| Sunday, 12th March 2017, 4:55 pm

'താങ്കളുടെ മനോനില തകരാറിലാണെന്ന് ഞാന്‍ മനസിലാക്കുന്നു'; ജസ്റ്റിസ് കര്‍ണ്ണന് തുറന്ന കത്തുമായി മുതിര്‍ന്ന അഭിഭാഷകന്‍ രാം ജേഠ്മലാനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ് കര്‍ണ്ണന് തുറന്ന കത്തുമായി മുതിര്‍ന്ന അഭിഭാഷകനും രാജ്യസഭാംഗവുമായ രാംജേഠ്മലാനി രംഗത്ത്. താന്‍ ദളിതനായതിനാലാണ് തനിക്കെതിരായ നീക്കങ്ങള്‍ നടക്കുന്നത് എന്ന് കഴിഞ്ഞ ദിവസം ജസ്റ്റിസ് കര്‍ണ്ണന്‍ പറഞ്ഞിരുന്നു. സുപ്രീം കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്നായിരുന്നു കര്‍ണ്ണന്റെ ഈ പ്രതികരണം.


Also read നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന തന്റെ ആരാധകന് വ്യത്യസ്ത സമ്മാനവുമായി വിദ്യാബാലന്‍; വൈകാരികമായ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ കാണം 


“താങ്കളുടെ മാനസിക നില തകരാറിലാണെന്ന് എനിക്ക് ബോധ്യപ്പെട്ടു” എന്നാണ് രാം ജേഠ്മലാനി കത്തില്‍ പറയുന്നത്. മനോനില തെറ്റിയത് പോലെയാണ് കര്‍ണ്ണന്റെ പെരുമാറ്റം. അഴിമതി നിറഞ്ഞ ഈ രാജ്യത്ത് നീതിന്യായ വ്യവസ്ഥയാണ് ഏക സംരക്ഷണം. അതിനെ തകര്‍ക്കാനോ ദുര്‍ബ്ബലപ്പെടുത്താനോ ശ്രമിക്കരുതെന്നും അദ്ദേഹം കത്തില്‍ പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുപ്രീം കോടതി ജസ്റ്റിസ് കര്‍ണ്ണനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. കോടതിയലക്ഷ്യ കേസില്‍ ഹാജരാകാതിരുന്നതിനാലാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ചില മുന്‍ ജഡ്ജിമാര്‍ക്കും സിറ്റിംഗ് ജഡ്ജിമാര്‍ക്കുമെതിരെ അഴിമതിയാരോപണം ഉന്നയിച്ചതിനാലാണ് ജസ്റ്റിസ് കര്‍ണ്ണനെതിരെ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചത്

We use cookies to give you the best possible experience. Learn more