| Monday, 1st December 2014, 2:26 pm

തനിക്കെതിരായ സമന്‍സ് വീണാ മാലിക്കിന്റെ ഗൂഢാലോചന: രാഖി സാവന്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെലിവിഷന്‍ ചാനലില്‍ ഇന്ത്യന്‍ ആചാരമായിരുന്ന സ്വയംവരത്തെ നിന്ദിച്ചുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ രാഖി സാവന്തിന് സമന്‍സ്. മഹരാഷ്ട്ര ജില്ലാ കോടതിയാണ് രാഖിക്ക് സമന്‍സ് അയച്ചിരിക്കുന്നത്.

സമന്‍സിന്റെ കാരണം വിശദീകരിക്കുന്ന രേഖകളും രാഖിക്ക് കോടതി അയച്ചിട്ടുണ്ട്. സ്വയംവരത്തില്‍ രാഖി ഒരാളെയും വിവാഹം ചെയ്യാതെ ഇപ്പോഴും സ്വന്തം കോമാളിത്തം കൊണ്ട് ആളുകളെ ബുദ്ധിമുട്ടിക്കുന്നെന്നാണ് സമന്‍സിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

സമന്‍സ് സംബന്ധിച്ചുള്ള രാഖിയുടെ പ്രതികരണം ഇതായിരുന്നു- ” ഈ പ്രശ്‌നത്തിന്റെ പേരില്‍ എനിക്ക് ലഭിച്ച മാധ്യമ ശ്രദ്ധയ്ക്ക് ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു. ഇത് തനിക്കെതിരെ വീണാ മാലിക്ക് നടത്തിയ ഗൂഢാലോചനയാണ്. ഞാന്‍ ചെയ്തതു പോലെ ടെലിവിഷനില്‍ സ്വയംവരം നടത്താന്‍ സാധിക്കാത്തതിന്റെ അസൂയയാണ് അവര്‍ക്ക്.”

ഈ റിയാലിറ്റി ഷോയില്‍ പങ്കെടുത്തവരില്‍ രാഹുല്‍ മഹാജന്‍ എന്നയാള്‍ മാത്രമാണ് കോടതി നടപടിയെ പിന്തുണച്ചെത്തിയത്. റിയാലിറ്റി ഷോയിലൂടെ വിവാഹം ചെയ്ത ഡിംപി ഗാംഗുലിയുമായി വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് രാഹുല്‍ മാഹാജന്‍.

ഷോയില്‍ ആരെയും വിവാഹം ചെയ്യാതെ രാഖി സ്വയംവരം എന്ന സമ്പ്രദായത്തെ പരിഹസിക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു. സ്വയംവരം നിയമ പ്രകാരം താന്‍ ഇന്ത്യന്‍ സംസ്‌കാരത്തെ മാനിച്ച് ഡിംപിയെ വിവാഹം ചെയ്യുകയെങ്കിലും ചെയ്തു. രാഖി തീര്‍ച്ചയായും ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more