| Monday, 30th December 2019, 12:51 pm

ദാവൂദ് ഇബ്രാഹിമിന്റെ ജീവിതകഥ വെബ് സീരിസാക്കാനൊരുങ്ങി രാം ഗോപാല്‍ വര്‍മ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വെബ് സീരിസുകളുടെ എക്കാലത്തെയും പ്രിയ വിഷയം ക്രൈം ത്രില്ലറുകള്‍ തന്നെ. ലോകം മുഴുവന്‍ മാഫിയയും അധോലോകവുമെല്ലാം വിഷയമായി വരുന്ന വെബ് സീരിസുകള്‍ക്ക് വലിയ ആരാധകരുണ്ട്. ഇന്ത്യയിലും ഇത്തരം വെബ് സീരിസുകള്‍ വലിയ വിജയം നേടാറുണ്ട്. സേക്രഡ് ഗെയിംസും ഫാമിലി മാനും എല്ലാം ഉദാഹരണം

ഇക്കൂട്ടത്തിലേക്ക് പുതിയ വെബ് സീരിസുമായി എത്തുകയാണ് രാം ഗോപാല്‍ വര്‍മ. 1980 മുതല്‍ 1993ലെ മുംബൈ ബോംബാക്രമണം വരെ പശ്ചാത്തലമാകുന്ന സീരിസ് മാഫിയ തലവന്‍ ദാവൂദ് ഇബ്രാഹിമിന്റെ ജിവിതവുമായി ബന്ധപ്പെട്ടുള്ളതായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. 1993ലെ മുംബൈ ബോംബാക്രമണത്തില്‍ പ്രധാന സൂത്രധാരനായി സംശയിച്ചിരുന്നത് ദാവൂദിനെയായിരുന്നു.

DoolNews Video

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘കഴിഞ്ഞ ഇരുപത് വര്‍ഷത്തിനുള്ളില്‍ വിഷയവുമായി ബന്ധപ്പെട്ട ഒട്ടേറെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഒരു വെബ് സീരിസിന് മാത്രമേ അവ പൂര്‍ണ്ണമായി അവതരിപ്പിക്കാന്‍ കഴിയൂ.’ രാം ഗോപാല്‍ ‘ദ ഹിന്ദു’വിന് ന്ല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 2002ല്‍ പുറത്തിറങ്ങിയ രാം ഗോപാല്‍ വര്‍മയുടെ ഗാങ്സ്റ്റര്‍ ത്രില്ലര്‍ ‘കമ്പനി’യും ദാവൂദ് ഇബ്രാഹിമിന്റെ ജീവിതവുമായി ബന്ധപ്പെട്ടതായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാം ഗോപാല്‍ വര്‍മ ആദ്യമായി അഭിനയിച്ച് പുറത്തിറങ്ങാനിരിക്കുന്ന ‘കോബ്ര’ എന്ന ചിത്രവും ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ തന്നെയുള്ളതാണ്.

We use cookies to give you the best possible experience. Learn more