കമല്‍ഹാസന്‍ ഒരു ഇന്‍സ്റ്റിറ്റിയൂഷനാണ്, ഇന്ത്യന്‍ സിനിമ അവരുടെയാണ്: രാകുല്‍ പ്രീത് സിങ്
Entertainment news
കമല്‍ഹാസന്‍ ഒരു ഇന്‍സ്റ്റിറ്റിയൂഷനാണ്, ഇന്ത്യന്‍ സിനിമ അവരുടെയാണ്: രാകുല്‍ പ്രീത് സിങ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 21st January 2023, 10:24 am

 

ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് കമല്‍ഹാസന്റെ ഇന്ത്യന്‍ 2. 1996ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ഇന്ത്യന്‍ 2. സേനാപതിയെന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ കമല്‍ഹാസനെത്തുന്നത്. ഈ സിനിമയില്‍ മറ്റൊരു പ്രധാന വേഷത്തില്‍ തെന്നിന്ത്യന്‍ താരം രാകുല്‍ പ്രീത് സിങ് എത്തുന്നുണ്ട്. ഷൂട്ടിങ് സെറ്റില്‍ കമല്‍ഹാസനുമൊത്തുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് രാകുലിപ്പോള്‍.

ഷൂട്ടിങ് ദിവസങ്ങള്‍ ആവേശകരമായിരുന്നു എന്നും കമല്‍ഹാസനും അമിതാഭ് ബച്ചനും ഒരു ഇന്‍സ്റ്റിറ്റിയൂഷനാണെന്നും രാകുല്‍ പ്രീത് പറഞ്ഞു. ഇന്ത്യന്‍ സിനിമ അവരുടെയാണെന്നും വിജയത്തിന്‍ കുറുക്ക് വഴികളൊന്നുമില്ലെന്ന് അവരാണ് തന്നെ ഓര്‍മിപ്പിക്കുന്നതെന്നും താരം പറഞ്ഞു.

“ഭയങ്കര ആവേശകരമായിരുന്നു ഷൂട്ടിങ്ങിന്റെ ദിവസങ്ങള്‍. ശരിക്കും കമല്‍ഹാസന്‍ ഒരു ഇന്‍സ്റ്റിറ്റിയൂഷനാണ്. അദ്ദേഹത്തെ പോലെയുള്ള ഒരാളുടെയൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത് എന്റെ ഭാഗ്യമായിട്ടാണ് ഞാന്‍ കരുതുന്നത്. കമല്‍ സാര്‍ മാത്രമല്ല അമിത് ജിയും ഇത്തരത്തിലൊരു ഇന്‍സ്റ്റിറ്റിയൂഷനാണ്. ശരിക്കും പറഞ്ഞാല്‍ ഇന്ത്യന്‍ സിനിമ അവരുടേതാണ്.

ഇത്രയും കാലമായിട്ടും അവര്‍ ഇന്‍ഡസ്ട്രിയില്‍ തുടരുന്നുണ്ടല്ലോ. വിജയങ്ങള്‍ സ്വന്തമാക്കാന്‍ കുറുക്കുവഴിയൊന്നുമില്ലെന്ന് ഇരുവരും നമ്മളെ ഓര്‍മപ്പെടുത്തുന്നുണ്ട്,’ രാകുല്‍ പ്രീത് സിങ് പറഞ്ഞു.

പൊളിറ്റിക്കല്‍ ത്രില്ലര്‍ ഴോണറിലൊരുങ്ങുന്ന സിനിമയാണ് ഇന്ത്യന്‍ 2. കാജോള്‍, സിദ്ധാര്‍ഥ്, ഗുല്‍ഷാന്‍ ഗ്രോവര്‍, നെടുമുടി വേണു, ദല്‍ഹി ഗണേഷ്, സമുദ്രക്കനി, ബോബി സിംഹ, പ്രിയ ഭവാനി ശങ്കര്‍ എന്നിവരാണ് സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. സിനിമയുടെ അവസാന ഷെഡ്യൂളിപ്പോള്‍ തിരുപ്പതിയില്‍ പുരോഗമിക്കുകയാണ്. ലൈക പ്രൊഡക്ഷന്‍സും റെഡ് ജെയ്ന്റ് മൂവീസും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.

അതേസമയം രാകുലിന്റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററിലെത്തിയ സിനിമ ഛത്രീവാലിയാണ്. തേജസ് ദിയോസ്‌കറാണ് സിനിമ സംവിധാനം ചെയ്തത്. സുമിത് വ്യാസ്, സതീഷ് കൗശിക് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

content highlight: rakul preet singh talks about kamalhassan