സംഭവം ചര്‍ച്ചയായതോടെ വിശദീകരണവുമായി രാഖി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
“എല്ലാ ഇന്ത്യക്കാര്‍ക്കും പ്രധാനമന്ത്രിയുടെ മേല്‍ അവകാശമുണ്ട്. അമേരിക്കയില്‍ പല സ്ത്രീകളും അവരുടെ കൊടി ടുപീസായി ധരിക്കാറുണ്ട്. ഞാന്‍ അതൊന്നും ചെയ്തിട്ടില്ലല്ലോ. എനിക്കു മോദിയെ ഇഷ്ടമാണ്. ബി.ജെ.പിയെ ഇഷ്ടമാണ്. ഈ വസ്ത്രം അമിത് ഷായുടെ സഹായികള്‍ക്ക് അയച്ചുനല്‍കുകയും അനുമതി തേടുകയും ചെയ്തിരുന്നു. അനുമതി ലഭിച്ചശേഷമാണ് ഈ വസ്ത്രം ധരിച്ചത്.” രാഖി പറഞ്ഞു.
രാഖി ധരിച്ച വസ്ത്രത്തില്‍ മുന്‍ ഭാഗത്തും പിന്‍ഭാഗത്തും പ്രധാനമന്ത്രിയുടെ ചിത്രം വെച്ച രീതിയാണ് ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ടിരുന്നത്. പ്രധാനമന്ത്രിയെ അവഹേളിക്കുന്നതിന് തുല്യമാണിതെന്ന് പറഞ്ഞ് ചിലര്‍ ഇതിനെതിരെ രംഗത്തെത്തി.
ദേശസ്‌നേഹം തെളിയിക്കാനാണ് രാഖി ഇത്തരമൊരു വസ്ത്രം ധരിച്ചതെന്ന വാദങ്ങളും ഉയര്‍ന്നു. അതേസമയം ജനശ്രദ്ധ ലഭിക്കാന്‍ വേണ്ടി രാഖി കാണിക്കാറുള്ള പതിവ് തന്ത്രം മാത്രമാണിതെന്നും ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു.