‍. അവിടെ പോലീസ് കാവലുണ്ട്.
വോയ്‌സ് ഓവര്‍ തുടരുന്നു:
പള്ളി പൂട്ടിയിടപ്പെട്ടു. പ്രശ്‌നം കോടതികളിലെത്തി. ഹിന്ദുക്കള്‍ പള്ളിക്കു പുറത്തുള്ള ഒരു വിഗ്രഹത്തിനു മുന്നില്‍ കോടതി നിയമിച്ച ഒരു പുരോഹിതന്റെ നേതൃത്വത്തില്‍ ആരാധന തുടര്‍ന്നു.
രാം കെ നാം ( ഡോക്യുമെന്ററി പൂര്‍ണ്ണ രൂപം)
പള്ളി പൂട്ടിയിടപ്പെട്ടു. പ്രശ്‌നം കോടതികളിലെത്തി. ഹിന്ദുക്കള്‍ പള്ളിക്കു പുറത്തുള്ള ഒരു വിഗ്രഹത്തിനു മുന്നില്‍ കോടതി നിയമിച്ച ഒരു പുരോഹിതന്റെ നേതൃത്വത്തില്‍ ആരാധന തുടര്‍ന്നു. ഇന്ന് ഹിന്ദു തീവ്രവാദികള്‍ ആവശ്യപ്പെടുന്നത് കോടതി വിധി എന്തായാലും അവിടെ പള്ളിപൊളിച്ചുകൊണ്ടു രാമനുവേണ്ടി വലിയ ഒരു അമ്പലം പണിതേതീരു എന്നാണ്.
വോയ്‌സ് ഓവര്‍ തുടരുന്നു: പള്ളി പൂട്ടിയിടപ്പെട്ടു. പ്രശ്‌നം കോടതികളിലെത്തി. ഹിന്ദുക്കള്‍ പള്ളിക്കു പുറത്തുള്ള ഒരു വിഗ്രഹത്തിനു മുന്നില്‍ കോടതി നിയമിച്ച ഒരു പുരോഹിതന്റെ നേതൃത്വത്തില്‍ ആരാധന തുടര്‍ന്നു. ഇന്ന് ഹിന്ദു തീവ്രവാദികള്‍ ആവശ്യപ്പെടുന്നത് കോടതി വിധി എന്തായാലും അവിടെ പള്ളിപൊളിച്ചുകൊണ്ടു രാമനുവേണ്ടി വലിയ ഒരു അമ്പലം പണിതേതീരു എന്നാണ്. പള്ളിക്കകത്ത് രാമന്റെ വിഭ്രാന്താത്മമായ പ്രത്യക്ഷപ്പെടലിനെപ്പറ്റി വീഡിയോ ടേപ്പുകളും മറ്റും ഉപയോഗിച്ച് ആസൂത്രിതവും വ്യാപകവുമായ പ്രചാരണങ്ങള്‍ ലോകമെമ്പാടും നടന്നു.
ഹിന്ദുകക്ഷികള്‍ തെരുവോരത്ത് നടത്തുന്ന ഇലക്‌ട്രോണിക് ദൃശ്യപ്രചരണം. ടി.വി. യിലെ ദൃശ്യങ്ങള്‍ കാണാന്‍ ആള്‍ക്കാര്‍ കൂടിയിട്ടുണ്ട്.
ടെലിവിഷന്‍ സ്‌ക്രീനിലെ ദൃശ്യങ്ങള്‍:
വിശ്വ ഹിന്ദു പരിഷത്ത്
(ലോക ഹിന്ദു സംഘടന)
ജയിന്‍ സ്്റ്റുഡിയോസ്
ടെലിവിഷനിലെ ശബ്ദം:
ദൈവം പ്രത്യക്ഷപ്പെട്ടു. ഡിസംബര്‍ 23 നു രാത്രി. ബാബ്‌റി പള്ളിക്കടുത്ത് ഒരു മിന്നല്‍ വെളിച്ചം ഞാന്‍ കണ്ടു. കണ്ണഞ്ചിപ്പിക്കുന്ന ആ പ്രകാശത്തില്‍ നാലോ അഞ്ചോ വയസു വരുന്ന സുന്ദരനായ ഒരു ബാലന്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടു. ബോധം വീണപ്പോള്‍ ക്ഷേത്രത്തിന്റെ പൂട്ട് തകര്‍ന്ന് താഴെ കിടക്കുന്നു. സിംഹാസനത്തില്‍ ഒരു വിഗ്രഹമിരിക്കുന്നു. ജനം അതിനെ പൂജിക്കുന്നു.
ശ്രീരാം ജയറാം.
(ടി.വിയില്‍ ശ്രീരാമവേഷമണിഞ്ഞ കുഞ്ഞിന്റെ ദൃശ്യങ്ങള്‍. പാട്ട്.)
1949 ഡിസംബര്‍ 23 നു രാത്രി ഭഗവാന്‍ രാമന്‍ തന്റെ ജന്മ സ്ഥലമായ അയോധ്യയില്‍ പ്രത്യക്ഷപ്പെട്ടു. ദൈവം പ്രത്യക്ഷപ്പെട്ടു.
കാരുണ്യവാനായ ദൈവം
അദ്ദേഹത്തിന്റെ വിസ്മയകരമായ
പ്രഭാവം കാണിച്ചു തന്നു.
വോയ്‌സ് ഓവര്‍: ആരോ കണ്ട ആ അത്ഭുതത്തിന് പല വ്യാഖ്യാനങ്ങളുമുണ്ടായി. (ബാബറി പള്ളിയുടെ ദൃശ്യങ്ങള്‍ ) അയോധ്യയില്‍ പള്ളിക്കകത്ത് രാമവിഗ്രഹങ്ങള്‍ കൊണ്ടു വച്ച പുരോഹിതരില്‍ ഒരാള്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്.
ഒരാള്‍ പ്രായമുള്ള മറ്റൊരാളെ പരിചയപ്പെടുത്തുന്നു: മഹന്ദ് രാം സേവക് ദാസ് മഹാരാജ് ശാസ്ത്രി. അഖില ഭാരതീയ രാം സമ്പ്രദായത്തിന്റെ തലവനാണ്. ഒരു സ്വകാര്യ പുരോഹിതനും, മുഖ്യട്രസ്റ്റിയുമാണ്.
ശബ്ദം : താങ്കളാണോ മേളകള്‍ക്ക് മുന്‍കൈയെടുത്തത്? ഇതിന്റെ തീയതിയും സമയവും പറയാനാകുമോ?
മഹാരാജ് ശാസ്ത്രി: 1949 ഡിസംബര്‍ 23 ന്
ശബ്ദം : 1949 ഡിസംബര്‍ 23 ന് ബാബറി പള്ളിക്കകത്ത് രാമന്‍ പ്രത്യക്ഷപ്പെട്ട ദിവസം, അന്നാണോ ഉത്സവം ആരംഭിച്ചത്? നിങ്ങളിലൂടെ?
മഹാരാജ് ശാസ്ത്രി: അതെ
ശബ്ദം : നിങ്ങളെ പിന്താങ്ങാന്‍ ഒരു സംഘാടകന്‍ ഉണ്ടായിരുന്നോ?
മഹാരാജ് ശാസ്ത്രി: മുഖ്യ ആള്‍ നായരായിരുന്നു.
ശബ്ദം : ഇവിടെ ജില്ലാ മജിസ്‌ട്രേറ്റ് ആയിരുന്ന കെ.കെ.നായര്‍?
മഹാരാജ് ശാസ്ത്രി: അതെ ഡി.എം.
ശബ്ദം : 1949 മുതല്‍ വിഗ്രഹങ്ങള്‍ പള്ളിക്കകത്തു തന്നെയായിരുന്നു. അദ്ദേഹമാണോ അതവിടെ സ്ഥാപിച്ചത്?
മറ്റൊരാള്‍: ഈ മുന്നില്‍ നില്‍ക്കുന്ന മഹന്ദ് ശാസ്ത്രി വിഗ്രഹങ്ങള്‍ അവിടെ സ്ഥാപിച്ചു.
മഹാരാജ് ശാസ്ത്രി: എന്റെ ഒപ്പം വേറെയും ആളുകളുണ്ടായിരുന്നു.
ശബ്ദം : ആരാണ് അങ്ങനെ ചെയ്യാന്‍ നിങ്ങളെ പ്രചോദിപ്പിച്ചത്?
മഹാരാജ് ശാസ്ത്രി: ദൈവം ഒരു സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു. വിഗ്ര ഹങ്ങള്‍ സ്ഥാപിച്ച് അദ്ദേഹം സ്വപ്ന ദര്‍ശനം നടപ്പാക്കി.
മഹാരാജ് ശാസ്ത്രി: ആ സ്വപ്നം കണ്ടത് അദ്ദേഹം മാത്രമല്ല. അഭിരാംദാസ്, ദിഗ്‌വിജയ് നാഥ്, രാം ശു”ക് ദാസ് ഇവര്‍ക്കും ഇതേ സ്വപ്ന ദര്‍ശനമുണ്ടായി. മഹന്ദ് ശാസ്ത്രിജിയാണ് വിഗ്രഹങ്ങള്‍ സ്ഥാപിച്ച മുഖ്യ പുരോഹിതന്‍.
(വിഗ്രഹത്തിന്റെ ദൃശ്യങ്ങള്‍ ) വിഗ്രഹം സ്ഥാപിച്ചത് ഇദ്ദേഹമാണെന്ന് ജനങ്ങള്‍ക്ക് ശരിക്കറിയില്ല.
രേഖകളില്‍ ഉണ്ട്. ഗവണ്‍മെന്റ് അദ്ദേഹത്തിന് വാറണ്ട് അയച്ചിരുന്നു. ഞാനതിന്റെ പകര്‍പ്പ് കാണിച്ചുതരാം.
ശബ്ദം : അദ്ദേഹം എങ്ങനെയാണ് ജയിലില്‍ നിന്ന് പുറത്തുവന്നത്?
ആദ്യം സംസാരിച്ചയാള്‍ : കോടതിയില്‍ കേസ് ആരംഭിച്ചപ്പോള്‍ ജാമ്യമെടുത്തു.
(പള്ളിക്കുള്ളില്‍ കുരങ്ങന്‍മാര്‍ എന്തൊക്കെയോ പെറുക്കിതിന്നുന്നു. പൊലീസുകാര്‍ കടലമണികള്‍ ഇട്ടുകൊടുക്കുന്നു. അവിടെ കുറച്ചേറെ പൊലീസുകാരുണ്ട്)
മഹാരാജ് ശാസ്ത്രി: കേസില്‍ വിധിയാകുംവരെ ഞങ്ങളെ വിട്ടയക്കാന്‍ നായര്‍ ഉത്തരവിട്ടു.
മഹാരാജ് ശാസ്ത്രി: എന്റെ പ്രഥമലക്ഷ്യം രാമഭഗവാനെ അവിടെ പ്രതി ഷ്ഠിക്കുക എന്നതായിരുന്നു. ഞാന്‍ അത് നേടി. ഇപ്പോള്‍ ഞാനതു പറഞ്ഞാല്‍ ഗവണ്‍മെന്റ എന്നെ അറസ്റ്റു ചെയ്‌തേക്കും. (ചിരി)
അതുകൊണ്ട് ഞാന്‍ നിശബ്ദനായിരിക്കുന്നു.
പഴയപള്ളിയിലെ വൃദ്ധനായ ഇമാമും അദ്ദേഹത്തിന്റെ മകനും ആ സംഭവം ഓര്‍ക്കുന്നു:
മകന്‍(മദ്ധ്യവയസ്‌കന്‍): 1949 ലെ ആ രാത്രിയില്‍ എന്റെ ബാപ്പ ഹാജി അബ്ദുള്‍ ഗഫാര്‍ വൈകുന്നേരത്തെ നിസ്‌കാരവും കഴിഞ്ഞാണ് മടങ്ങിയെത്തിയത്. പിറ്റേന്ന് വെള്ളി യാഴ്ച കാലത്ത് അദ്ദേഹം വീണ്ടും പ്രാര്‍ത്ഥനയ്ക്ക് പോവേണ്ടതായി രുന്നു. രാത്രി പള്ളിയില്‍ തന്നെ താമസിക്കുന്ന മുസല്യാര്‍ വന്നു പറഞ്ഞു: ചില ഹിന്ദുക്കള്‍ പള്ളിയില്‍ വിഗ്രഹങ്ങള്‍ കൊണ്ട് സ്ഥാപിച്ചുവെന്ന്. ബാപ്പ അതു നോക്കാന്‍ അവിടെ ചെന്നപ്പോള്‍ ജില്ലാ മജിസ്ട്രറ്റ് പറഞ്ഞു ഈ വെള്ളി യാഴ്ച മറ്റെവിടെയെങ്കിലും പ്രാര്‍ത്ഥന സംഘടിപ്പിക്കൂ. ഏതാനും വെള്ളിയാഴ്ചകള്‍ക്കകം നിങ്ങള്‍ക്ക് പള്ളിയില്‍ തന്നെ നിസ്‌കാരം നടത്താം എന്ന് ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ആ വരുന്ന വെള്ളിയാഴ്ചയ്ക്കു വേണ്ടി അദ്ദേഹം ഇപ്പോഴും കാത്തിരിക്കുന്നു…
ശബ്ദം : നിങ്ങള്‍ക്ക് എത്രവയസായി?
ഇമാം : 84 വയസ്.
മകന്‍(മദ്ധ്യവയസ്‌കന്‍ ): അമ്പലങ്ങളില്‍ മരം എത്തിക്കലാണ് ഞങ്ങളുടെ ജോലി.
(മരമില്ലില്‍ ആണ് ഇപ്പോഴവര്‍ )
്ഒരാള്‍ക്കൂട്ടം. അതില്‍ ഒരാള്‍ സംസാരിക്കുന്നു:
ഇവിടുത്തെ ഡെപ്യൂട്ടി കമ്മിഷണര്‍. നായര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. അദ്ദേഹമാണ് രാത്രിയില്‍ വിഗ്രഹങ്ങളവിടെ വെച്ചത്. പിറ്റേന്ന് കാലത്ത് ആളുകള്‍ പ്രാര്‍ത്ഥനയ്ക്കായി ചെന്നപ്പോള്‍ അവരെ അകത്ത് കയറ്റിയില്ല. ഗവ. ഉത്തരവ് പ്രകാരം.
സ്ത്രീ ശബ്ദം: അവിടെ പ്രാര്‍ത്ഥന നടത്തിയിരുന്ന ആരെയെങ്കിലും നിങ്ങള്‍ക്കറിയാമോ?
മറ്റൊരാള്‍ : തീര്‍ച്ചയായും. പ്രാര്‍ത്ഥന നടക്കാറുണ്ടായിരുന്നു. മുസല്യാരെ കൂടാതെ ഒരു മുക്രിയും പ്രാര്‍ത്ഥന കള്‍ക്ക് നേതൃത്വം നല്‍കാന്‍ ഉണ്ടായിരുന്നു.
സ്ത്രീശബ്ദം: നിങ്ങളാരെങ്കിലും അവിടെ പ്രാര്‍ത്ഥന നടത്തിയിട്ടുണ്ടോ?
ആള്‍ക്കൂട്ടം: ഉവ്വ്. ഞങ്ങള്‍ പ്രാര്‍ത്ഥിച്ചിരുന്നു.
പ്രായം ചെന്ന ഒരാള്‍ : ഇതു നിങ്ങള്‍ക്ക് ഇതുവരെ മനസിലായില്ലെങ്കില്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് എന്ത് മനസിലാവാനാണ്? കാര്യങ്ങള്‍ അതീവ സങ്കീര്‍ണവും ആപല്‍ക്കരവുമായിരിക്കുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ കോടതിയിലാണ്. എല്ലായിടത്തും കലാപം നടക്കുന്നു. നിരവധി പേരെ കാണാതായി. പലരും കൊല്ലപ്പെട്ടു. എന്നിട്ട് ഇപ്പോഴാണ് നിങ്ങള്‍ അന്വേഷണ ത്തിനു വരുന്നത്? ഞങ്ങള്‍ക്ക് കോടതി വിധി കാക്കുകയേ വഴിയുള്ളൂ.
ഞങ്ങളുടെ വാക്കിന് ഒരു വിലയുമില്ല. അത്രമാത്രം പരസ്പര വിദ്വേഷം ഇന്നുണ്ട്. ഞങ്ങളെ കാണുന്നതു പോലും ആളുകള്‍ വെറുക്കുന്നു.
1986 -ല്‍ സര്‍ക്കാര്‍ ഹിന്ദു മതമൗലിക വാദികളെയും മുസ്ലിം സമുദായത്തെയും ഒരു പോലെ പ്രീണിപ്പിക്കാന്‍ ശ്രമിച്ചു. ഒരുവശത്ത് അവര്‍ മുസ്ലിം വനിതകള്‍ക്ക് വിവാഹമോചന നഷ്ടപരിഹാരം നല്‍കേണ്ടെന്ന ബില്‍ പാസാക്കി. മറുവശത്ത് അവര്‍ ബാബറി മസ്ജിദ് ഹിന്ദുക്കള്‍ക്ക് പ്രാര്‍ത്ഥനയ്ക്കായി തുറന്നുകൊടുത്തു.
തകര്‍ന്ന കെട്ടിടത്തിന്റെ ദൃശ്യങ്ങള്‍
വോ.ഓവര്‍: 1986 -ല്‍ സര്‍ക്കാര്‍ ഹിന്ദു മതമൗലിക വാദികളെയും മുസ്ലിം സമുദായത്തെയും ഒരു പോലെ പ്രീണിപ്പിക്കാന്‍ ശ്രമിച്ചു. ഒരുവശത്ത് അവര്‍ മുസ്ലിം വനിതകള്‍ക്ക് വിവാഹമോചന നഷ്ടപരിഹാരം നല്‍കേണ്ടെന്ന ബില്‍ പാസാക്കി. മറുവശത്ത് അവര്‍ ബാബറി മസ്ജിദ് ഹിന്ദുക്കള്‍ക്ക് പ്രാര്‍ത്ഥനയ്ക്കായി തുറന്നുകൊടുത്തു. അതേ സമയം മുസ്ലിങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തു. പ്രതിഷേധ സൂചകമായി മുസ്ലിങ്ങള്‍ ബാബറി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. പക്ഷേ, അത് ഹിന്ദു തീവ്രവാദത്തെ ശക്തമാക്കാനേ സഹായിച്ചുള്ളൂ. തുടര്‍ന്ന് രാജ്യത്തുണ്ടായ വര്‍ഗീയകലാപത്തില്‍ ഏതാണ്ട് 2500 പേരാണ് കൊല്ലപ്പെട്ടത്.
(പഴയ പത്രങ്ങളിലെ ദൃശ്യങ്ങള്‍. അതില്‍ മൃതശരീരങ്ങള്‍ നിരത്തിക്കിടത്തിയിട്ടുണ്ട്)
പൂജാരിയായ ലല്‍ദാസ് വിവാദമായ രാമജന്‍മഭൂമി സ്ഥലത്ത് കോടതി നിയമിച്ച പുരോഹിതനാണ്.
(പൂജാരി ലല്‍ദാസ് വേദപുസ്തകങ്ങള്‍ ഉരുവിടുന്നു)
പൂജാരി ലല്‍ദാസ്: ഞാനാണ് രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്‍. പത്തുവര്‍ഷമായി ഇവിടുത്തെ കാര്യങ്ങള്‍ നോക്കുന്നു.
ശബ്ദം : ഇവിടെ ക്ഷേത്രം നിര്‍മിക്കാനുള്ള വിശ്വ ഹിന്ദുപരിഷത്തിന്റെ പദ്ധതിയെക്കുറിച്ച് എന്തുപറയുന്നു?
പൂജാരി ലല്‍ദാസ്: അതൊരു രാഷ്ട്രീയകളിയാണ്. വിശ്വഹിന്ദുപരിഷത്ത് കളിക്കുന്ന കളി. ഒരു ക്ഷേത്രം പണിയാന്‍ ഇവിടെ ഒരിക്കലും നിരോധനം ഉണ്ടായിരുന്നില്ല. കൂടാതെ, ഞങ്ങളുടെ ആചാരമനുസരിച്ച് എവിടെ ദൈവത്തിന്റെ വിഗ്രഹമുണ്ടോ അതൊക്കെ ഒരു ക്ഷേത്രമാണ്. അതാണ് ഹിന്ദു ആചാരം. അങ്ങനെ യുള്ള ഏതുകെട്ടിടവും അമ്പലമായി കണക്കാക്കുന്നു. അവര്‍ക്ക് ഒറ്റക്കൊരു ക്ഷേത്രം വേണമെന്നുണ്ടെങ്കില്‍ തന്നെ ഇപ്പോള്‍ തന്നെ വിഗ്രഹങ്ങള്‍ നില നില്‍ക്കുന്ന ഒരു സ്ഥലം തകര്‍ക്കുന്നതെന്തിന്? ഇതു ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നത് ഇന്ത്യ മുഴുവന്‍ സംഘര്‍ഷമുണ്ടാക്കാനാണ്. ഹിന്ദു വോട്ട് കീശയിലാക്കാനുള്ള തന്ത്രമാണിത്. അതിന്റെ ഭാഗമായി സംഭവിക്കുന്ന വംശഹത്യയെക്കുറിച്ച് അവര്‍ക്ക് ഉത്കണ്ഠയില്ല. എന്തൊക്കെ നശിച്ചു, എത്രപേര്‍ മരിക്കും മുസ്ലിം ഭൂരിപക്ഷമുള്ള സ്ഥലങ്ങളില്‍ ഹിന്ദുക്കള്‍ക്ക് എന്തുസംഭവിക്കും….
(അമ്പലത്തില്‍ പൂജ നടക്കുന്നു)
പൂജാരി ലല്‍ദാസ് തുടരുന്നു: 1949 മുതലിങ്ങോട്ട് ഒരു മുസ്ലിമും ഇവിടെ കുഴപ്പമുണ്ടാക്കിയിട്ടില്ല. പക്ഷെ ബാബറുടെ സന്തതി പരമ്പര അവരുടെ ചോരകൊണ്ട് പിഴയൊടു ക്കണം” എന്ന വിധത്തില്‍, ഇക്കൂട്ടര്‍ ശബ്ദമുയര്‍ത്താന്‍ തുടങ്ങിയപ്പോള്‍ രാജ്യത്തെയാകമാനം കലാപങ്ങള്‍ വിഴുങ്ങി. കുറഞ്ഞത് ആയിരങ്ങള്‍ കൊല്ലപ്പെട്ടു. അവരുണ്ടാക്കിയ സംഘര്‍ഷ ത്തെക്കുറിച്ച് എന്നിട്ടും അവര്‍ക്ക് ഒരു പശ്ചാത്താപവുമില്ല. ഇതു വരെ നമ്മുടെ രാജ്യത്ത് ഹിന്ദു- മുസ്ലിം മൈത്രി നിലനി ന്നിരുന്നു. മുസ്ലീം ഭരണാധികാരികള്‍ അമ്പലങ്ങള്‍ പണിയാന്‍ ഭൂമി വിട്ടുകൊടുത്തിരുന്നു. ജാനകീഘട്ടും, ഹനുമാന്‍ ഘട്ടിന്റെ പലഭാഗങ്ങളും മുസ്ലിങ്ങള്‍ നിര്‍മിച്ചതാണ്. മുസ്ലിം ഭരണാധികാരികള്‍ ഈ സ്വത്തൊക്കെ ക്ഷേത്രങ്ങള്‍ക്ക് വിട്ടുകൊടുത്തു. കൂടാതെ അമീര്‍ അലിയും ബാബ രാം ചരണ്‍ദാസും ഹിന്ദു-മുസ്ലിം മൈത്രിക്കായി ഒരു കരാറുണ്ടാക്കി. ജന്മഭൂമി വിഭജിച്ച് ഒരു ഭാഗത്ത് മുസ്ലിങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാം. മറുവശത്ത് ഹിന്ദു ക്കള്‍ക്ക് ആരാധന നടത്താം. ഇപ്പോള്‍ ഈ ശ്രമമൊക്കെ വെറുതെയായി.
(അമ്പലത്തിന്റെ ദൃശ്യങ്ങള്‍ )
വോയ്‌സ് ഓവര്‍ : (രഥയാത്രയുടെ ദൃശ്യങ്ങള്‍)ഹിന്ദുതരംഗത്തിലേറി ഭാരതീയ ജനതാപാര്‍ട്ടി തങ്ങളുടെ ലോകസഭയിലെ സീറ്റ് രണ്ടില്‍ നിന്ന് 85 ആയി വര്‍ദ്ധിപ്പിച്ചു. 1990 ല്‍ അവരുടെ നേതാവ് എല്‍.കെ. അദ്വാനി ഒരു എയര്‍ കണ്ടീഷന്‍ ടൊയാട്ട രഥമാതൃകയില്‍ അലങ്കരിച്ച് ഒരു പ്രചാരണമാരംഭിച്ചു. 1990 ഒക്‌ടോബര്‍ മാസം 30 -ാം തീയതി അയോധ്യയില്‍ അവസാനിപ്പിക്കാന്‍ ഉദേശിച്ചുകൊണ്ട് 1000 കിലോമീറ്റര്‍ താണ്ടാനുളള രഥയാത്ര ആയിരക്കണക്കിന് കര്‍സേവകരെയും ഹിന്ദു വോളണ്ടിയര്‍മാരെയും കൂടെ ചേര്‍ക്കാന്‍ ഉദേശിച്ചുകൊണ്ടുള്ളതായിരുന്നു. അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍.
ഹിന്ദുപ്രവര്‍ത്തകര്‍ ഒരു വണ്ടിയില്‍ ഇരുന്ന് വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന പാട്ടുകള്‍ ചൊല്ലുന്നു. ചിലരുടെ കൈയില്‍ ശൂലങ്ങളുണ്ട്
എല്‍.കെ. അദ്വാനി നയിക്കുന്ന രഥയാത്ര കടന്നുവരുന്നു. അദ്ദേഹം അണികളെ കൈവീശി അഭിവാദ്യം ചെയ്യുന്നു. പശ്ചാത്തലത്തില്‍ മുദ്രാവാക്യങ്ങള്‍ മുഴുങ്ങുന്നു:
ബാബറിനെ സ്വപ്നം കാണുന്നവരെ
ഞങ്ങള്‍ നിങ്ങളുടെ സ്വപ്നങ്ങള്‍ തുടച്ചു നീക്കും.
നമ്മുടെ തോട്ടത്തില്‍ പടരുന്ന ഈ വിഷവളളി
ഞങ്ങള്‍ ചവിട്ടി അരയ്ക്കും””
അയോധ്യ ക്ഷേത്രം വെറും ആദ്യ ചുവടു മാത്രം.
അടുത്തത് കാശിയും മഥുരയുമാണ്.””
ഓരോ കുഞ്ഞും രാമന്റെ കുഞ്ഞാണ്.
അവര്‍ ക്ഷേത്രത്തിനു വേണ്ടി അധ്വാനിക്കും””
ഭാരതീയ ജനതാ പാര്‍ട്ടി നേതാവ് എല്‍.കെ. അദ്വാനിയുടെ വിവിധ ദൃശ്യങ്ങള്‍ . രഥത്തിലാണ് ഇപ്പോഴദ്ദേഹം.
തെരുവോരത്ത് കുഞ്ഞുമായി നില്‍ക്കുന്ന പാവപ്പെട്ട സ്ത്രീ സംസാരിക്കുന്നു:
ഞങ്ങള്‍ കണ്ടുകൊണ്ടു നില്‍ക്കുകയാണ്. ഞങ്ങള്‍ അവരുടെ പ്രസംഗങ്ങള്‍ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പാവങ്ങള്‍ക്കു വേണ്ടി അവരെന്താണ് ചെയ്യുന്നത്. ഞങ്ങള്‍ നടപ്പാതയിലാണ് ജീവിക്കുന്നത്. പക്ഷെ മുന്‍സിപ്പാലിറ്റി അവിടെയും ഞങ്ങളുടെ കൂരകള്‍ നശിപ്പിക്കുന്നു. മഴ പെയ്യുമ്പോള്‍ ഞങ്ങള്‍ കുഞ്ഞുങ്ങളോടൊപ്പം സ്‌റ്റേഷനിലാണുറങ്ങുക. പക്ഷെ, അവിടെ നിന്നും പൊലീസ് ഞങ്ങളെ വിരട്ടി ഓടിക്കുന്നു.
ശബ്ദം : ഇവിടെ എന്താണ് നടക്കുന്നത്?
സ്ത്രീ : ഒരു പ്രസംഗം. ഒരു പ്രസംഗമല്ലേ അത്?
ശബ്ദം : എന്തിനെപ്പറ്റി?
സ്ത്രീ : ഞങ്ങളെങ്ങനെ അറിയും? അറിയാമെങ്കില്‍ പറയാമാ യിരുന്നു. ഞങ്ങള്‍ പഠിപ്പൊന്നുമുള്ളവരല്ല. അതു കൊണ്ട് എന്താണ് നടക്കുന്നത് എന്നു പറയാനാവില്ല. ഞങ്ങള്‍ക്ക് പഠിപ്പ് ഉണ്ടായിരുന്നെങ്കില്‍…
അദ്വാനിയുടെ പ്രസംഗം: ഞാനിത് എല്ലാവരെയും അറിയിക്കുന്നു. അയോധ്യയില്‍ ശ്രീരാമന്‍ ജനിച്ച സ്ഥലത്ത് ക്ഷേത്രം പണിയുന്നതില്‍ നിന്ന് ഒരു ശക്തിക്കും ഞങ്ങളെ തട യാനാവില്ല. (കയ്യടി). അത് പണിയുക തന്നെ ചെയ്യും. അതേസ്ഥലത്തുതന്നെ. ഞാനിന്ന് രാവിലെ ബോംബെ യില്‍ എത്തിയപ്പോള്‍ പത്രങ്ങളില്‍ എന്നോടൊരു അഭ്യര്‍ത്ഥന. തലക്കെട്ടിങ്ങനെ: വര്‍ഗീയ ലഹളയെക്കുറിച്ച് അദ്വാനിക്ക് മുന്നറിയിപ്പ്. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ , അതായത് വര്‍ഗീയ സംഘട്ടനം ഉണ്ടാവും എന്ന തരത്തില്‍ വരുന്നത് വളരെ നിര്‍ഭാഗ്യകരമാണ്. കുഴപ്പം ഇളക്കിവിടാന്‍ വളരെ കുറച്ചുപേര്‍ മാത്രം മതി എന്ന് എനിക്കറിയാം. പക്ഷെ ഞങ്ങളുടെ യാത്ര ഒരു കുഴപ്പവുമുണ്ടാക്കില്ല. അതാണെന്റെ ഉറച്ച വിശ്വാസം. ഈ യാത്ര നടത്താന്‍ നിശ്ചയിച്ചത് പൂര്‍ണ ഉത്തരവാദിത്വത്തോടും നിശ്ചയ ദാര്‍ഢ്യത്തോടെയുമാണ്. കപട മതേതരത്വം ഞങ്ങള്‍ അംഗീകരിക്കുന്നില്ല””.
അദ്വാനി പ്രസംഗിക്കുമ്പോള്‍ പശ്ചാത്തലത്തില്‍ ശ്രീരാമചിത്രങ്ങളുടെയും അദ്ദേഹത്തിന്റെ രഥത്തിന്റെ/ടയോട്ട വാനിന്റെ ചക്രങ്ങളുടെയും ദൃശ്യങ്ങള്‍ വ്യക്തമാവുന്നു.
കയ്യടി മുഴങ്ങുന്നു. അപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കലാപം പടരുന്നുവെന്നും ആളുകള്‍കൊല്ലപ്പെടുന്നുവെന്നുമുള്ള വാര്‍ത്തകളുമായി ഇറങ്ങിയ പത്രങ്ങളുടെ വിഷ്വലുകള്‍ തെളിയുന്നു.
ഒരു ഗ്രാമം.
അധികം തിരക്കില്ല.
അവിടെ ഒരു സ്വീകരണ പരിപാടികള്‍ക്കുള്ള ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.
ആള്‍ക്കൂട്ടത്തിലൊരാള്‍: നിങ്ങള്‍ കാണുന്നില്ലേ. ഞങ്ങള്‍ അദ്ദേഹത്തിന് ഊഷ്മള സ്വീകരണം കൊടുക്കാന്‍ ഒരുങ്ങുകയാണ്. ക്ഷേത്രങ്ങളും പള്ളികളും പണിയുന്ന കാര്യത്തില്‍ ഗവണ്‍മെന്റുകള്‍ക്ക് തീരുമാനിക്കാനാവില്ല. അത് മതത്തിന്റെയും വിശ്വാസത്തിന്റെയും കാര്യമാണ്.
ശബ്ദം : നിങ്ങള്‍ ഏത് പാര്‍ട്ടിയിലാണ്?
ആള്‍ക്കൂട്ടത്തിലൊരാള്‍: പാര്‍ട്ടികളുടെ കാര്യം മറന്നുകളയൂ. ഹിന്ദുക്കളായിരിക്കുന്നതാണ് ഞങ്ങള്‍ക്ക് പ്രധാനം.
ശബ്ദം : നിങ്ങള്‍ ഒരു പാര്‍ട്ടിയിലും ഇല്ലേ?
ആള്‍ക്കൂട്ടത്തിലൊരാള്‍: ഞങ്ങളൊക്കെ പല പാര്‍ട്ടിയിലുളള വരാണ്.
ശബ്ദം : അതാണ് ഞാന്‍ ചോദിക്കുന്നത്.
ആള്‍ക്കൂട്ടത്തിലൊരാള്‍: എന്റെ മനസ് കോണ്‍ഗ്രസിനോടൊപ്പമാണ്. പക്ഷെ മതത്തിന്റെ കാര്യത്തില്‍ തീര്‍ച്ചയായും ഞങ്ങള്‍ ഹിന്ദുക്കളാണ്.
മറ്റൊരാള്‍: ക്ഷേത്രം ഞങ്ങളുടേതാണ്.
ശബ്ദം : എന്ത്?
അയാള്‍ : പൗരാണിക കാലം മുതല്‍ അയോധ്യക്ഷേത്രം ഞങ്ങളുടേതാണ്. മുസ്ലിങ്ങള്‍ അത് തകര്‍ത്ത് ഒരു പള്ളി പണിതു. പക്ഷെ, അത് ഞങ്ങള്‍ അംഗീകരിക്കില്ല.
ശബ്ദം : ആളുകള്‍ പറയുന്നു. ഇവിടെ ലഹളയുണ്ടാകുമെന്ന്?
മറ്റൊരാള്‍: ഉവ്വ്. ലഹളകള്‍ ഉണ്ടാവും. പക്ഷെ അതുകൊണ്ട് കുഴപ്പമില്ല. കാരണം ക്ഷേത്രം എനിക്കും എന്റെ പൂര്‍വികര്‍ക്കും അവകാശപ്പെട്ടതാണ്. ഞങ്ങള്‍ സമാധാനം ആഗ്രഹിക്കു ന്നു. പക്ഷെ ആരെങ്കിലും തടസം നിന്നാല്‍ ഞങ്ങളവനെ വെറുതെ വിടില്ല.
ശബ്ദം : നിങ്ങള്‍ ഏതു സമുദായത്തില്‍പെട്ടവരാണ്?
ആള്‍ക്കൂട്ടം: എല്ലാ സമുദായത്തിലും.
ശബ്ദം : ഏതാണ് നിങ്ങളുടെ ജാതി?
ആദ്യം സംസാരിച്ചയാള്‍: ഞാന്‍ സവര്‍ണ്ണ സമുദായത്തില്‍ പെട്ടയാളാണ്.
മറ്റൊരാള്‍: ഇല്ല. ഇല്ല. അയാള്‍ പിന്നാക്ക ജാതിയില്‍ പെട്ടയാളാണ്.
ആദ്യം സംസാരിച്ചയാള്‍: ഞാന്‍ ബനിയ (വ്യാപാരി) വിഭാ ഗത്തില്‍പ്പെടും.
ബംഗരംഗ്ദള്‍ പ്രവര്‍ത്തകരുടെ ഒരു കൂട്ടം. അവര്‍ കാവിഷാളുകള്‍ ചുറ്റിയിട്ടുണ്ട്.
ഒരാള്‍ : ആദ്യം സംഘമാണ് രൂപീകരിച്ചത്. ആര്‍ എസ് എസ് പിന്നെ വിശ്വഹിന്ദുപരിഷത്ത് വന്നു. പിന്നീട് രാമജന്മ ഭൂമിക്കുവേണ്ടി ബജ്‌രംഗ്ദള്‍ ഉണ്ടായി. അത് വി എച്ച് പിയുടെ ഒരു യുവജനവിഭാഗമാണ്. ബി ജെ പി, വി എച്ച് പി, ബജ്‌രംഗ്ദള്‍ ഇത് ഒറ്റ ഒരു കുടുംബമാണ്.
മറ്റൊരാള്‍: ബജ്‌രംഗ്ദള്‍ ഹിന്ദുക്കളുടെ ഐക്യ യുവശക്തിയാണ്. ഞങ്ങള്‍ ഭഗവാന്‍ രാമന്റെ വാനരസേനയാണ്.
ശബ്ദം : നിങ്ങള്‍ എന്തുജോലി ചെയ്യുന്നു?
ആദ്യം സംസാരിച്ചയാള്‍: ഞാന്‍ നിയമ വിദ്യാര്‍ത്ഥിയാണ്.
ശബ്ദം : എന്ത്?
യുവാവ് : വക്കീലാവാന്‍ പഠിക്കുന്നു.
ശബ്ദം : നിങ്ങള്‍?
ഒരാള്‍ : ഇലക്ട്രീഷ്യന്‍ . എനിക്ക് വൈദ്യതി സാധനങ്ങള്‍ വില്‍ക്കുന്ന ഒരു കടയുണ്ട്.
ശബ്ദം : നിങ്ങള്‍ ഇവിടെ എന്തിനു വന്നതാണ്?
ആള്‍ക്കൂട്ടത്തിലൊരാള്‍: വി.എച്ച്.പി.യെ എതിര്‍ക്കുന്നവരെ നേരിടാന്‍. ഞങ്ങളവരെ എന്തും ചെയ്യും. അവരെ തല്ലേണ്ടി വന്നാല്‍ അങ്ങനെ.
ശബ്ദം : ഏതു വിധത്തില്‍ ?
യുവാവ ്: സംസാരിച്ചു തീര്‍ക്കാമെങ്കില്‍ അതു ചെയ്യും. അല്ലെങ്കില്‍ ഒരു പോരിന് ഞങ്ങള്‍ തയാറാണ്.
ശബ്ദം : ആരോടാണ് നിങ്ങള്‍ പോരാടുക?
യുവാവ് : ഞങ്ങളുടെ ഹിന്ദുമതത്തെ എതിര്‍ക്കുന്ന ആരുമായും.
ശബ്ദം : അതായത്?
യുവാവ് : അതായത് കുറെ മുസ്ലീങ്ങളുണ്ട്…പിന്നെ ഞങ്ങള്‍ക്കിടയില്‍ തന്നെ കുറച്ച് ഹിന്ദുക്കളും. ഞങ്ങള്‍ക്ക് പ്രതിബന്ധമുണ്ടാക്കുന്നവര്‍…
(ഒരാള്‍ പുറകില്‍ ആയുധം ഒളിപ്പിച്ചുവച്ചിരിക്കുന്നു)
മറ്റൊരാള്‍: ഹിന്ദുധര്‍മത്തിനെതിരെ
ശബ്ദം : രാമന്‍ എവിടെയാണ് ജനിച്ചതെന്നതിന് എന്തെങ്കിലും തെളിവുണ്ടോ?
ഒരു യുവാവ്: ഉണ്ട്. ഒരുപാടു കാര്യങ്ങള്‍. രാമായണത്തില്‍ പറയുന്നുണ്ട്. ഞങ്ങള്‍ തെളിവ് സമര്‍പ്പിച്ചിട്ടുണ്ട്.
ശബ്ദം : ഏത് നൂറ്റാണ്ടിലാണ് രാമന്‍ ജനിച്ചത്?
യുവാവ് : അത് പുരാതന ചരിത്രമാണ്. പറയാന്‍ ബുദ്ധിമുട്ടാണ്.
ശബ്ദം : രാമന്‍ എവിടെയാണ് ജനിച്ചത് എന്ന് നിങ്ങള്‍ക്കറിയാം. പക്ഷെ, എന്നാണ് എന്ന് അറിയില്ല അല്ലേ?
യുവാവ് : ഇല്ല. തീയതി എനിക്കു പറയാനാവില്ല.
ശബ്ദം : (മറ്റൊരാളോടായി) നിങ്ങള്‍ക്ക് പറയാമോ?
യുവാവ് : ഇല്ല. ഇതൊരു ചരിത്ര വിഷയമാണ്.
നിയമം പഠിക്കുന്ന യുവാവ്: ആഴത്തില്‍ ചരിത്രം അറിയുന്ന ഒരാള്‍ക്കേ ഇതു പറയാന്‍ കഴിയൂ.
ശബ്ദം : അതേക്കുറിച്ച് നിങ്ങള്‍ വായിച്ചിട്ടുണ്ടാവും?
നിയമം പഠിക്കുന്ന യുവാവ്: ഞാന്‍ നിയമ പഠനത്തില്‍ ഒന്നാം വര്‍ഷമേ ആയിട്ടുള്ളൂ. ഞാനവിടെ വരെ എത്തിയിട്ടില്ല. ഇത് നിയമപഠനത്തിന്റെ സിലബസില്‍ ഉണ്ടെന്നും തോന്നുന്നില്ല.
ശബ്ദം : അതല്ല. നിങ്ങളുടെ മതനേതാക്കള്‍ നിങ്ങളോട് പറയണമല്ലോ?
നിയമം പഠിക്കുന്ന യുവാവ്: ഉണ്ട്. അവര്‍ പറഞ്ഞു തരുന്നുണ്ട്.
ശബ്ദം : ഭഗവാന്‍ രാമന്‍ ജനിച്ചത് എത്ര വര്‍ഷങ്ങള്‍ക്ക് മുമ്പാണ്?
കാവിയണിഞ്ഞ ഒരാള്‍: ഒരുപാട്.. ആയിരക്കണക്കിന് വര്‍ഷം മുമ്പ്. ദശലക്ഷക്കണിക്കിന്. അല്ല ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ്.
ശബ്ദം : ഏതു നുറ്റാണ്ടില്‍?
അയാള്‍ : ചരിത്രം തുടങ്ങുന്നതിനു മുമ്പ്. തേത്രായുഗത്തില്‍. ആധുനിക ചരിത്രത്തിന് ഇക്കാര്യമൊന്നും നമ്മളോട് പറയാനാവില്ല.
(അവര്‍ ഒഴിഞ്ഞുപോകുന്നു)
മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനും പിന്നാക്ക വിഭാഗക്കാര്‍ക്ക് ജോലി സംവരണം ചെയ്യാനുമുള്ള സര്‍ക്കാര്‍ നീക്കത്തെ സവര്‍ണ്ണ ഹിന്ദുവിഭാഗങ്ങള്‍ എതിര്‍ത്തു വരികയായിരുന്നു. അവരുടെ വിദ്വേഷം ബി ജെ പി.ക്കും രാമക്ഷേത്രത്തിനുമുള്ള പിന്തുണയായി മാറി. പക്ഷെ സമൂഹത്തില്‍ ഇത്രനാള്‍ അവഗണിക്കപ്പെട്ടിരുന്നവര്‍ക്കിടയില്‍ ഒരു പുതിയ ബോധം വളര്‍ന്നുവരാന്‍ തുടങ്ങിയിരുന്നു.
വേറൊരു തെരുവ്
അധികം ആള്‍ക്കൂട്ടമില്ല. റോഡിനു നടുവില്‍ ഒരു സ്റ്റൂളില്‍ പുഷ്‌വും കിണ്ടിയും കാവിക്കൊടിയും. ഒരാള്‍ അവിടെ നിന്ന് പ്രാര്‍ത്ഥിക്കുന്നു.
ശബ്ദം : എന്താണ് നിങ്ങള്‍ ചെയ്യുന്നത്?
അയാള്‍ : എനിക്ക് പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കണം. അത് അവിടെ നിന്നാണ് വരിക. എനിക്ക് രാമജന്മഭൂമിക്കു വേണ്ടി പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കണം. അതിനെ സേവി ക്കണം.
ശബ്ദം : ഇവിടെ കാറുകള്‍ നിര്‍ത്തി ആള്‍ക്കാര്‍ വഴിപാടുകള്‍ തരാറുണ്ടോ?
അയാള്‍ : ഉണ്ട്. രാമജന്മഭൂമിക്കു വേണ്ടി.
ക്ഷേത്രം അവിടെ നിന്നാണ് വരിക.
(കടന്നുപോയ കാറില്‍ നിന്ന് ഹിന്ദി സിനിമാഗാനം. അയാള്‍ റോഡില്‍ നിന്ന് സ്റ്റൂള്‍ എടുത്തുമാറ്റുന്നു)
ശബ്ദം : ഒരു മുഴുവന്‍ ക്ഷേത്രമോ?
അയാള്‍ : അതെ ഒരു ട്രക്കില്‍.
ശബ്ദം : ഒരു ക്ഷേത്രം ട്രക്കില്‍ കൊണ്ടുവരികയോ?
യുവാവ് : അതെ. അതുവരും. അത് എഴുതിവക്കപ്പെട്ടിട്ടുള്ളതാണ്.
ഒരു രാത്രി ദൃശ്യം.
വാഹനങ്ങളുടെ നിര. മുദ്രാവാക്യം മുഴുങ്ങുന്നു
ജയജയ ഭഗവാന്‍ റാം”.
(എല്‍.കെ. അദ്വാനിയുടെ രഥം കടന്നുവരുന്നു)
പൊതുയോഗവേദിയില്‍ നിന്നുള്ള ശബ്ദം: എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും അദ്വാനി നന്ദി പറയുന്നു.
ജയജയ ഭഗവാന്‍ റാം.
കൊല്ലപ്പെട്ടവരുടെ ദൃശ്യങ്ങള്‍.
പരുക്കേറ്റ് ആശുപത്രിയില്‍ കിടക്കുന്നവര്‍.
പശ്ചാത്തലത്തില്‍ “ജയ് ശ്രീറാം” മുദ്രാവാക്യങ്ങള്‍
കാവി ഷാള്‍ അണിഞ്ഞൊരാള്‍ ബി ജെ പി.യുടെ പൊതുയോഗ വേദിയില്‍ സംസാരിക്കുന്നു:
നോക്കൂ എന്താണ് സംഭവിക്കുന്നതെന്ന്? ഭഗവാന്‍ രാമന്റെ വിജയരഥം എല്‍.കെ. അദ്വാനി യെയും വഹിച്ച് ഇവിടെ എത്തിയപ്പോഴേക്കും ജനതാദള്‍ പാര്‍ട്ടിയിലെ 68 അംഗങ്ങള്‍ പ്രധാനമന്ത്രി വി പി.സിംഗിന്റെ രാജി ആവശ്യപ്പെട്ടു. (കയ്യടി) അവര്‍ പറയുന്നു “വി പി സിംഗ് നിങ്ങള്‍ സ്ഥാനമൊഴിയൂ. വി പി സിംഗിനെ നോക്കൂ ഇന്ന് നമുക്ക് മണ്ഡല്‍ കമ്മിഷന്റെ ആവശ്യമുണ്ടോ? അദ്ദേഹം എല്ലാവരുമായി കൂടിയാലോചിക്കണമായിരുന്നു. അധികാരത്തില്‍ തുടരാന്‍ വേണ്ടി അദ്ദേഹം ജോലി സംവരണം അടിച്ചേല്‍പ്പിച്ചു. മുഖ്യമന്ത്രി മുലായം സിംഗ് യാദവ് പറയുന്നു. രഥത്തിന് ഞാന്‍ പ്രവേശനം അനുവദിക്കില്ല എന്ന്. അയാളൊരു യഥാര്‍ത്ഥ യാദവാണെന്ന് എനിക്ക് തോന്നുന്നില്ല. ആയിരുന്നെങ്കില്‍ രഥത്തെ സ്വാഗതം ചെയ്‌തേനെ. അയാള്‍ യഥാര്‍ത്ഥ യാദവല്ല. അയാളൊരു പക്ഷേ പിന്നോക്ക ജാതിക്കാരനായിരിക്കും. (കയ്യടി)
വോയ്‌സ് ഓവര്‍: മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനും പിന്നാക്ക വിഭാഗക്കാര്‍ക്ക് ജോലി സംവരണം ചെയ്യാനുമുള്ള സര്‍ക്കാര്‍ നീക്കത്തെ സവര്‍ണ്ണ ഹിന്ദുവിഭാഗങ്ങള്‍ എതിര്‍ത്തു വരികയായിരുന്നു. അവരുടെ വിദ്വേഷം ബി ജെ പി.ക്കും രാമക്ഷേത്രത്തിനുമുള്ള പിന്തുണയായി മാറി. പക്ഷെ സമൂഹത്തില്‍ ഇത്രനാള്‍ അവഗണിക്കപ്പെട്ടിരുന്നവര്‍ക്കിടയില്‍ ഒരു പുതിയ ബോധം വളര്‍ന്നുവരാന്‍ തുടങ്ങിയിരുന്നു.
(ദളിതര്‍ താമസിക്കുന്ന ഒരു പ്രദേശത്തിന്റെ ദൃശ്യങ്ങള്‍)
ഒരു ദളിത് സ്ത്രീ(വീടിന്റെ മുമ്പില്‍ ഇരുന്ന്)
ഞാന്‍ ഗോമതി നഗറുകാരിയാണ്. എന്റെ പേര് ഭവാന്‍ ദേവി. ഞാന്‍ തയ്യല്‍ക്കാരിയാണ്. വസ്ത്രങ്ങള്‍ വില്‍ക്കുകയും ചെയ്യുന്നു. ഞങ്ങള്‍ കര്‍ഷകത്തൊഴിലാ ളികളായിരുന്നു. വയലുകളില്‍ പണിയെടുത്തു. പിന്നെ അമ്പലത്തിലിരുന്ന് പ്രാര്‍ത്ഥിക്കുക മാത്രം ചെയ്യുന്ന പുരോഹിതരെ സേവിച്ചു. ഞങ്ങള്‍ ധാന്യം വൃത്തി യാക്കിക്കഴിഞ്ഞാല്‍ അവര്‍ വയറു നിറയെ തിന്നും. പക്ഷെ അവരുടെ പത്തായങ്ങള്‍ നിറഞ്ഞു കഴിഞ്ഞാല്‍ അവര്‍ പറയും കടന്നുപോ നീ അയിത്തമുള്ളവനാണ്. മാറിപ്പോ അടിമകളെ. ഞങ്ങളുടെ വീട്ടില്‍ കയറിപ്പോകരുത്. വിള അവരുടെ വീട്ടില്‍ സുരക്ഷിതമായി എത്തി ക്കഴിഞ്ഞാല്‍ പിന്നെ അവരുടെ ഉപകരണങ്ങള്‍ തൊടാന്‍ പോലും ഞങ്ങളെ അനുവദിക്കില്ല. അങ്ങനെയാണ് അവര്‍ ഞങ്ങളുടെ പൂര്‍വികരെ അവഹേളിച്ചത്. അതേ ക്ഷേത്രം പുരോഹിതരാണ് അവരെ അവഹേളിച്ചത്.
ശബ്ദം : പക്ഷെ, സ്ഥിതി മാറിയെന്ന് ഇപ്പോള്‍ അവര്‍ പറയുന്നുവല്ലോ?
ഭവാന്‍ ദേവി: കാര്യങ്ങള്‍ ഇപ്പോഴും പഴയതുപോലെ തന്നെയാണ്.
മറ്റൊരാള്‍ക്കൂട്ടം.
അതില്‍ ഒരാള്‍ സംസാരിക്കുന്നു:
ഞങ്ങളിവിടെ ആശാരിമാരാണ്. എനിക്ക് 45 വയസുണ്ട്. ബ്രിട്ടീഷുകാര്‍ ഇന്ത്യവിട്ടിട്ട് വര്‍ഷങ്ങളായി. അവര്‍ പള്ളി തകര്‍ത്തില്ല. അത് വളരെക്കാലം നിലനിന്നു. ഞാന്‍ അയോധ്യയില്‍ പലവട്ടം പോയിട്ടുണ്ട്. അവിടെ തൊട്ടുതൊട്ട് അമ്പലവും പള്ളിയും നില്‍ക്കുന്നത് കണ്ടിട്ടുണ്ട്. നാം പറയുന്നതുപോലെ ഹിന്ദുക്കളും മുസ്ലീങ്ങളും സഹോദര ങ്ങളാണ്. സഹോദരങ്ങള്‍ എന്ന നിലയില്‍ കഴിഞ്ഞ 40 ലേറെ വര്‍ഷങ്ങളായി പള്ളി അവിടെ നിന്ന സ്ഥിതിക്ക് എന്തിന് പള്ളിയോ അമ്പലമോ പൊളിക്കണം? ഇതുകൊണ്ട് ഇരു സഹോദരങ്ങള്‍ക്കും ഇരുവശത്തുമായി പ്രാര്‍ത്ഥിച്ചു കൂടാ? അവര്‍ ദൈവത്തെ ആരാധിക്കുന്നു. ഞങ്ങളും ദൈവത്തെ ആരാധിക്കുന്നു. അതുകൊണ്ട് ഞങ്ങളുടെ മുസ്ലിം സഹോദരങ്ങള്‍ക്ക് അവിടെ ആരാധന നടത്താം ഇതാണ് ഞങ്ങള്‍ക്കും നല്ലതെന്നാണ് ഞങ്ങള്‍ കരുതുന്നത്. അതുമിതുമൊക്കെ നശിപ്പിക്കുന്നത് ഫലത്തില്‍ ജനങ്ങള്‍ക്ക് നഷ്ടമുണ്ടാക്കുകയാണ്.
ശബ്ദം : നിങ്ങള്‍ ഏതു സമുദായക്കാരനാണ്?
അയാള്‍ : ഞങ്ങള്‍ തുകല്‍ത്തൊഴിലാളികളാണ്. അവര്‍ “ചമര്‍” എന്നു വിശേഷിപ്പിക്കുന്ന വിഭാഗം.
വോയ്‌സ് ഓവര്‍: ഇടതുപക്ഷത്തിന്റെ ആഹ്വാനം ചെവികൊണ്ട് ജനങ്ങള്‍ രഥയാത്രയ്ക്ക് എതിരെ പ്രതിഷേധിക്കാന്‍ ബീഹാറിലെ പട്‌നയിലേക്ക് മാര്‍ച്ച് ചെയ്തു.
(റെയില്‍വേ സ്‌റ്റേഷന്റെ ദൃശ്യങ്ങള്‍. തൊഴിലാളികള്‍ ശ്രദ്ധിക്കുന്നു. ഒപ്പം വയലുകളുടെ ദൃശ്യം ദൂരെ ഇടതുപക്ഷക്കാരുടെ ജാഥ കടന്നുപോകുന്നു)
സി.പി.ഐ. നേതാവ് എ.ബി.ബര്‍ദാന്‍ പ്രസംഗിക്കുന്നു: ”
സ്വാതന്ത്ര്യം കിട്ടി 43 വര്‍ഷമായി. സാധനങ്ങളുടെ വില ആകാശത്തോളമുയര്‍ന്നു. ആയിരക്കണക്കിന് ചെറുപ്പക്കാര്‍ക്ക് തൊഴിലില്ല. ജനസംഖ്യയുടെ പാതിയിലേറെ ദാരിദ്ര്യരേഖയ്ക്കു താഴെയാണ്. രോഗവും നിരക്ഷരതയും ഭീകരമായി. പക്ഷെ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ കണ്ടാല്‍ ഈ പ്രശ്‌നങ്ങളൊന്നും നിലനില്‍ക്കുന്നുണ്ടെന്ന് തോന്നുന്നില്ല. ആകെയുള്ള പ്രശ്‌നം അമ്പലവും പള്ളിയുമാണ്. ഭഗവാന്‍ രാമന്റെ പേരില്‍ ഒരു രാഷ്ട്രീയക്കാരന്‍ രഥത്തില്‍ തന്റെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം താമര” വരച്ചുവച്ച്, ബി ജെ പിയുടെ പാര്‍ട്ടിക്കൊടി പാറിച്ച് രാജ്യത്തുടനീളം സഞ്ചരിക്കുന്നു. അദ്ദേഹമിതെന്തിനു ചെയ്യുന്നു? ബി ജെ പിക്ക് വേണ്ടി വോട്ട് പിടിക്കാനോ? അടുത്ത തെരഞ്ഞെടുപ്പില്‍ എങ്ങനെ 88 സീറ്റുകള്‍ 188 ആക്കി വര്‍ദ്ധിപ്പിക്കാമെന്നു നോക്കാനോ? ഞാന്‍ പറയുന്നു ഈ പകല്‍ക്കിനാവുകള്‍ തകര്‍ന്നുടിയുകയേയുള്ളൂ…..എ.ബി.ബര്‍ദാന്റെ പ്രസംഗം തുടരുന്നു…..
തിരക്കഥ തുടരുന്നു…
ഫാബിയന്‍ ബുക്ക് പുറത്തിറക്കുന്ന ആനന്ദ് പട്‌വര്‍ധനെനെക്കുറിച്ചുള്ള പുസ്തകത്തില്‍ നിന്ന്.