|

കെ. ജി. എഫ്. ടീമിനൊപ്പം രക്ഷിത് ഷെട്ടി; റിച്ചാഡ് ആന്റണി ടൈറ്റില്‍ വീഡിയോ പുറത്ത് വിട്ടു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബെംഗളൂരു: കന്നട യുവ സൂപ്പര്‍താരം രക്ഷിത് ഷെട്ടി ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്ത് അഭിനയിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു.

‘കെ.ജി.എഫ്.’ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലാണ് രക്ഷിത് ഷെട്ടി നായകനായും സംവിധായകനായും എത്തുന്നത്.

‘റിച്ചാര്‍ഡ് ആന്റണി: ലോര്‍ഡ് ഓഫ് ദി സീ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചനയും രക്ഷിത് ഷെട്ടിയാണ്. നിര്‍മ്മാണം വിജയ് കിരഗണ്ഡൂര്‍. ഹൊംബാളെ ഫിലിംസിന്റെ പത്താമത്തെ പ്രോജക്റ്റാണ് ഈ ചിത്രം.

നിയോ നോയര്‍ ക്രൈം ഡ്രാമ ചിത്രം ‘ഉളിഡവറ് കണ്ടന്തേ’യാണ് (2014) രക്ഷിത് ഷെട്ടിയുടെ സംവിധാന അരങ്ങേറ്റം. ‘പുണ്യകോടി’ എന്ന മറ്റൊരു ചിത്രവും അദ്ദേഹം സംവിധാനം ചെയ്യാനിരിക്കുന്നുണ്ട്. ഇതിന്റെ പ്രീ-പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. ഏഴ് ചിത്രങ്ങള്‍ ഇതിനകം രക്ഷിത് ഷെട്ടി നിര്‍മ്മിച്ചിട്ടുമുണ്ട്.

രക്ഷിത് നായകനായെത്തുന്ന ‘777 ചാര്‍ലി’ റിലീസിനൊരുങ്ങുകയാണ്. നടന്‍ പൃഥ്വിരാജാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. ഛായാഗ്രഹണം കരം ചാവ്‌ള. സംഗീതം ബി അജനീഷ് ലോകനാഥ്. എഡിറ്റിംഗ് പ്രതീക് ഷെട്ടി. ഓഡിയോഗ്രഫി രാജാകൃഷ്ണന്‍ എം ആര്‍. സ്റ്റണ്ട്‌സ് വിക്രം മോര്‍. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Rakshit Shetty makes directorial comeback with KGF Team  movie name Richard Anthony

Video Stories