ഉദ്ദംപൂര്‍: അധികാരത്തില്‍ നിലനില്ക്കാന് വേണ്ടി മാത്രമാണ് ബി.ജെ.പി രാമന്റെ പേരുപയോഗിക്കുന്നതെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ള.
ഉദ്ദംപൂര്‍: അധികാരത്തില്‍ നിലനില്ക്കാന് വേണ്ടി മാത്രമാണ് ബി.ജെ.പി രാമന്റെ പേരുപയോഗിക്കുന്നതെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ള.
‘രാമന് ഹിന്ദുക്കളുടെ മാത്രം ദൈവമല്ല. അങ്ങനെയൊരു ചിന്തയുണ്ടെങ്കില്‍ അത് നിങ്ങളുടെ മനസില്‍ നിന്ന് കളഞ്ഞേക്കൂ. രാമന് എല്ലാവരുടെയും ദൈവമാണ്. മുസ്ലിം ആയിക്കോട്ടെ ക്രിസ്ത്യാനി ആയിക്കോട്ടെ അമേരിക്കക്കാരനോ റഷ്യക്കാരനോ ആയിക്കോട്ടെ ആരൊക്കെ വിശ്വസിക്കുന്നോ അവരുടെയെല്ലാം ദൈവമാണ് രാമന്,’ അബ്ദുള്ള പറഞ്ഞു.
‘തങ്ങള്‍ മാത്രമാണ് രാമന്റെ യഥാര്‍ഥ അനുയായികള്‍ എന്നു പറയുന്നവര്‍ മണ്ടന്മാരാണ്. അവര്‍ രാമന്റെ പേരില്‍ വില്പന നടത്തുന്നവരാണ്. അവര്‍ക്ക് സ്നേഹം രാമനോടല്ല അധികാരത്തോടാണ്,’ അബ്ദുള്ള കൂട്ടിച്ചേര്‍ത്തു.
ജമ്മു കശ്മീരില്‍ ഇലക്ഷന് പ്രഖ്യാപിക്കപ്പെടുന്ന സമയത്ത് ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ബി.ജെ.പി രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് പ്രതിപക്ഷ ഐക്യത്തിന് തടസമൊന്നുമില്ലെന്നും കോണ്‍ഗ്രസായാലും, നാഷണല്‍ കോണ്‍ഫറന്‍സായാലും, മറ്റ് പ്രതിപക്ഷ കക്ഷികളായാലും, അവരെല്ലാം ജനങ്ങള്‍ക്ക് വേണ്ടി പോരാടാനും മരിക്കാനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത അബ്ദുള്ള അക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടു.
ഇലക്ഷന് മുന്നോടിയായി മത വിഭാഗീയത സൃഷ്ടിക്കാന്‍ ബി.ജെ.പി ശ്രമിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്കി. ഹിന്ദുക്കള്‍ അപകടത്തിലാണെന്ന കുപ്രചരണങ്ങള്‍ അവര്‍ നടത്തുമെന്നും ജനങ്ങള്‍ അത്തരം ഇടപെടലുകളെ തിരിച്ചറിയണമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
Content Highlights: Ram is not the god of Hindus only: Farooq Abdulla