മുംബൈ: എന്നും സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ യാതൊരു മടിയും കാണിക്കാത്തയാളാണ് ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. ആര്‍.ജി.വിയുടെ അത്തരം തുറന്നു പറച്ചിലുകളില്‍ പലതും വന്‍ വിവാദങ്ങളും ആകാറുമുണ്ട്. വനിതാ ദിനത്തോടനുബന്ധിച്ച് അദ്ദേഹം നടത്തിയ പരാമര്‍ശം പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
” ലോകത്തിലെ എല്ലാ സ്ത്രീകളും സണ്ണി ലിയോണിനെപ്പോലെ പുരുഷന്മാരെ സന്തോഷിപ്പിക്കട്ടെ” എന്നായിരുന്നു രാം ഗോപാലിന്റെ ട്വീറ്റ്. സ്ത്രീ വിരുദ്ധതയുടെ അതിരുകള്‍ ഭേദിച്ച രാം ഗോപാലിന്റെ വനിതാ ദിന സന്ദേശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
സ്ത്രീ വിരുദ്ധമായ ട്വീറ്റിന് സണ്ണി ലിയോണ്‍ തന്നെ നേരിട്ട് കമ്മന്റും ചെയ്തിട്ടുണ്ട്. എല്ലാവരും രാം ഗോപാലിനെതിരെ കമ്മന്റുകളും ട്വീറ്റുകളും ഇടുമ്പോള്‍ അദ്ദേഹത്തിന്റെ സന്ദേശത്തെ വെറും തമാശയായി മാത്രം കണ്ടുകൊണ്ടാണ് സണ്ണി ലിയോണ്‍ കമന്റിട്ടിരിക്കുന്നത്. ചിരിക്കുന്ന സ്‌മൈലി കമന്റ് ചെയ്താണ് സണ്ണി ഇതിനോട് പ്രതികരിക്കുന്നത്.
എന്നാല്‍ രാം ഗോപാലിന്റെ ട്വീറ്റിനെതിരെ നിരവധി പേരാണ് ഇതിനോടകം തന്നെ രംഗത്തെത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ചായിരിക്കും പറയുന്നത് എന്നായിരുന്നു ജാവേദ് ഖാന്‍ എന്നയാളുടെ കമന്റ്. രാം ഗോപാല്‍ കരുതുന്ന പോലെ ഇതില്‍ അത്ര തമാശയില്ലെന്നും പുരുഷനും തിരികെ സ്ത്രീയെ സന്തോഷപ്പെടുത്തിയാല്‍ മാത്രമേ ലോകം നന്നാവുകയുള്ളൂ എന്നായിരുന്നു ചിരത്‌ന ഭട്ടിന്റെ മറുപടി.
Also Read: ‘സ്ത്രീകളെ അധിക്ഷേപിക്കുന്നവരെ അണ്‍ഫോളോ ചെയ്യൂ’ വനിതാ ദിനത്തില്‍ മോദിയോട് കെജ്‌രിവാള്‍
ടോയ്‌ലറ്റ് പേപ്പറിന്റെ ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടായിരുന്നു അയാസ് കന്തം എന്നായാള്‍ രാം ഗോപാലിന് ശക്തമായ മറുപടി നല്‍കിയത്.
അശ്ശീല ചുവയുള്ളതും സ്ത്രീ വിരുദ്ധവുമായ പരാമര്‍ശങ്ങൡലൂടെ രാം ഗോപാല്‍ വര്‍മ്മ നേരത്തെ തന്നെ വാര്‍ത്തകള്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ഇത്തവണ അതിരു വിട്ടു എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന അഭിപ്രായം. വനിതാ ദിനത്തില്‍ തന്നെ ഇതരത്തിലൊരു പരാമര്‍ശം നടത്തിയത് വലിയ തെറ്റാണെന്നും വിമര്‍ശനം ഉയരുന്നുണ്ട്.
I wish all the women in the world give men as much happiness as Sunny Leone gives
— Ram Gopal Varma (@RGVzoomin) March 8, 2017