|

പൃഥ്വിരാജ് തകര്‍ത്തഭിനയിച്ച കഥാപാത്രത്തെ അവതരിപ്പിക്കാന്‍ രാംചരണ്‍; വീണ്ടുമൊരു പൃഥ്വിരാജ് ചിത്രത്തിന്റെ അവകാശം സ്വന്തമാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും അഭിനയിച്ച് ബോക്‌സ് ഓഫീസില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ ഡ്രൈവിംഗ് ലൈസന്‍സ് തെലുങ്കില്‍ അവതരിപ്പിക്കാന്‍ രാംചരണ്‍. ചിത്രത്തിന്റെ തെലുങ്ക് റിമേക്ക് അവകാശമാണ് രാംചരണ്‍ സ്വന്തമാക്കിയത്. ഔദ്യോഗികമായി ഇക്കാര്യം രാം ചരണ്‍ പ്രഖ്യാപിച്ചിട്ടില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരു സൂപ്പര്‍സ്റ്റാറും അദ്ദേഹത്തിന്റെ ആരാധകനും തമ്മിലുള്ള ബന്ധമാണ് ചിത്രം പറഞ്ഞത്. സൂപ്പര്‍സ്റ്റാര്‍ ഹരീന്ദ്രനെ പൃഥ്വിരാജും ആരാധകന്‍ കുരുവിളയെ സുരാജും അവതരിപ്പിച്ചു.

ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രം സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. മിയ ജോര്‍ജും ദീപ്തി സതിയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ റീമേക്ക് അവകാശവും രാംചരണായിരുന്നു സ്വന്തമാക്കിയത്. മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തെ രാംചരണിന്റെ പിതാവ് ചിരഞ്ജീവിയാണ് അവതരിപ്പിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories