[]ന്യൂദല്‍ഹി: മുതിര്‍ന്ന ബി.ജെ.പി പ്രവര്‍ത്തകനും, പ്രമുഖ അഭിഭാഷകനുമായ രാം ജത്മലാനിയെ ബി.ജെ.പി പുറത്താക്കി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറ് വര്‍ഷത്തേക്കാണ് പുറത്താക്കിയത്.[]
പാര്‍ട്ടി വിരുദ്ധ പ്രസ്താവന നടത്തി എന്നാണ് ബി.ജെ.പി രാം ജത്മലാനിക്കെതിരെ ഉന്നയിച്ചത്.
ബി.ജെ.പിയുടെ പാര്‍മെന്ററി ബോര്‍ഡ് യോഗത്തിലാണ് രാം ജത്മലാനിയെ പുറത്താക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടായത്.
പാര്‍ട്ടിയുടെ അച്ചടക്കം ലംഘിച്ചെന്നും, പാര്‍ട്ടിക്കെതിരെ പരാമര്‍ശം നടത്തിയെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ പുറത്താക്കുന്നെന്ന് രാം ജത്മലാനിക്കയച്ച പത്രക്കുറിപ്പില്‍ ബി.ജെ.പി അറിയിച്ചു
മുന്‍ ബി.ജെ.പി അധ്യക്ഷന്‍ നിഡിന്‍ ഗഡ്കരിക്കെതിരെ വിവാദ പ്രസ്താവന നടത്തിയതിന്റെ പേരില്‍ 2012 ല്‍ ബി.ജെ.പി രാം ജത്മലാനിയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ സസ്‌പെന്‍ഷന്‍ ഒരു മാസത്തിന് ശേഷം പിന്‍വലിക്കുകയായിരുന്നു.