|

രക്ഷിത് ഷെട്ടിയുടെ '777 ചാര്‍ളി'; ഹൃദയം കീഴടക്കി നായക്കുട്ടിയും വിനീത് ശ്രീനിവാസന്റെ ഗാനവും; ടീസര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി : ‘കിറുക്ക് പാര്‍ട്ടി’യിലൂടെ സൗത്ത് ഇന്ത്യയില്‍ ശ്രദ്ധേയനായ കന്നട സൂപ്പര്‍താരം രക്ഷിത് ഷെട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘777 ചാര്‍ളി’ ഒഫീഷ്യല്‍ ടീസര്‍ പുറത്തുവിട്ടു.

പൃഥ്വിരാജ് സുകുമാരന്‍, നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍, ടോവിനോ തോമസ്, നിഖിലാ വിമല്‍, അന്നാ ബെന്‍, ആന്റണി വര്‍ഗ്ഗീസ്, ഉണ്ണി മുകുന്ദന്‍ സുരഭി ലക്ഷ്മി, മെറീന മൈക്കിള്‍, അനില്‍ ആന്റോ, സംവിധായകരായ മുഹമ്മദ് മുസ്തഫ, ടിനു പാപ്പച്ചന്‍, ഒമര്‍ ലുലു എന്നിവര്‍ ചേര്‍ന്നാണ് ടീസര്‍ റിലീസ് ചെയ്തത്.

ഒരു നായയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായാണ് ചിത്രം ഇറങ്ങുന്നത്.

മലയാളിയായ കിരണ്‍ രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മലയാളം പതിപ്പ് പൃഥ്വിരാജും, തമിഴ് പതിപ്പ് കാര്‍ത്തിക് സുബ്ബരാജും, തെലുങ്ക് പതിപ്പ് നാനിയുമാണ് വിതരണം ഏറ്റെടുത്തിരിക്കുന്നത്.

വിനീത് ശ്രീനിവാസന്‍ ആണ് ചിത്രത്തിലെ മലയാള പതിപ്പില്‍ ഗാനം ആലപിക്കുന്നത്. സംഗീത ശൃംഗേരിയാണ് ചിത്രത്തിലെ നായിക. ബോബി സിംഹയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

പരംവഹ് സ്റ്റുഡിയോയുടെ ബാനറില്‍ ജി.എസ്. ഗുപ്ത, രക്ഷിത് ഷെട്ടി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നോബിന്‍ പോളാണ് സംഗീതം, ഛായാഗ്രഹണം: അരവിന്ദ് എസ് കശ്യപ്, എഡിറ്റിംഗ്: പ്രതീക് ഷെട്ടി, വിവിധ ഭാഷകളിലെ സംഭാഷണം: കിരണ്‍രാജ്.കെ, രാജ് ബി. ഷെട്ടി, അഭിജിത്ത് മഹേഷ് എന്നിവരാണ്.

പ്രൊഡക്ഷന്‍ മാനേജര്‍: ശശിധര ബി, രാജേഷ് കെ.എസ്. എന്നിവര്‍, വിവിധ ഭാഷകളിലെ വരികള്‍: മനു മഞ്ജിത്, ടിറ്റോ പി. തങ്കച്ചന്‍, അഖില്‍ എം.ബോസ്, ആദി എന്നിവരാണ്, കോസ്റ്റ്യൂം ഡിസൈനര്‍: പ്രഗതി ഋഷബ് ഷെട്ടി, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഉല്ലാസ് ഹൈദര്‍, സ്റ്റണ്ട്: വിക്രം മോര്‍, പി.ആര്‍.ഒ: മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെയിന്‍സ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Rakshit Shetty’s 777 Charlie; Puppy and Vineeth Sreenivasan’s song conquers the heart; Teaser out